യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

1. നാം പ്രകൃതിയിൽ ഇക്കാണുന്ന ബുദ്ധിയും ബോധവും സൗന്ദര്യവും സങ്കീർണ്ണതകളും കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ചുമ്മാ സ്വയം വെറുതെ യാദൃച്ഛികമായി ഉണ്ടായി എന്ന് അന്ധമായി വിശ്വസിക്കുന്നതിൽ യാതൊരു യുക്തിരാഹിത്യവും നമ്മുടെ നിരീശ്വരവാദി സുഹൃത്തുക്കൾ കാണുന്നില്ല. അനന്തമായ ശക്തിയും യുക്തിയും ബുദ്ധിയും, ബോധവും ഉള്ള ഒരു സ്വതന്ത്ര അസ്തിത്വം അഥവാ ദൈവം എന്നെന്നും ഉണ്ടായിരുന്നു എന്നതാണ് അവർക്ക് യുക്തിരാഹിത്യം ആയി തോന്നുന്നത്! ഏറ്റവും അത്യാധുനികമായ ഒരു Super Computer വെറുതെ സ്വയം ഉണ്ടായതാണെന്ന് ആരെങ്കിലും വാദിച്ചാൽ നമ്മുടെ നിരീശ്വരവാദി സുഹൃത്തുക്കൾ വിശ്വസിക്കാൻ തയ്യാറാവുകയില്ല. എന്നാൽ, ഈ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ ഉണ്ടാക്കിയ-യുക്തിയും ബുദ്ധിയും ബോധവും ചിന്താ ശേഷിയുമുള്ള Human Brain-യുക്തിപരവും ബോധപൂർവമുള്ള യാതൊരു ബാഹ്യ ഇടപെടലും ആസൂത്രണവും കൂടാതെ, സ്വയം വെറുതെ പ്രകൃതിയിൽ ഉണ്ടായതാണെന്ന് ആരെങ്കിലും വാദിച്ചാൽ അവർ കണ്ണടച്ച് വിശ്വസിക്കും!! അതിനുഉള കാരണമായി പറയുന്നതോ, "മതവും ദൈവവും മനുഷ്യൻ ഉണ്ടാക്കിയതാണ്" എന്ന ഏറ്റവും വലിയ അന്ധവിശ്വാസവും!!

2. മനുഷ്യൻ തന്റെ കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്‌ എന്നീ വെറും 5 ഇന്ദ്രിയങ്ങൾ ഉല്പാദിപ്പിക്കുന്ന വൈദ്യുത തരംഗങ്ങൾ(Electric Signals) ഒരിക്കലും പ്രകാശമോ ശബ്ദമോ കടക്കാത്ത ശ്‌മശാന മൂകതയും ഇരുട്ടും നിറഞ്ഞ തലച്ചോറിലെ Cortex-ൽ ഉണ്ടാക്കുന്ന ഒരു സ്വതന്ത്ര ആവിഷ്കാരത്തിന്റെ വെറും അനുഭൂതികൾ മാത്രമായ ഈ “പദാർത്ഥത്തി”നപ്പുറത്തേക്ക് ഒന്നുമില്ല എന്ന നിരീശ്വരവാദി സുഹൃത്തുക്കളുടെ മുൻവിധി മാറ്റാതെ അവർക്ക് ദൈവത്തെപ്പറ്റി മനസ്സിലാക്കാൻ സാധിക്കില്ല. മതങ്ങൾ കളവാണെന്ന് ആദ്യമേ അങ്ങ് ഉറപ്പിച്ചു!! അതുകൊണ്ടാണ് പദാർത്ഥത്തിന് അപ്പുറത്തേക്ക് ഒന്നുമില്ല എന്ന മിഥ്യാധാരണ ഉണ്ടായത്.(Watch Video:https://youtu.be/svTuGeN6Moo)

