പോസ്റ്റുകള്‍

hindu എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ

ഇമേജ്
ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക പദാര്‍ഥം മാത്രം; മരണമെന്നത് അതിന്റെ രാസപ്രക്രിയക്കുള്ള ഒരു തയാറെടുപ്പും. വെറും സാധാരണക്കാരായ എന്നെയും നിങ്ങളെയും പോലെ മഹാപ്രതിഭകളായിരുന്ന കാള്‍മാര്‍ക്‌സും കമല സുറയ്യയുമൊക്കെ ഈ രാസപരിണാമത്തിന് വിധേയമായി ഒരു പിടി മണ്ണായി രൂപാന്തരപ്പെടുന്ന വ്യത്യസ്ത പേരുകളുള്ള പദാര്‍ഥങ്ങളല്ലാതെ മറ്റൊന്നുമല്ല. മറ്റുള്ളവരെ പോലെ പ്രിയപ്പെട്ടവര്‍ വേര്‍പ്പെട്ടുപോകുമ്പോള്‍ ദുഃഖിക്കേണ്ട കാര്യം നിരീശ്വരവാദികള്‍ക്കുണ്ടായിക്കൂടാത്തതാണ്. കാരണം, ബുദ്ധിക്കും യുക്തിക്കും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയാത്തതായി ഒന്നും ഇല്ല, ഉണ്ടാവുകയുമില്ല എന്നാണവരുടെ മതം. എന്നാല്‍ അത്തരം ഒരു വിശദീകരണവും മനുഷ്യ വികാരങ്ങളുടെ കാര്യത്തില്‍ ഇന്നേവരെ നല്‍കപ്പെട്ടിട്ടില്ല. 'ഇങ്ങനെയൊന്നുമല്ല, മനുഷ്യ സഹജമായ ഈ വികാരങ്ങള്‍ തങ്ങള്‍ക്കുമുണ്ട്' എന്ന് നിരീശ്വരവാദി കരുതുന്നുവെങ്കില്‍ പിന്നെ, യുക്ത്യാധിഷ്ഠിതമല്ലാത്തവയെല്ലാം മിഥ്യകള്‍ മാത്രമാണെന്ന വാദം അവര്‍ ഉപേക്ഷിക്കേിവരും. മസ്തിഷ്‌കവും ജീവനും ...

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

ഇമേജ്
1. സ്വാര്‍ഥത താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്തിട്ട് ലഭിക്കുന്ന ഭൗതിക നേട്ടങ്ങളായിക്കൂടെ ഖുര്‍ആനിന്റെ രചനക്കു പിന്നില്‍ മുഹമ്മദിന്റെ ലക്ഷ്യം? അനാഥനായി വളര്‍ന്ന മുഹമ്മദ് ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. എന്നാല്‍, തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ കച്ചവടക്കാരി ഖദീജയെ വിവാഹം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജയുടെ ഭര്‍ത്താവായിരുന്ന അദ്ദേഹം സാമ്പത്തിക ക്ളേശങ്ങള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്. ഖദീജയുമായുള്ള മുഹമ്മദിന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് 15 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. പതിനഞ്ച് വര്‍ഷം സാമ്പത്തികക്ളേശം കൂടാതെ ജീവിച്ചതിനുശേഷമാണ് താന്‍ പ്രവാചകനാണെന്നും ഖുര്‍ആന്‍ ദൈവവചനമാണെന്നുമുള്ള അവകാശവാദങ്ങളുമായി മുഹമ്മദ് രംഗപ്രവേശം ചെയ്യുന്നതെന്നര്‍ഥം. ഖുര്‍ആന്‍ ദൈവികമാണെന്ന് വാദിക്കുക വഴി ഭൗതികലാഭമാണ് അദ്ദേഹം ഇച്ഛിച്ചതെങ്കില്‍ ഈ വാദം ഉന്നയിച്ചതിനുശേഷം അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരിക്കണമല്ലോ. എന്നാല്‍, എന്തായിരുന്നു സ്ഥിത...