നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

നിരീശ്വര യുക്തിവാദത്തോട് ഒരേയൊരു ചോദ്യമേയുള്ളൂ :


യുക്തിപരമായി മനുഷ്യ ജീവിതത്തിന്റെ പരമ ലക്ഷ്യം എന്താണ് ?. അതിനെ ശാസ് ത്രീയമായി ഒന്ന് തെളിയിച്ചു തരാമോ ?
ഇനി, ജീവിതത്തിന് യാതൊരു ലക്ഷ്യവുമില്ല എന്നാണുത്തരമെങ്കില്‍, പിന്നെ ഇത്ര പാടുപെട്ട് ജീവിക്കുന്നതിലെ യുക്തിയെന്താണ് ?
ഭൂമിയില്‍ ജനിച്ച എല്ലാ മനുഷ്യനും മരിച്ചുപോകുന്നു. ഏതായാലും എന്നെങ്കിലും മനുഷ്യന്‍ മരിക്കുമല്ലൊ, എങ്കില്‍ പിന്നെ ഇത്രമാത്രം കഷ്ടപ്പാടും പ്രയാസവും സഹിച്ച് ജീവിക്കുന്നതിന് പകരം, നേരത്തേ ചാവുകയല്ലേ നല്ലത്? യുക്തിവാദത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ ഉത്തരമെന്താണ് ?
കഴിയുന്നത്ര നേരത്തേ ചാവുക എന്നത് ശരിയോ തെറ്റോ ? നന്മയോ തിന്മയോ? ഗുണമോ ദോഷമോ ? ആത്മഹത്യ നന്മയോ തിന്മയോ ? ശരിയോ തെറ്റോ ?
ഇനി, ചാവുന്ന വരെ ജീവിക്കലാണ് ശരി എന്നാണുത്തരമെങ്കില്‍, അതിന്റെ യുക്തിപരമായ ശാസ്ത്രീയ ന്യായമെന്താണ് ?
യഥാര്‍ത്ഥത്തില്‍, ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍, യുക്തിവാദത്തിന്റെ പോപ്പായ റിച്ചഡ് ഡൗകിന്‍സിന് പോലും കഴിയില്ല.
എന്നാൽ ഈ വിഷയത്തിൽ ദൈവീക ഗ്രന്ഥത്തിന്റെ രീതിയും അടിസ്ഥാനങ്ങളുമെന്താണ് ? നിരീശ്വര യുക്തിയുടെ യുക്തിയില്ലായ്മയെന്ത് ?


ഏത് അന്വേഷണത്തിന്റെയും ജ്ഞാനം തേടലിന്റെയും ലക്ഷ്യം സത്യമെന്താണ് എന്ന അന്വേഷണമാണല്ലൊ. ഇത് തന്നെയാണ് എല്ലാ ശാസ്ത്രീയ അന്വേഷണത്തിന്റെയും ഇതഃപര്യന്തമുള്ള ലക്ഷ്യവും. ആയതിനാല്‍, ശാസ്ത്രീയ അന്വേഷണ രീതിയും ഖുര്‍ആനിന്റെ സത്യാന്വേഷണ രീതിയും ഒരുവിധത്തിൽ ഒന്ന് തന്നെയെന്ന് കരുതാം. ഭൗതിക ശാസ്ത്രത്തിന് ഏതെങ്കിലും പ്രത്യേക അടിസ്ഥാന ഗ്രന്ഥങ്ങളോ വിശ്വാസ പ്രമാണങ്ങളോ ഇല്ലാ എന്നതാണ്. വസ്തുത ബോധ്യപ്പെട്ടാൽ, അത് തന്നെയാണ് അതിന്റെ പോരായ്മ. എന്നാല്‍ ഖുര്‍ആൻ സത്യാന്വേഷണത്തിന് അനിഷേധ്യമായ ഒരു അടിസ്ഥാനം മുന്നോട്ട് വെക്കുന്നുണ്ട്. ഈ പ്രപഞ്ചത്തിന്റെ നിര്‍മ്മാണം നടത്തിയത് സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും സര്‍വ്വവ്യാപിയുമായ ഒരു ദൈവമാണ് എന്ന വിശ്വാസത്തോടു കൂടിയാണ് ഖുര്‍ആനിന്റെ സത്യാന്വേഷണം ആരംഭിക്കുന്നതും, ആരംഭിക്കണമെന്ന് മനുഷ്യനോട് ഖുര്‍ആൻ ആവശ്യപ്പെടുന്നതും. ഇതിൽ തീർച്ചയായും ഒരു ദിശാ നിര്‍ണ്ണയമുണ്ട്.
 
