ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയോ?

മനുഷ്യന്‍ സ്വന്തമായി വല്ലതും എഴുതുമ്പോള്‍ സ്വയം പുകഴ്ത്താനും, തന്റെ മഹത്വം ജനങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനുമാണ് ശ്രമിക്കുക. തന്റെ നാമം അനശ്വരമാക്കുന്നതിനും, അഭിമാനം വാനോളമുയര്‍ത്താനുമുള്ള വചനങ്ങളാണ് അവന്‍ രേഖപ്പെടുത്തുക. മാത്രമല്ല, തന്റെ പോരായ്മകള്‍ മറച്ചുവെക്കാനും, ന്യൂനതകളെകക്കുറിച്ച് മൗനം പാലിക്കാനും അവന്‍ സദാജാഗ്രത പുലര്‍ത്തുകയുമാണ് ചെയ്യാറ്.

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്(സ)യെക്കുറിച്ച് നടത്തിയ വിമര്‍ശനങ്ങളും, ആക്ഷേപങ്ങളും വായിച്ച് മനസ്സിലാക്കിയ ഒരാള്‍ക്ക് അത് അദ്ദേഹത്തിന്റെ രചനയാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല എന്ന് പറയാനുള്ള കാരണവും ഇത് തന്നെയാണ്. ഖുര്‍ആന്‍ അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നുവെങ്കില്‍ തന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനും, തെറ്റുകളെ ശരിയാക്കാനുമാണ് അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്. മാനവസമൂഹം സ്വന്തം രചനകളില്‍ സ്വീകരിച്ച പതിവുരീതികളില്‍ നിന്ന് ഭിന്നമാണ് വിശുദ്ധ ഖുര്‍ആന്റെ ശൈലിയെന്ന് വ്യക്തം.

പ്രവാചകന്‍(സ)യുടെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്ന ഒട്ടേറെ വചനങ്ങളുണ്ട് വിശുദ്ധ ഖുര്‍ആനില്‍. തബൂക്ക് യുദ്ധാനന്തരം യുദ്ധത്തില്‍ നിന്ന് പിന്മാറിയ കപടവിശ്വാസികള്‍ മുഹമ്മദ്(സ)യുടെ അടുത്ത് വന്ന് പച്ചനുണകള്‍ പറഞ്ഞ് കാരണം ബോധിപ്പിക്കുകയും അദ്ദേഹമത് സ്വീകരിക്കുകയും അവര്‍ക്ക് പൊറുത്ത് കൊടുക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ അവതരിച്ച ഖുര്‍ആന്‍ വചനം ഇപ്രകാരമാണ് (അല്ലാഹു താങ്കള്‍ക്ക് മാപ്പേകിയിരിക്കുന്നു. അവരില്‍ സത്യം പറഞ്ഞത് ആരെന്ന് താങ്കള്‍ക്ക് വ്യക്തമാകുകയും കള്ളം പറഞ്ഞവരെ തിരിച്ചറിയുകയും ചെയ്യുംവരെ താങ്കള്‍ അവര്‍ക്ക് വിട്ടുനില്‍ക്കാന്‍ അനുവാദം നല്‍കിയതെന്തിന്?). അത്തൗബഃ 43

സൈദ് ബിന്‍ ഹാരിഥഃ തന്റെ പത്‌നി സൈനബില്‍ നിന്ന് വിവാമോചനം തേടുന്നതിനെക്കുറിച്ച് കൂടിയാലോചിക്കാന്‍ തിരുമേനി(സ)യുടെ അടുത്ത് വന്നു. സൈദ് അവരെ ത്വലാഖ് ചൊല്ലുമെന്ന് അല്ലാഹു അദ്ദേഹത്തെ അറിയിച്ചിരിക്കെ തന്നെ, അപ്രകാരം ചെയ്യേണ്ട എന്നാണ് തിരുമേനി(സ) നിര്‍ദേശിച്ചത്. അപ്പോഴവതരിച്ച വിശുദ്ധ ഖുര്‍ആന്‍ വചനം ഇപ്രകാരമാണ് (അല്ലാഹുവും നീയും ഔദാര്യം ചെയ്ത് കൊടുത്ത ഒരാളോട് നീയിങ്ങനെ  പറഞ്ഞ സന്ദര്‍ഭം 'നീ നിന്റെ ഭാര്യയെ നിന്നോടൊപ്പം നിര്‍ത്തുക, അല്ലാഹുവെ സൂക്ഷിക്കുക'. അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു കാര്യം നീ മനസ്സിലൊളിപ്പിക്കുകയും ജനങ്ങളെ പേടിക്കുകയുമാണ് ചെയ്തത്. എന്നാല്‍ നീ പേടിക്കേണ്ടത് അല്ലാഹുവെയാണ്). അല്‍അഹ്‌സാബ് 37. ആഇശ(റ) പറയുന്നു (മുഹമ്മദ് (സ) തനിക്ക് അവതരിച്ചതില്‍ നിന്ന് വല്ലതും മറച്ചുവെക്കുകയാണെങ്കില്‍ ഈ വചനമായിരുന്നു മറക്കേണ്ടിയിരുന്നത്). ബുഖാരി, മുസ്ലിം

