പോസ്റ്റുകള്‍

freethinker എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ

ഇമേജ്
ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക പദാര്‍ഥം മാത്രം; മരണമെന്നത് അതിന്റെ രാസപ്രക്രിയക്കുള്ള ഒരു തയാറെടുപ്പും. വെറും സാധാരണക്കാരായ എന്നെയും നിങ്ങളെയും പോലെ മഹാപ്രതിഭകളായിരുന്ന കാള്‍മാര്‍ക്‌സും കമല സുറയ്യയുമൊക്കെ ഈ രാസപരിണാമത്തിന് വിധേയമായി ഒരു പിടി മണ്ണായി രൂപാന്തരപ്പെടുന്ന വ്യത്യസ്ത പേരുകളുള്ള പദാര്‍ഥങ്ങളല്ലാതെ മറ്റൊന്നുമല്ല. മറ്റുള്ളവരെ പോലെ പ്രിയപ്പെട്ടവര്‍ വേര്‍പ്പെട്ടുപോകുമ്പോള്‍ ദുഃഖിക്കേണ്ട കാര്യം നിരീശ്വരവാദികള്‍ക്കുണ്ടായിക്കൂടാത്തതാണ്. കാരണം, ബുദ്ധിക്കും യുക്തിക്കും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയാത്തതായി ഒന്നും ഇല്ല, ഉണ്ടാവുകയുമില്ല എന്നാണവരുടെ മതം. എന്നാല്‍ അത്തരം ഒരു വിശദീകരണവും മനുഷ്യ വികാരങ്ങളുടെ കാര്യത്തില്‍ ഇന്നേവരെ നല്‍കപ്പെട്ടിട്ടില്ല. 'ഇങ്ങനെയൊന്നുമല്ല, മനുഷ്യ സഹജമായ ഈ വികാരങ്ങള്‍ തങ്ങള്‍ക്കുമുണ്ട്' എന്ന് നിരീശ്വരവാദി കരുതുന്നുവെങ്കില്‍ പിന്നെ, യുക്ത്യാധിഷ്ഠിതമല്ലാത്തവയെല്ലാം മിഥ്യകള്‍ മാത്രമാണെന്ന വാദം അവര്‍ ഉപേക്ഷിക്കേിവരും. മസ്തിഷ്‌കവും ജീവനും ...

യുക്തി; യുക്തിവാദം

ഇമേജ്
യുക്ത്യാധിഷ്ഠിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (Rationalism). അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താരീതിയെ യുക്തിചിന്ത എന്ന് സാമാന്യമായി പറയുന്നു. അന്തഃപ്രജ്ഞയെ ((Intuition) സമ്പൂര്‍ണമായി ത്യജിക്കുന്ന രീതിയെ തീവ്ര യുക്തിവാദം എന്നും, അന്തഃപ്രജ്ഞക്ക് താരതമ്യേന പ്രാധാന്യം കുറച്ചു നല്‍കുന്ന രീതിയെ മിത യുക്തിവാദമെന്നും പറയുന്നു. എന്നാല്‍ സാമാന്യമായി നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണ 'യുക്തിവാദം' എന്നത് 'നിരീശ്വരവാദം' എന്നതിന്റെ പര്യായമാണ് എന്നാണ്. യുക്തിവാദികള്‍ പലരും നിരീശ്വരവാദികളാവാമെങ്കിലും യുക്തിവാദവും നിരീശ്വരവാദവും രണ്ടാണ്. സാമാന്യമായി ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങള്‍ നിരാകരിക്കുന്ന വിശ്വാസമോ ദര്‍ശനമോ ആണ് നിരീശ്വരവാദം. എല്ലാ വിശ്വാസങ്ങളെയും സന്ദേഹത്തോടെ (സ്‌കെപ്റ്റിസം) വീക്ഷിക്കുകയും ഇന്ദ്രിയങ്ങളില്‍നിന്ന് നമുക്കു നേരിട്ടു കിട്ടുന്ന അനുഭവങ്ങള്‍, ചിന്ത, അറിവ്, ബുദ്ധി എന്നിവ ഉപയോഗിച്ച് വിശകലനം ചെയ്തു സത്യം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രീതിയാണിത്. പുരാതന ഭാരതത്തില്‍ നിലനിന്നിരുന...