3. നമ്മുടെ നാസ്തിക സുഹൃത്തുക്കൾ ദൈവത്തെ നിഷേധിക്കാനുള്ള അടിസ്ഥാനപരമായ കാരണം "മനുഷ്യൻ ആണ് ദൈവത്തെ ഉണ്ടാക്കിയത്" എന്ന അന്ധവിശ്വാസമാണ്. പ്രകൃതിശക്തികളെ ഭയന്ന മനുഷ്യൻ ദൈവത്തെ ഉണ്ടാക്കി എന്ന നാസ്തികരുടെ വിശ്വാസം തന്നെ പരമാബദ്ധമാണ്. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത ഈ അന്ധവിശ്വാസത്തിൽ നിന്നാണ് മുഴുവൻ നാസ്തികതയും പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. മതങ്ങളും മത ഗ്രന്ഥങ്ങളും മൊത്തത്തിൽ കള്ളമാണെന്ന അനുമാനത്തിൽ നിന്നാണ് ഇവിടെ കാണുന്ന യുക്തിബോധവും ബുദ്ധിയും സൗന്ദര്യവും ആസൂത്രണവും സങ്കീർണതകളും ഒക്കെ വെറുതെ ഉണ്ടായതാണെന്ന വിശ്വാസത്തിലേക്ക് നിരീശ്വരവാദികൾ വരുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ! പദാർത്ഥത്തിൽ നിന്ന് പദാർഥാതീതമായ യുക്തിയും ബുദ്ധിയും ബോധവും സ്വയമുണ്ടായി എന്ന് വാദിക്കുക!! അതിന് കാരണമോ, മതങ്ങളും മത ഗ്രന്ഥങ്ങളും പച്ചക്കള്ളമാണെന്ന വിശ്വാസവും!! മതവും മതഗ്രന്ഥങ്ങളും "പച്ചക്കള്ളം അല്ല വസ്തുതയാണ്" എന്ന് വിശദീകരിച്ചാൽ സൗകര്യപൂർവം "വ്യാഖ്യാന ഫാക്ടറി" എന്ന് മുദ്ര കുത്തുകയും ചെയ്യും!!

ദൈവത്തെ മതങ്ങൾ കെട്ടിച്ചമച്ചതല്ല. ഭൂമിയിൽ ആരംഭത്തിൽ ഒറ്റ മതമേ ഉണ്ടായിരുന്നുള്ളൂ. ഓരോ കാലഘട്ടത്തിലും വന്ന ദൈവദൂതൻറെ മരണശേഷം മത പുരോഹിതന്മാർ തങ്ങളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി മതത്തിൽ പലതും കൂട്ടിച്ചേർത്തു. അങ്ങനെയാണ് വ്യത്യസ്ത മതങ്ങൾ ഉണ്ടായത്. പല കാല ഘട്ടങ്ങളിൽ ഭൂമിയിൽ നിയോഗിക്കപ്പെട്ട ദൈവദൂതൻമാർക്ക് നൽകപ്പെട്ട ദൈവിക വെളിപാടുകൾ ആണ് മതങ്ങളുടെ അടിസ്ഥാനം. അവയിൽ ഏതൊക്കെ വെളിപാടുകളിൽ ആണ് പിന്നീട് മനുഷ്യൻറെ കൈകടത്തൽ ഉണ്ടായത് എന്നത് വേറെ ചർച്ച ചെയ്യേണ്ടതാണ്. (Watch Video:https://youtu.be/xKCvnv53iC8)

