മനുഷ്യന്‍ സ്വന്തമായി വല്ലതും എഴുതുമ്പോള്‍ സ്വയം പുകഴ്ത്താനും, തന്റെ മഹത്വം ജനങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനുമാണ് ശ്രമിക്കുക. തന്റെ നാമം അനശ്വരമാക്കുന്നതിനും, അഭിമാനം വാനോളമുയര്‍ത്താനുമുള്ള വചനങ്ങളാണ് അവന്‍ രേഖപ്പെടുത്തുക. മാത്രമല്ല, തന്റെ പോരായ്മകള്‍ മറച്ചുവെക്കാനും, ന്യൂനതകളെകക്കുറിച്ച് മൗനം പാലിക്കാനും അവന്‍ സദാജാഗ്രത പുലര്‍ത്തുകയുമാണ് ചെയ്യാറ്. വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്(സ)യെക്കുറിച്ച് നടത്തിയ വിമര്‍ശനങ്ങളും, ആക്ഷേപങ്ങളും വായിച്ച് മനസ്സിലാക്കിയ ഒരാള്‍ക്ക് അത് അദ്ദേഹത്തിന്റെ രചനയാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല എന്ന് പറയാനുള്ള കാരണവും ഇത് തന്നെയാണ്. ഖുര്‍ആന്‍ അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നുവെങ്കില്‍ തന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനും, തെറ്റുകളെ ശരിയാക്കാനുമാണ് അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്. മാനവസമൂഹം സ്വന്തം രചനകളില്‍ സ്വീകരിച്ച പതിവുരീതികളില്‍ നിന്ന് ഭിന്നമാണ് വിശുദ്ധ ഖുര്‍ആന്റെ ശൈലിയെന്ന് വ്യക്തം. പ്രവാചകന്‍(സ)യുടെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്ന ഒട്ടേറെ വചനങ്ങളുണ്ട് വിശുദ്ധ ഖുര്‍ആനില്‍. തബൂക്ക് യുദ്ധാനന്തരം യുദ്ധത്തില്‍ നിന്ന് പിന്മാറിയ കപടവിശ്വാസികള്‍ മുഹമ്മദ്(സ)...