എന്നാല്‍, അങ്ങിനെയൊരു പരമ സത്യമോ ദൈവമോ ഇല്ല, ഈ പ്രപഞ്ചം തനിയേ ഉണ്ടായതാണ് എന്ന വിശ്വാസത്തോടുകൂടിയാണ് നിരീശ്വര യുക്തിവാദം ഏത് അന്വേഷണവും ആരംഭിക്കുന്നത്. ഈ അടിത്തറയിലാണ് നിര്‍മ്മാണവും സംഹാരവും തെരഞ്ഞെടുക്കപ്പെടേണ്ടി വരുന്നത്. നന്മയുടെയും തിന്മയുടെയും നിര്‍വ്വചനങ്ങള്‍ പ്രശ്‌നമാകുന്നത് ഇവിടെയാണ്. ശാന്തിയും അശാന്തിയും വേര്‍പിരിയുന്നത് ഈ രീതികളിലാണ്.
കാരണം, ഈ രണ്ട് രീതികളും മനുഷ്യന്റെ സാമൂഹ്യ സദാചാര സാംസ്‌കാരിക നിയമങ്ങളുടെ നിര്‍വ്വചനങ്ങളിൽ തമ്മിൽ പരസ്പരം ഏറ്റു മുട്ടുന്നു. എന്നാൽ, ഖുര്‍ആനിന്റെ സത്യാന്വേഷണം ആരംഭിക്കുന്നത് തന്നെ, മനുഷ്യന്റെ സാമൂഹ്യ സദാചാര സാംസ്‌കാരിക നിയമങ്ങളെ കൃത്യമായി നിര്‍വ്വചിച്ചു കൊണ്ടാണ് . കാരണം, മനുഷ്യ ജീവിതത്തിന്റെ സമാധാന പരമായ നിലനിൽപ്പ് സാധ്യമാവുക എന്നതാണ് ആദ്യ സ്റ്റെപ്പ്. ആ സമാധാനത്തിന്റെ ഭൂമികയിൽ നിന്ന് കൊണ്ട് മാത്രമേ, ഏത് സത്യാന്വേഷണവും, അതിലൂടെ പുരോഗതിയും സാധ്യമാകൂ. മനസ്സമാധാനത്തിന്റെ ഭൂമികയിൽ നിന്ന് കൊണ്ടുള്ള സത്യാന്വേഷണത്തിലൂടെ മാത്രമേ പുരോഗതി നേടാനാവൂ എന്ന് ചുരുക്കം. മനസ്സമാധാനമില്ലെങ്കിൽ എന്ത് പുരോഗതി ?.
 
എന്നാല്‍, ആ മനസ്സമാധാനം ഉറപ്പ് വരുത്താവുന്ന യാതൊന്നും നിരീശ്വര യുക്തിയിലില്ല. അങ്ങനെയൊരു ശ്രമം നടത്തുന്നത് പോലും നിരീശ്വര യുക്തിയുടെ യുക്തിയില്ലായ്മയില്‍ നിന്നേ സാധ്യമാവൂ. ദൈവമില്ലാ എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ സാമൂഹ്യ സദാചാര സാംസ്‌കാരിക നിയമങ്ങള്‍ ക്ക് യാതൊരു പ്രസക്തിയുമില്ല. അതു കൊണ്ട് തന്നെ നിരീശ്വര വാദ യുക്തിക്ക് മനുഷ്യന്റെ സാമൂഹ്യ സദാചാര സാംസ്‌കാരിക നിയമങ്ങളെ നിര്‍വ്വചിക്കാനുള്ള യോഗ്യതയുമില്ല, അര്‍ഹതയുമില്ല. കാരണം, മനുഷ്യന് സാമൂഹ്യ സദാചാര സാംസ്‌കാരിക നിയമങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് യുക്തിപരമായി യാതൊരുത്തരവുമില്ല. ശാസ് ത്രീയമായി തെളിയിക്കാനുമാവില്ല. മനുഷ്യ മനസ്സിന് സമാധാനം ആവശ്യമുണ്ടോ എന്ന ചോദ്യത്തിനും യുക്തിപരമായി ഉത്തരമില്ല.
 