ഇടിമിന്നൽ പോലുള്ള പ്രകൃതിശക്തികളെ ഭയന്ന മനുഷ്യൻ "തുടക്കമില്ലാത്ത, എന്നെന്നും നില നിന്നിരുന്ന ഒരു പ്രപഞ്ചം" എന്ന നാസ്തിക സങ്കല്പത്തിന് പകരം, കേട്ട് കേൾവി ഇല്ലാത്ത "ദൈവത്തെ ഉണ്ടാക്കി" എന്നത് നിരീശ്വരവാദികൾ പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ, ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ലാത്ത കെട്ടുകഥ മാത്രമാണ്. ഇത്തരം കെട്ടുകഥ അടിസ്ഥാനമാക്കിയാണ് നിരീശ്വരവാദി സുഹൃത്തുക്കൾ മതമാണ് ദൈവത്തെ ഉണ്ടാക്കിയത് എന്നു വിശ്വസിക്കുന്നത്. കേവലം മൃഗമായ മനുഷ്യന് ഇടിമിന്നൽ പോലുള്ള പ്രകൃതിശക്തികളെ ഭയന്ന് ദൈവത്തെ "ഉണ്ടാക്കേണ്ട" ജീവശാസ്ത്രപരമായ യാതൊരു കാരണവുമില്ല. ഇടിമിന്നലിനെ പോലെയുളള പ്രകൃതിശക്തികളെ ഭയന്ന മനുഷ്യൻ ഒന്നുകിൽ ഓടി രക്ഷപ്പെടും അല്ലെങ്കിൽ അതിനുള്ള പ്രതിരോധ മാർഗ്ഗം സ്വീകരിക്കും. മനുഷ്യമൃഗത്തിന് മുന്നിൽ ഈ രണ്ട് ജീവശാസ്ത്രപരമായ പ്രതികരണങ്ങളേ ഇടിമിന്നൽ എന്ന ഉദ്ദീപനത്തിന് ഉണ്ടാക്കാൻ ജീവശാസ്ത്രപരമായി സാധിക്കുകയുള്ളൂ.നിരീശ്വരവാദികളുടെ വാദമനുസരിച്ച് തന്നെ, സ്വതന്ത്രമായി കണ്ടതെല്ലാം ഭക്ഷിച്ചും, മുന്നിൽ കാണുന്ന എല്ലാ മനുഷ്യരുമായും ലൈംഗിക ബന്ധം പുലർത്തിയും ജീവിക്കുന്ന മനുഷ്യന് ദൈവത്തിന്റെ ആവശ്യമേ വരുന്നില്ല!! ഇനി നിരീശ്വരവാദികൾ വാദിക്കുന്ന പോലെ, ഇടിമിന്നൽ കണ്ട് ഏതെങ്കിലും ഒരു മനുഷ്യൻ "ഇല്ലാത്ത ദൈവത്തെ" ക്കുറിച്ച് (ഇന്ന് നിരീശ്വരവാദികളോട് വാദിക്കുന്ന പോലെ) മറ്റൊരു മനുഷ്യനോട് വാദിച്ചു എന്ന് കരുതുക: കണ്ടതെല്ലാം ഭക്ഷിച്ചും കാണുന്ന മനുഷ്യരുമായി എല്ലാം ലൈംഗിക ബന്ധം പുലർത്തുകയും ചെയ്യുന്ന മറ്റു മനുഷ്യർ തങ്ങളുടെ ഈ ജൈവശാസ്ത്രപരമായ സ്വാതന്ത്ര്യത്തിന് വിഘാതമായ മേൽപ്പറഞ്ഞ മനുഷ്യൻ കൊണ്ടുവന്ന ഈ "ദൈവത്തെ" അപ്പാടെ തള്ളിക്കളയുമായിരുന്നു. മാത്രമല്ല, ദൈവവും മതവും മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും ലൈംഗികതയ്ക്കും കടുത്ത നിയന്ത്രണങ്ങളാണ് മനുഷ്യന് നൽകുന്നത്. വസ്തുതകൾ ഇതായിരിക്കെ, ഇങ്ങനെയുള്ള "ഇല്ലാത്ത ദൈവവും മതവും", സ്വതന്ത്രമായി കണ്ടതെല്ലാം ഭക്ഷിച്ചും കാണുന്ന മനുഷ്യരുമായി എല്ലാം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്ന മനുഷ്യരെ നിയന്ത്രിക്കുന്ന ഒരു "ദൈവത്തെ" മനുഷ്യൻ മറ്റ് സർവ സ്വതന്ത്ര വാദികളായ മനുഷ്യരുടെ എതിർപ്പ് അതിജീവിച്ച് "ഉണ്ടാക്കി" എന്ന നമ്മുടെ നിരീശ്വരവാദി സുഹൃത്തുക്കളുടെ വിശ്വാസം വെറും കെട്ടുകഥ മാത്രമാണ്. ദൈവദൂതൻമാർ ആണ് ദൈവം എന്ന ആശയം പോലും മനുഷ്യ സമൂഹത്തിനു മുന്നിൽ വച്ചത്. "തുടക്കമില്ലാത്ത,എന്നെന്നും ഉണ്ടായിരുന്ന പ്രപഞ്ചം" എന്ന സങ്കൽപത്തിനെ എതിർക്കാൻ അക്കാലത്തെ നിരീശ്വരവാദികൾ സമ്മതിക്കുമോ? നിരീശ്വരവാദികളുടെ സങ്കല്പമനുസരിച്ച്, ഇന്നത്തേക്കാൾ Strong അക്കാലത്തെ നിരീശ്വരവാദികൾ ആയിരിക്കും, ആയിരിക്കണം! കാരണം മതം നിയന്ത്രണങ്ങളാണ് മനുഷ്യന് നൽകിയത്.