ഒരിക്കല്‍ തിരുമേനി(സ)യുടെ അടുത്ത് ഏതാനും ഖുറൈശി പ്രമുഖര്‍ വന്നു. അദ്ദേഹമവര്‍ക്ക് മുന്നില്‍ ഇസ്ലാം വിശദീകരിക്കുകയായിരുന്നു. അവരെ ഇസ്ലാമിലേക്ക് നയിക്കാനുള്ള ആഗ്രഹമായിരുന്നു ആ മനസ്സ് നിറയെ. അപ്പോഴാണ് അന്ധനായ അബ്ദുല്ലാഹ് ബിന്‍ ഉമ്മുമക്തൂം അവിടെ എത്തിയത്. ഏതാനും ചില സംശയങ്ങള്‍ ചോദിക്കാന്‍ വന്നതായിരുന്നു അദ്ദേഹം. തിരുമേനി(സ) അദ്ദേഹത്തെ അവഗണിച്ചു, ഖുറൈശി പ്രമുഖരോട് സംസാരിച്ചു. പ്രവാചകന്റെ ഈ നടപടിയെ ശക്തമായി വിമര്‍ശിച്ച് വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചു (അദ്ദേഹം നെറ്റി ചുളിച്ചു, മുഖം തിരിച്ചു. കുരുടന്‍ അദ്ദേഹത്തിന്റെ അടുത്ത് വന്നപ്പോള്‍. നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ? അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്‌തേക്കാമല്ലോ. എന്നാല്‍ താന്‍പോരിമ നടിച്ചവനോ? അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു. അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്? എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ. അവന്‍ ദൈവഭയമുള്ളവനാണ്. എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു. അറിയുക: ഇതൊരു ഉല്‍ബോധനമാണ്). അബസ 1-10

ഖുര്‍ആന്‍ മുഹമ്മദ് എഴുതിയുണ്ടാക്കിയതാണെങ്കില്‍ ഈ വരികള്‍ അവയില്‍ കാണുമോ? ഈ വചനങ്ങള്‍ വായിച്ച ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ ഡോ. ലൈറ്റ്‌നര്‍ എഴുതിയത് ഇപ്രകാരമാണ് (അങ്ങേയറ്റം ആക്ഷേപിച്ച് കൊണ്ട് ഒരിക്കല്‍ പ്രവാചകന്ന് അല്ലാഹു ദിവ്യബോധനം നല്‍കി. അന്ധനായ ദരിദ്രനില്‍ നിന്ന് അദ്ദേഹം മുഖം തിരിച്ചു എന്നതായിരുന്നു കാരണം. സമൂഹത്തില്‍ സ്വാധീനമുള്ള ധനികനെ പരിഗണിക്കുന്നതിന് വേണ്ടിയായിരുന്നു അത്. ആ ദിവ്യബോധനം ലോകത്ത് പ്രചരിച്ചു. മുഹമ്മദ് കള്ളനായിരുന്നുവെങ്കില്‍ ആ ദിവ്യബോധനം സമൂഹത്തിലെത്തുമായിരുന്നില്ല).

തേന്‍ കുടിക്കുകയില്ലെന്ന് ശപഥം ചെയ്ത തിരുമേനി(സ)യെ ആക്ഷേപിച്ച് കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു. (നബിയെ, താങ്കളെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ). അത്തഹ്‌രീം 1

വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ള പ്രവാചകന്റെ നിലപാടുകളെ തിരുത്തിയും വിമര്‍ശിച്ചുമുള്ള വചനങ്ങള്‍ തന്നെ അവ അല്ലാഹുവിങ്കല്‍ നിന്നുള്ളവയാണ് എന്നതിനുള്ള വ്യക്തമായ തെളിവാണ്.
                              
Credit: http://theveracity786.blogspot.com/2014/12/blog-post_21.html

Also Watch: 
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