യുക്തി ; ഖുർആൻ ; ബയോളജി

ഇമേജ്
സ്വയം ദൈവിക ഗ്രന്ഥമാണ് എന്ന് അവകാശപ്പെടുന്ന ഏക വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സ്രഷ്ടാവായ അല്ലാഹു ജിബ്‌രീൽ എന്ന മലക്ക് (ഗബ്രിയേൽ മാലാഖ) മുഖേന അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ക്ക്  23  വർഷങ്ങളുടെ കാലയളവിൽ, വ്യത്യസ്ത  സന്ദർഭങ്ങളിൽ  ദിവ്യ ബോധനമായി   അവതരിപ്പിച്ച് കൊടുത്ത വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സ്രഷ്ടാവായ ഏകദൈവത്തെ പരിചയപ്പെടുത്തുകയും മനുഷ്യർക്ക് ധർമ്മാധർമ്മങ്ങൾ വിവരിച്ചു തരികയും മരണാനന്തര ജീവിതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമാണ് ഖുർആൻറെ ലക്ഷ്യങ്ങൾ.    1400  ൽ അധികം വർഷങ്ങൾക്ക് മുമ്പ്,  മരുഭൂമിയിൽ  ജീവിച്ച ഒരു വെറും  മനുഷ്യന്,  എങ്ങനെയാണ്   ഇത്ര ശാസ്ത്രീയവും  കൃത്യവുമായ പരാമർശം നടത്താനാവുക? ദൈവിക ഗ്രന്ഥമായതു കൊണ്ടുതന്നെ ഖുർആനിലെ പദപ്രയോഗങ്ങൾ വളരെ കൃത്യവും ശാസ്ത്രീയവുമാണ് എന്ന് നമുക്ക് കാണാം. അത്തരത്തിൽ നമ്മെ വിസ്മയിപ്പിക്കുന്ന കൃത്യമായ ചില പദ പരാമർശങ്ങളാണ് ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്.  വിശുദ്ധ ഖുർആനിൽ തേനീച്ചയുടെ പേരിൽ ഒരു അധ്യായം ഉണ്ട്; പതിനാറാം അധ്യായം സൂറത്തുന്നഹ്ൽ. ഇതിലെ രണ്...

യുക്തി ; നോമ്പ് ; ഉപവാസം ; നോയ്‌മ്പ്‌ ; വ്രതം :

ഇമേജ്
 റമദാനിലെ  വ്രതം : 1400  വർഷങ്ങൾക്ക് മുമ്പ്  ജീവിച്ച  ഒരു വ്യക്തി,  ഇന്നും   കോടിക്കണക്കിന് മനുഷ്യ മൃഗങ്ങളെ  മെരുക്കിയെടുത്ത്,   സത്യസന്ധമായി  വിശപ്പ്  അനുഭവിപ്പിച്ച്‌ ,  വർഷം മുഴുവൻ   പൂർണ ആരോഗ്യത്തോടെ  സംസ്കരിച്ചെടുക്കുന്ന   അത്ഭുത  പ്രതിഭാസം! നമ്മുടെ  സ്നേഹാദരണീയരായ   യുക്തിവാദി   നാസ്തിക  സുഹൃത്തുക്കളും  സംഘാടകരും    വിചാരിച്ചാൽ, എത്ര  മനുഷ്യരെ  സത്യസന്ധമായി  വിശപ്പ്  അനുഭവിപ്പിച്ച്‌ , എത്ര പേരെ നോമ്പ് വെയ്പ്പിക്കാൻ സാധിക്കും?