കേവലം മൃഗമായ മനുഷ്യന് ഇടിമിന്നൽ പോലുള്ള പ്രകൃതിശക്തികളെ ഭയന്ന് ദൈവത്തെ ഉണ്ടാക്കേണ്ട ജീവശാസ്ത്രപരമായ യാതൊരു കാരണവുമില്ല. പ്രകൃതിശക്തികളെ കണ്ട് ഭയന്ന് ദൈവത്തെ ഉണ്ടാക്കുന്ന യാതൊരു നിയമവും ജീവശാസ്ത്രത്തിൽ ഇല്ല. ഇടിമിന്നൽ ഭയന്നു ഒന്നുകിൽ മനുഷ്യൻ ഓടിയൊളിക്കും അല്ലെങ്കിൽ പ്രതിരോധ മാർഗം സ്വീകരിക്കും. ഇതിന് മാത്രമാണ് ജീവശാസ്ത്രപരമായി സാധ്യതയുള്ളത്. ഓരോ ഉദ്ദീപനങ്ങൾക്കും ഓരോ പ്രതികരണങ്ങൾ മനുഷ്യമൃഗം കാണിക്കും. ജീവശാസ്ത്രപരമായി ദൈവത്തെ ഉണ്ടാക്കുന്ന ഒരു ഉദ്ദീപന- പ്രതികരണം തന്നെ മനുഷ്യന് അസാധ്യമാണ്. അതുകൊണ്ട് "ദൈവത്തെ മനുഷ്യൻ ഉണ്ടാക്കിയതാണ്" എന്ന നിരീശ്വരവാദികളുടെ വാദം വെറും അന്ധവിശ്വാസം മാത്രമാണ്. ചുരുക്കത്തിൽ, "ദൈവത്തെ മനുഷ്യൻ ഉണ്ടാക്കിയതാണ്" എന്ന അന്ധവിശ്വാസത്തിന് യാതൊരു ശാസ്ത്രീയമായ അടിത്തറയുമില്ല. മതങ്ങളിൽ പല അന്ധവിശ്വാസങ്ങളും കടന്നുകൂടിയിട്ടുണ്ട്.അതേസമയം, മതവും ദൈവവും പൂർണ്ണമായും മനുഷ്യർ ഉണ്ടാക്കിയതാണ് എന്ന അന്ധവിശ്വാസമാണ് ഈ കാണുന്ന പ്രപഞ്ചവും, പ്രപഞ്ചത്തിലെ യുക്തിയും ബുദ്ധിയും ആസൂത്രണങ്ങളും സങ്കീർണതകളും സൗന്ദര്യവും എല്ലാം വെറുതെ സ്വയം ഉണ്ടായി എന്ന അന്ധവിശ്വാസത്തിലേക്ക് നാസ്തിക സുഹൃത്തുക്കളെ നയിച്ചത്.

