വിജയത്തിന്റെ രഹസ്യം!!

"നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല." 
- സോക്രട്ടീസ്


    
പുരാതന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിനോട് ഒരിക്കല് ഒരു ചെറുപ്പക്കാരന് ചോദിച്ചു:
“എന്താണ് വിജയത്തിന്റെ രഹസ്യം”?
സോക്രട്ടീസ് ആ ചെറുപ്പക്കാരനോട് അടുത്ത ദിവസം തന്നെ അടുത്തുള്ള നദിക്കരയില് വന്നു കാണാന് പറഞ്ഞു. അടുത്ത ദിവസം, അവര് നദിക്കരയില് കണ്ടു മുട്ടി. സോക്രട്ടീസ്, ആ ചെറുപ്പക്കാരനെ നദിയിലേക്ക് വിളിച്ചു, കഴുത്ത് വരെ വെള്ളം ആയപ്പോള്, പെട്ടെന്ന് അദ്ദേഹം അയാളെ വെള്ളത്തിലേക്ക്‌ പിടിച്ചു മുക്കി.
അയാള് വെള്ളത്തില് കിടന്നു പിടഞ്ഞു, രക്ഷപെടാന് ആവുന്നത്ര ശ്രമിച്ചു, എന്നാല് സോക്രട്ടീസ് അയാളെ കൂടുതല് ബലം പ്രയോഗിച്ചു നദിയുടെ ആഴത്തിലേക്ക് മുക്കി. എന്നാല് വളരെ നേരത്തെ പരിശ്രമത്തിനു ശേഷം, അയാള് സോക്രട്ടീസിന്റെ കയ്യില് നിന്ന് രക്ഷപെട്ടു. വെള്ളത്തില് നിന്ന് പൊങ്ങി വന്ന നിമിഷം തന്നെ അയാള് വായു അകത്തേക്ക് വലിച്ചു, ശ്വാസം നേരെ ആക്കി.
വളരെ ശാന്തനായി സോക്രട്ടീസ് ആ ചെറുപ്പക്കാരനോട് ചോദിച്ചു: “വെള്ളത്തിനടിയില് ആയിരുന്നപ്പോള് താങ്കൾക്ക് എന്താണ് ഏറ്റവും അത്യാവശ്യമായി വന്നത്"?
“വായു”. അയാള് മറുപടി പറഞ്ഞു.
സോക്രട്ടീസ് പറഞ്ഞു: “ഇതാണ് വിജയത്തിന്റെയും രഹസ്യം. നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല."
കടപ്പാട്

Also Watch: ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം  കെട്ടുകഥയാണെന്ന 
അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

മനുഷ്യത്വത്തിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശത്രുവാണ് ആധുനിക മുതലാളിത്ത സാമ്രാജ്യത്വ നവ ലിബറൽ സാമ്പത്തിക ചൂഷണ വ്യവസ്ഥ / SYSTEM. 

SYSTE-ത്തിന്റെ ഈ കടുത്ത അനീതി, അസമത്വം, ചൂഷണങ്ങൾ കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കുന്ന നമ്മൾ മനുഷ്യർ തന്നെയാണ് ഈ ചൂഷണ SYSTE-ത്തെ മൗനം കൊണ്ട് നിലനിർത്തിപ്പോരുന്നത്!! 

അമിത ലാഭം മാത്രം നോക്കിയുള്ള മുതലാളിത്ത SYSTE -ത്തിന്റെ പ്രകൃതി വിഭവങ്ങളുടെ ചൂഷണം   ആഗോള കാലാവസ്ഥ വ്യതിയാനം (GLOBAL CLIMATE CHANGE), ആഗോള താപനം (GLOBAL WARMING)  തുടങ്ങിയ ഇന്ന് മുഴുവൻ മനുഷ്യരും ഇരകളായി കൊണ്ടിരിക്കുന്ന വമ്പിച്ച പ്രകൃതി ദുരന്തങ്ങൾക്ക് (NATURAL DISASTERS) മൂല കാരണമാണ്. 

How Does System Work? വ്യവസ്ഥിതി / വ്യവസ്ഥ / സിസ്റ്റം പ്രവർത്തനം എങ്ങനെ പ്രവർത്തിക്കുന്നു?  എന്നറിയാൻ Watch On YouTube:


മുതലാളിത്ത സാമ്പത്തിക ചൂഷണ വ്യവസ്ഥ/SYSTEM  Vs. മതം  

നങ്ങൾ ദൈനം ദിന ജീവിതത്തിൽ നേരിടുന്ന ദുരിതങ്ങളും അനീതിയും അസമത്വങ്ങളും ചർച്ച ചെയ്യപ്പെടാതെ ജനങ്ങൾ മത വിഷയങ്ങളിൽ മാത്രം SYSTE- ത്താൽ/വ്യവസ്ഥിതിയാൽ തന്ത്രപൂർവം തളച്ചിടപ്പെടുമ്പോൾ,

മതത്തിന്റെ വിശാല/ഉദാത്ത  മാനുഷിക മൂല്യങ്ങൾ  വിസ്മരിച്ച്,   

മതചിഹ്നങ്ങൾക്ക് / അനുഷ്‌ഠാനങ്ങൾക്ക്/  ആചാരങ്ങൾക്ക് മാത്രമായി ജീവിച്ചാലും വിശ്വാസികൾക്ക് ദൈവത്തിന്റെ സ്വർഗം ഉറപ്പാണ്  എന്ന തെറ്റായ  ധാരണ ഉണ്ടാക്കിയത്,

മുതലാളിത്ത/ സാമ്രാജ്യത്വ / ചൂഷണ വ്യവസ്ഥക്ക്  കീഴിൽ അടിച്ചമർത്തപ്പെട്ട

അറിഞ്ഞോ അറിയാതെയോ നിലനിൽക്കുന്ന   വ്യവസ്ഥയാൽ സ്വാധീനിക്കപ്പെട്ട,  വ്യവസ്ഥിതിയിൽ/ SYSTE-ത്തിൽ   ഇടപെടാത്ത രീതിയിലുള്ള,

ജനങ്ങൾ  നേരിടുന്ന അനീതിയും അസമത്വങ്ങളും ചൂഷണങ്ങളും  മുഖ്യ വിഷയമാവാത്ത,   സാമൂഹിക ഉള്ളടക്കമില്ലാത്ത പോപ്പുലർ  മത വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും  ആയിരുന്നു.

ആധുനിക മുതലാളിത്ത-സാമ്രാജ്യത്വ-നവ ലിബറൽ-സാമ്പത്തിക ചൂഷണ വ്യവസ്ഥ/SYSTEM

ഈ ദിവസം  വരെ   മതങ്ങളാൽ  ചോദ്യം ചെയ്യപ്പെടാതെ,

അജയ്യമായി നിലനിൽക്കുന്നത് കണ്ട് ചെകുത്താൻ  അദൃശ്യമായി (മതങ്ങളെ നോക്കി ചിരിക്കുന്നുണ്ടാവും!)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