യുക്തി ; മുഹമ്മദ് നബി

ഇമേജ്
മുഹമ്മദ്‌ ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു? ഇങ്ങനെയൊരു ചോദ്യം മുഹമ്മദിന്റെ പ്രവാചകത്വത്തിൽ  വിശ്വസിക്കാത്തവര്‍ നേരിട്ടിട്ടുണ്ടാകുമോ? മുഹമ്മദ്‌ ചരിത്രപുരുഷന്‍ ആണ്.. പതിനാലു നൂറ്റാണ്ടു മുമ്പ് അദ്ദേഹം മക്കയില്‍ ജനിച്ചു എന്നതും അദ്ദേഹം ആണ് ഖുര്‍ആന്‍ എന്ന ഗ്രന്ഥവുമായി വന്നത് എന്നതും  അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം അറേബ്യയും കടന്നു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പരന്നൊഴുകി എന്നതും ആ ആദര്‍ശം നൂറ്റാണ്ടുകളോളം ഒരു ലോകശക്തി ആയി നിലകൊണ്ടിരുന്നു എന്നതുമെല്ലാം ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ ആണ്.. അദ്ദേഹം ദൈവത്താല്‍ നിയോഗിതനായ ദൂതന്‍ ആണെന്ന് വിശ്വസിക്കുന്നവര്‍ മുസ്ലിം സമുദായം ആയി നിലകൊള്ളുന്നു.. എന്റെ ചോദ്യം അവരോടല്ല, മുഹമ്മദ്‌ ദൈവദൂതന്‍ അല്ല എന്ന് വിശ്വസിക്കുന്നവരോടാണ്.. മുഹമ്മദ്‌ ദൈവദൂതന്‍ അല്ല എന്ന് വിശ്വസിക്കുന്നവരില്‍ തന്നെ അദ്ദേഹത്തെ ആദരിക്കുന്നവരും നിന്ദിക്കുന്നവരും ഉണ്ട്.. സ്നേഹിക്കുന്നവരും വെറുക്കുന്നവരും ഉണ്ട്.. എന്റെ ചോദ്യം തല്‍ക്കാലം നബിയെ ശത്രുവായി  കാണുന്നവരോട്  മാത്രമാണ്.. നബിയെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരോടാണ്.. പറയൂ.. മുഹമ്മദ്‌ ദൈവദൂതന്‍ അല്ലെങ...

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ഇമേജ്
1. നാം പ്രകൃതിയിൽ ഇക്കാണുന്ന ബുദ്ധിയും ബോധവും സൗന്ദര്യവും സങ്കീർണ്ണതകളും കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ചുമ്മാ സ്വയം വെറുതെ യാദൃച്ഛികമായി ഉണ്ടായി എന്ന് അന്ധമായി വിശ്വസിക്കുന്നതിൽ യാതൊരു യുക്തിരാഹിത്യവും നമ്മുടെ നിരീശ്വരവാദി സുഹൃത്തുക്കൾ കാണുന്നില്ല. അനന്തമായ ശക്തിയും യുക്തിയും ബുദ്ധിയും, ബോധവും ഉള്ള ഒരു സ്വതന്ത്ര അസ്തിത്വം അഥവാ ദൈവം എന്നെന്നും ഉണ്ടായിരുന്നു എന്നതാണ് അവർക്ക് യുക്തിരാഹിത്യം ആയി തോന്നുന്നത്! ഏറ്റവും അത്യാധുനികമായ ഒരു Super Computer വെറുതെ സ്വയം ഉണ്ടായതാണെന്ന് ആരെങ്കിലും വാദിച്ചാൽ നമ്മുടെ നിരീശ്വരവാദി സുഹൃത്തുക്കൾ വിശ്വസിക്കാൻ തയ്യാറാവുകയില്ല. എന്നാൽ, ഈ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ ഉണ്ടാക്കിയ-യുക്തിയും ബുദ്ധിയും ബോധവും ചിന്താ ശേഷിയുമുള്ള Human Brain -യുക്തിപരവും ബോധപൂർവമുള്ള യാതൊരു ബാഹ്യ ഇടപെടലും ആസൂത്രണവും കൂടാതെ, സ്വയം വെറുതെ പ്രകൃതിയിൽ ഉണ്ടായതാണെന്ന് ആരെങ്കിലും വാദിച്ചാൽ അവർ കണ്ണടച്ച് വിശ്വസിക്കും!! അതിനുഉള കാരണമായി പറയുന്നതോ, "മതവും ദൈവവും മനുഷ്യൻ ഉണ്ടാക്കിയതാണ്" എന്ന ഏറ്റവും വലിയ അന്ധവിശ്വാസവും!! 2. മനുഷ്യൻ തന്റെ കണ്ണ്, ചെവി, മൂക്ക്, ...