4.  ഭൗതിക ശാസ്ത്ര നിയമങ്ങൾ ഉപയോഗിച്ച് എങ്ങനെയാണ് ഒരാൾക്ക് ഭൗതിക ശാസ്ത്ര നിയമങ്ങൾക്ക് അതീതമായ ഒരു അസ്തിത്വത്തെ തെളിയിക്കാൻ ആവുക? ഗണിതത്തിൻറെ ഉപകരണങ്ങൾ ഉപയോഗിച്ചു ഒരാൾക്ക് രാഷ്ട്രീയം പഠിക്കാൻ സാധിക്കില്ല. പ്രപഞ്ചത്തിലെ നമ്മുടേത് അടക്കം ബുദ്ധിയും യുക്തിയും സൗന്ദര്യവും സങ്കീർണതകളും ചുമ്മാ വെറുതെ ഉണ്ടായി എന്നത് നിരീശ്വരവാദികളുടെ വിശ്വാസം മാത്രമാണ്. ഈ വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ് അവർ ദൈവത്തിന് തെളിവ് ചോദിക്കുന്നത്. എല്ലാം വെറുതെ ഉണ്ടായി എന്നതിന് എന്ത് തെളിവാണ് നിരീശ്വരവാദികൾക്ക് സമർപ്പിക്കാനുള്ളത്.?

5. സഹിക്കാനാവാത്ത വേദന കാർന്നുതിന്നുന്ന ക്യാൻസർ രോഗിയുടെ ഈ വേദനക്ക് കാരണമായ ശരീരം കഷ്ടപ്പെടാൻ ആയി വെറുതെ സ്വയം ഉണ്ടായി എന്നു പറയുന്നത് തന്നെ എത്ര വലിയ വിഡ്ഢിത്തമാണ്! ആരാണ് വേദന അനുഭവിക്കുന്നത്? വെറും പദാർത്ഥമായ ന്യൂറോണുകളോ?പദാർഥമാണോ വേദന അനുഭവിക്കുന്നത്? ഓർഗാനിക് തന്മാത്രകളോ? സഹിക്കാനാവാത്ത വേദന അനുഭവിക്കുന്ന ഓർഗാനിക് തന്മാത്രകളും ന്യൂറോണുകളും സ്വയം ഉണ്ടായി എന്ന് പറയുന്നത് എത്ര വലിയ യുക്തിരാഹിത്യം ആണ്!! കേവല പദാർത്ഥത്തിന് ചിന്തിക്കാനോ, യുക്തിയോ ബോധമോ ബുദ്ധിയോ വികാരങ്ങളോ വേദനയോ ഉണ്ടാവുക അസംഭവ്യമാണ്. ഈ പദാർത്ഥാതീതമായ കാര്യങ്ങൾ പദാർത്ഥത്തിൽ നിന്ന് ഉണ്ടായി എന്ന് അന്ധമായി വിശ്വസിക്കുന്നവരാണ് നാസ്തികർ. പദാർത്ഥത്തിൽ നിന്ന് പദാർത്ഥാതീത ബുദ്ധിയും ബോധവും വേദനയും കഷ്ടപ്പാടുകളും വെറുതെ സ്വയം ഉണ്ടായി എന്ന് പറയുന്നത് എത്ര വലിയ അന്ധവിശ്വാസമാണ്!!