മാനവികതയാണ് ഉത്തമം, സാമുദായികതയും വര്‍ഗ്ഗീയതയും ജാതിവിവേചനങ്ങളും തെറ്റാണ് എന്ന് സമര്‍ത്ഥിക്കാനും യുക്തിപരമായി സാധ്യമല്ല. അച്ഛൻ മകളെ വിവാഹം കഴിക്കുന്നത് തെറ്റാണോ ? അമ്മ മകനെ വേൾക്കല്‍ തെറ്റാകുമൊ ? അന്യന്റെ സ്വത്ത് അന്യായമായി തട്ടിപ്പറിക്കല്‍ തെറ്റാണോ ? മോഷണം ചതി മായം ചേര്‍ക്കല്‍ തുടങ്ങിയവ തെറ്റാകുമോ ? അയല്‍ വാസിയുടെ ഭാര്യയെ തട്ടിക്കൊണ്ട് പോകാമോ ? തുടങ്ങിയ സാമൂഹ്യ സദാചാര സാംസ്‌കാരിക നിയമങ്ങളൊന്നും ''യുക്തിപരമായോ ശാസ് ത്രീയമായോ തെളിയിക്കാനോ ന്യായീകരിക്കാനോ ആവില്ല''.
വാസ്തവത്തിൽ ഇത് യുക്തിയുടെ വൈകല്യമല്ല, മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയാണിത്. പഞ്ചേന്ദ്രിയങ്ങളുടെ പെര്‍സെപ്ഷനൽ റെയിഞ്ചിൽ (പ്രത്യക്ഷ ജ്ഞാനം) നിന്ന് കൊണ്ടു മാത്രമേ മനുഷ്യന് എത് കാര്യവും മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും കഴിയൂ എന്നത് മനുഷ്യ സൃഷ്ടിപ്പിൽ നിലീനമാണ്. മനുഷ്യൻ ജനിക്കുന്നതിന് മുമ്പ് എന്തായിരുന്നു...? മരിച്ച ശേഷം എന്ത് സംഭവിക്കും...എന്നീ രണ്ടു ചോദ്യങ്ങള്‍ ക്കും ഉത്തരം നൽകാൻ മനുഷ്യ ബുദ്ധിക്കോ യുക്തിക്കോ സാധ്യമല്ലാ എന്നപോലെയാണിത്. മുമ്പെന്തായിരുന്നു.. പിന്നീടെന്ത് സംഭവിക്കും എന്നുപോലും കൃത്യമായി ഊഹിക്കാന്‍ പോലും കഴിയാത്ത ബൗദ്ധിക റെയിഞ്ചിലാണ് മനുഷ്യനുള്ളത്.

ഭൂമിയിൽ ഇപ്പോള്‍ നിലവിലുള്ള എന്തെങ്കിലും നന്മയും നീതിയും സമാധാനവും നിലനില്‍ക്കുന്നുണ്ടെങ്കിൽ അതിൽ നിരീശ്വര യുക്തിക്ക് യാതൊരു പങ്കുമില്ല. ഭൂമിയിൽ എന്തെങ്കിലും നന്മയും നീതിയും മനഃസമാധാനവും സ്ഥാപിക്കാൻ പറ്റിയ യാതൊരു കോപ്പും നിരീശ്വര യുക്തി ശാസ് ത്രത്തിലില്ല എന്നതാണ് കൂടുതൽ ശരി. മറിച്ച്, ദൈവീക ഗ്രന്ഥമെന്ന മണ്ടത്തരത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കുറെ ദൈവ വിശ്വാസികളായ വിഡ്ഡികളുടെ സാമൂഹ്യ സദാചാര സാംസ്‌കാരിക ആചരണമാണതിന് കാരണം.


യുക്തി വാദി പല്ല് തേക്കുന്നതിലെ, വസ്ത്രം ധരിക്കുന്നതിലെ, കൃഷി ചെയ്യുന്നതിലെ, ആഹാരം പാകം ചെയ്യുന്നതിലെ, ട്രാഫിക്ക് നിയമങ്ങള്‍ അനുസരിക്കുന്നതിലെ, രാഷ്ടനിയമങ്ങള്‍ പാലിക്കുന്നതിലെ, കുടുംബ ദാമ്പത്യ മര്യാദകള്‍ പാലിക്കുന്നതിന്റെയൊക്കെ അടിസ്ഥാനം, അതൊക്കെ മേൽ പറഞ്ഞ വിഡ്ഡികളായ ദൈവവിശ്വാസികളുടെ ആചാരങ്ങളോടുള്ള അന്ധമായ അനുകരണമല്ലാതെ മറ്റൊന്നുമല്ല. മറിച്ചാണെങ്കില്‍, യുക്തിപരമായി ഇതൊന്നും ന്യായീകരിക്കാനാവില്ല. ലോകത്ത് ഏതെങ്കിലും ജീവി വസ്ത്രം ധരിക്കാറുണ്ടോ ? പല്ല് തേക്കാറുണ്ടോ ? ഉത്സവ കല്ല്യാണങ്ങള്‍ നടത്താറുണ്ടോ ? ഇല്ലല്ലൊ. എങ്കില്‍ പിന്നെ, യുക്തിവാദികള്‍ എന്തിന് പല്ല് തേക്കണം ? എന്തിന് വസ്ത്രം ധരിക്കണം ? പരിണാമത്തിന്റെ ഏത് നിയമമാണ് പല്ല് തെക്കണമെന്നും വസ്ത്രം ധരിക്കണമെന്നുമൊക്കെ നിശ്ചയിച്ചത്. ഇനി, അങ്ങനെയൊരു പരിണാമ നിയമമുണ്ടെങ്കിൽ, അതൊക്കെ മനുഷ്യൻ അനുസരിച്ചേ മതിയാവൂ എന്നതിന്റെ യുക്തി ശാസ്ത്ര അടിത്തറയെന്താണ് ? അതിലെയൊക്കെയുള്ള ''യുക്തി'' ശാസ് ത്രീയമായി ഒന്ന് തെളിയിക്കാനാവുമോ ?



Written By:
ഈ എഴുത്തിന് മറ്റൊരാളോട് കടപ്പെട്ടിരിക്കുന്നു. ഈ എഴുത്ത് ഈ വെബ്‌സൈറ്റിന്റേത് അല്ല.

Also Watch
    ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