യുക്തി; ഖുർആൻ: ഖുര്‍ആന്റെ ആധികാരികത

ഇമേജ്
ദൈവം (അഥവാ അല്ലാഹു) മനുഷ്യസമൂഹത്തിനായി അവതരിപ്പിച്ചു നല്‍കിയ ഒടുവിലത്തെ വേദമായ ഖുര്‍ആന്‍ കഴിഞ്ഞ 1400-ലധികം വര്‍ഷമായി മനുഷ്യന്റെ യാതൊരു കൈകടത്തലുകള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാതെ, യാതൊരു കലര്‍പ്പുമില്ലാതെ നിലനില്‍ക്കുകയാണ്. ഈ അന്തിമ സന്ദേശം ഏതാണ്ട് ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് മുഹമ്മദ് നബിക്കാണ് അവതീര്‍ണമായത്. പല ദൈര്‍ഘ്യത്തിലുള്ള ഖണ്ഡങ്ങളായിട്ടായിരുന്നു അതിന്റെ അവതരണം. ഒരു ഖണ്ഡം അവതരിച്ചു കിട്ടുമ്പോഴേക്ക് അത് തന്റെ അനുയായികള്‍ക്ക് അദ്ദേഹം പാരായണം ചെയ്തു കേള്‍പ്പിക്കും; അവരത് എഴുതിയെടുക്കും, മനപ്പാഠമാക്കും. അവതരിച്ചു കിട്ടിയ ഓരോ ഖണ്ഡവും ഖുര്‍ആന്റെ ഏതേതു ഭാഗത്ത് വെക്കണം എന്ന് കൃത്യമായി നിര്‍ദേശം പ്രവാചകന്‍ വഹ്‌യ്(വെളിപാട്) എഴുത്തുകാര്‍ക്ക് നല്‍കിയിരുന്നു. ഇങ്ങനെ ഖുര്‍ആന്‍ പ്രവാചകന്റെ കാലത്തു തന്നെ പൂര്‍ണമായി എഴുതപ്പെടുകയും അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുചരന്മാര്‍ അപ്പോള്‍ തന്നെ അത് മനപ്പാഠമാക്കുകയും ചെയ്തു. പ്രവാചകന്റെ വിയോഗത്തിനു ശേഷം അധികാരമേറ്റ അബൂബക്ര്‍ സിദ്ദീഖ് ഖുര്‍ആന്‍ ഒരൊറ്റ ഗ്രന്ഥത്തില്‍ ക്രോഡീകരിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത് സൈദു ബ്‌നു സാബിത്തിനെയാണ്. തുടര്‍ന്ന...

യുക്തി; മതം: മതം മനുഷ്യൻ ഉണ്ടാക്കിയതോ?