മതത്തെയും ദൈവത്തെയും മനുഷ്യനുണ്ടാക്കിയതാണ് എന്ന നിരീശ്വരവാദി സുഹൃത്തുക്കളുടെ കാഴ്ചപ്പാടാണ് ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസം എന്ന് പറയാതിരിക്കാൻ വയ്യ. ഇല്ലാത്ത ദൈവത്തിനെ എങ്ങനെയാണ് മനുഷ്യൻ വിഭാവന ചെയ്തത്.? ദൈവിക വെളിപാടുകളിൽ നിന്നല്ലാതെ ദൈവത്തിൻറെ അസ്തിത്വം മനുഷ്യന് വിഭാവന ചെയ്യാൻ പോലും സാധ്യമല്ല. സ്വതന്ത്രമായി ഭക്ഷിച്ചും, ഭോഗിച്ചും, കഴിഞ്ഞിരുന്ന മനുഷ്യമൃഗത്തിന് ദൈവത്തിൻറെ ആവശ്യമേ വരുന്നില്ല. ദൈവിക വെളിപാടുകളുടെ അടിസ്ഥാനത്തിലാണ് പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ട് എന്നുള്ള ബോധ്യത്തിൽ മനുഷ്യൻ എത്തിയത്. അതല്ലാതെ, നിരീശ്വരവാദികൾ വാദിക്കുന്നത് പോലെ, അത്രയെളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒന്നല്ല ദൈവം. ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കേണ്ട ജീവശാസ്ത്രപരമായ കാരണം എന്തായിരുന്നു? മനുഷ്യനുൾപ്പെടെ ഒരു മൃഗത്തിനും ഇത്തരം സങ്കല്പങ്ങൾ ഉണ്ടാക്കേണ്ട ജീവശാസ്ത്രപരമായ ആവശ്യമില്ല. ഇടിയും മിന്നലും ഭയന്ന് ആണ് ദൈവത്തെ ഉണ്ടാക്കിയത് എന്നതൊക്കെ കെട്ടുകഥയാണ്. അതിൽനിന്ന് ഒരു ദൈവവും ഉണ്ടാവില്ല.

മനുഷ്യമൃഗത്തിന്റെ നിലനിൽപ്പിന് ജീവശാസ്ത്രപരമായി അത്യന്താപേക്ഷിതമായ കാര്യങ്ങളായ കണ്ണിൽ കണ്ടതെല്ലാം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഭക്ഷിക്കൽ, കണ്ണിൽ കാണുന്ന എല്ലാ മനുഷ്യ മൃഗങ്ങളുമായുള്ള സാർവത്രികമായ സ്വതന്ത്ര ലൈംഗിക വേഴ്ച, മദ്യം, മയക്കുമരുന്ന്, വ്യഭിചാരം, മോഷണം, തുടങ്ങിയ ചരിത്രാതീത കാലത്തെ മനുഷ്യ മൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് എക്കാലത്തും വിലങ്ങുതടിയായ, ഓരോ കാലഘട്ടത്തിലെയും ദൈവദൂതന്മാരുടെ കലർപ്പില്ലാത്ത ദൈവിക വെളിപാടുകൾ അഥവാ യഥാർത്ഥ ദൈവിക കല്പനകൾ അഥവാ യഥാർത്ഥ ദൈവിക മതം അവരുടെ കാലശേഷം മനുഷ്യരുടെ കൈകടത്തലുകളുടെയും കൂട്ടിച്ചേർക്കലിന്റെയും ഫലമായി പല മതങ്ങളും പല ദൈവങ്ങളും ആയിത്തീർന്ന, യഥാർത്ഥ മതവും യഥാർത്ഥ ദൈവവും, നിരീശ്വരവാദി സുഹൃത്തുക്കൾ വിശ്വസിക്കുന്ന പോലെ മനുഷ്യർ ഉണ്ടാക്കിയത് ആയിരുന്നെങ്കിൽ, മനുഷ്യ മൃഗത്തിന്റെ അനിയന്ത്രിതമായ ഭക്ഷണാസക്തിയുടെയും ലൈംഗികാസക്തിയുടെയും മുന്നിൽ പിടിച്ചുനിൽക്കാനാവാതെ, എന്നോ ഭൂമിയിൽ വംശനാശം സംഭവിച്ച് പോകേണ്ടതായിരുന്നു. പക്ഷേ, സംഭവിച്ചത് പ്രപഞ്ച സ്രഷ്ടാവിനെ അംഗീകരിക്കുന്നവർ വർദ്ധിക്കുക അല്ലാതെ, ഇപ്പോഴും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്,  നിരീശ്വര ചർവാക ദർശനത്തിന് ആണ്.

Also Watch: 
    ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