ഇമേജ്
നിരീശ്വരവാദ മതം ശരിയായിരുന്നെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ മതം നിരീശ്വരവാദ മതം ആവണമായിരുന്നു. കാരണം, നിരീശ്വരവാദ മതവിശ്വാസമനുസരിച്ച് മനുഷ്യന് യാതൊരു ധാർമികതയും ആവശ്യമില്ല. കണ്ടതെല്ലാം ഭക്ഷിച്ച്, ഭോഗിച്ച് ഓരോരുത്തർക്കും തോന്നിയപോലെ ജീവിച്ചാൽ മതി.  അപ്പോൾ യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത മതമെന്ന നിലയിൽ നിരീശ്വരവാദ മതം എല്ലാവരാലും സ്വീകരിക്കുന്ന എളുപ്പമുള്ള മതം ആകുമായിരുന്നു.  അപ്പോൾ ഇത്ര എളുപ്പമുള്ള മതം ഉപേക്ഷിച്ചു മറ്റുള്ളവരെ കൂടെ ആരും പോകുമായിരുന്നില്ല.  അപ്പോൾ നിരീശ്വരവാദ മതമൊഴികെ ഉള്ളതെല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ് എന്ന വാദത്തിനു യുക്തിപരമായി യാതൊരു അടിത്തറയുമില്ല.  മറ്റുള്ള മതങ്ങളെല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ് എന്ന് നിരീശ്വരവാദ മതവിശ്വാസികളുടെ ധാരണ അന്ധവിശ്വാസം മാത്രമാണ്.  കാരണം ഇത്ര എളുപ്പമുള്ള നിരീശ്വരവാദ മതവിശ്വാസം ഉപേക്ഷിച്ച് ആളുകൾ പോകുന്നത് എങ്ങനെ? Also Watch:     ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO: ...

യുക്തി ; മുഹമ്മദ് നബി

ഇമേജ്
ചരിത്രത്തിന്റെ  ഗതി നിർണയിച്ച 100 മഹാപുരുഷന്മാരെ, അവർ ചെലുത്തിയ  സ്വാധീനത്തിന്റെ  ക്രമത്തിൽ മൈക്ൾ എച്ച്. ഹാർട്ട് -‘ദ വൺ ഹൺഡ്രഡ്’- പരിചയപ്പെടുത്തിയിട്ടുണ്ട്. ഹാർട്ട് ലോകചരിത്രത്തെ സ്വാധീനിച്ചവരിൽ ഒന്നാമനായി കണ്ടത് മുഹമ്മദ് നബിയെയാണ്.  ഹാർട്ട് വിശദീകരിക്കുന്നു: ‘‘ക്രിസ്ത്യൻ വൈദിക ശാസ്ത്രം പ്രധാനമായും സെൻറ്  പോളിന്റെ  സംഭാവനയാണ്. ക്രിസ്തു മതത്തിലേക്ക് ആളുകൾ വന്നതിന് മുഖ്യകാരണക്കാരനും ബൈബിൾ പുതിയ നിയമത്തിെൻറ വലിയൊരു ഭാഗത്തിെൻറ രചയിതാവും പോൾ തന്നെ. ഹാർട്ട് വിശദീകരിക്കുന്നു, മുഹമ്മദ് ആത്മീയ നേതാവ് മാത്രമല്ല, ലൗകിക നേതാവുകൂടിയായിരുന്നു. ’’ദൈവിക സരണിയിലേക്കുള്ള പ്രബോധനമായിരുന്നു പ്രവാചകന്മാരുടെ ദൗത്യം. അത്യന്തം ശ്രമകരമായ ഒരു ദൗത്യമാണ് സത്യപ്രബോധനം. ആദർശ പ്രചാരണ രംഗത്ത് അതിപ്രധാനമാണ് പ്രബോധകന്റെ വ്യക്തിത്വം. സമൂഹത്തിെൻറ സംസ്കരണത്തിനും പരിവർത്തനത്തിനുംവേണ്ടി പ്രവർത്തിക്കുന്നവർ തികച്ചും മാതൃകാപുരുഷന്മാരായിരിക്കണം. പ്രവാചകത്വ ലബ്ധിക്കു മുമ്പുതന്നെ നിഷ്കളങ്കമായ വ്യക്തിത്വത്തിെൻറ ഉടമയായിരുന്നു മുഹമ്മദ് നബി. സാദിഖ് (സത്യസന്ധൻ), അമീൻ (വിശ്വസ്തൻ) എന്നീ സ്ഥാ...