പോസ്റ്റുകള്‍

bible എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ

ഇമേജ്
ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക പദാര്‍ഥം മാത്രം; മരണമെന്നത് അതിന്റെ രാസപ്രക്രിയക്കുള്ള ഒരു തയാറെടുപ്പും. വെറും സാധാരണക്കാരായ എന്നെയും നിങ്ങളെയും പോലെ മഹാപ്രതിഭകളായിരുന്ന കാള്‍മാര്‍ക്‌സും കമല സുറയ്യയുമൊക്കെ ഈ രാസപരിണാമത്തിന് വിധേയമായി ഒരു പിടി മണ്ണായി രൂപാന്തരപ്പെടുന്ന വ്യത്യസ്ത പേരുകളുള്ള പദാര്‍ഥങ്ങളല്ലാതെ മറ്റൊന്നുമല്ല. മറ്റുള്ളവരെ പോലെ പ്രിയപ്പെട്ടവര്‍ വേര്‍പ്പെട്ടുപോകുമ്പോള്‍ ദുഃഖിക്കേണ്ട കാര്യം നിരീശ്വരവാദികള്‍ക്കുണ്ടായിക്കൂടാത്തതാണ്. കാരണം, ബുദ്ധിക്കും യുക്തിക്കും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയാത്തതായി ഒന്നും ഇല്ല, ഉണ്ടാവുകയുമില്ല എന്നാണവരുടെ മതം. എന്നാല്‍ അത്തരം ഒരു വിശദീകരണവും മനുഷ്യ വികാരങ്ങളുടെ കാര്യത്തില്‍ ഇന്നേവരെ നല്‍കപ്പെട്ടിട്ടില്ല. 'ഇങ്ങനെയൊന്നുമല്ല, മനുഷ്യ സഹജമായ ഈ വികാരങ്ങള്‍ തങ്ങള്‍ക്കുമുണ്ട്' എന്ന് നിരീശ്വരവാദി കരുതുന്നുവെങ്കില്‍ പിന്നെ, യുക്ത്യാധിഷ്ഠിതമല്ലാത്തവയെല്ലാം മിഥ്യകള്‍ മാത്രമാണെന്ന വാദം അവര്‍ ഉപേക്ഷിക്കേിവരും. മസ്തിഷ്‌കവും ജീവനും ...

ചോദ്യം: "കുർആൻ മുഹമ്മദ് കോപ്പി അടിച്ചതെല്ലെ?"

ചോദ്യം: "കുർആൻ മുഹമ്മദ് കോപ്പി അടിച്ചതെല്ലെ?"  ഇരുപത്തിമൂന്ന് വർഷങ്ങളിലായി, വ്യത്യസ്ത സന്ദർഭങ്ങളിൽ ആരും കാണാതെ, ഒരിക്കൽപോലും പിടിക്കപ്പെടാതെ, ജീവൻ പണയം വെച്ച്, വധശ്രമങ്ങളെപ്പോലും അതിജീവിച്ച്, "കോപ്പി "യടിക്ക പെട്ടതാണ് ഖുർആൻ !! കോപ്പിയടിക്കപ്പെട്ട ഖുർആൻ അന്നാട്ടിലെ "നിരീശ്വരവാദം " ആയി പ്രവർത്തിച്ചു. അന്നാട്ടിലെ മത പൗരോഹിത്യത്തെയും അധികാര വർഗങ്ങളെയും മാത്രമല്ല, അന്നത്തെ  ലോക ശക്തികളും മഹാ സാമ്രാജ്യങ്ങളും ആയിരുന്ന പേർഷ്യയെയും റോമിനെയും വരെ ആ "കോപ്പിയടി " വിറപ്പിച്ചു !! ഇങ്ങനെ ഒരു "കോപ്പിയടി" മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല!! ആ ഒരു  "കോപ്പിയടി " കാരണം പ്രപഞ്ച സ്രഷ്ടാവിനെ സ്മരിക്കുന്ന മസ്ജിദുകൾ  രൂപംകൊണ്ടു. ധനത്തിന് നിശ്ചിത ശതമാനം സകാത്ത് നൽകുന്ന വ്യവസ്ഥ രൂപംകൊണ്ടു.ആ ഒരു "കോപ്പിയടി" കാരണം   ദൈവ പ്രീതി മാത്രം കാംക്ഷിച്ച്  പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗികതയും ഉപേക്ഷിക്കുന്ന 30  ദിവസത്തെ ഉപവാസം രൂപം കൊണ്ടു. മനുഷ്യൻറെ ദേശമോ വർണ്ണമോ തറവാട് മഹിമയെ അല്ല ദൈവഭക്തിയാണ് ഏറ്റവും പ്രധാനം എന്നത്...

ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയോ?

ഇമേജ്
മനുഷ്യന്‍ സ്വന്തമായി വല്ലതും എഴുതുമ്പോള്‍ സ്വയം പുകഴ്ത്താനും, തന്റെ മഹത്വം ജനങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനുമാണ് ശ്രമിക്കുക. തന്റെ നാമം അനശ്വരമാക്കുന്നതിനും, അഭിമാനം വാനോളമുയര്‍ത്താനുമുള്ള വചനങ്ങളാണ് അവന്‍ രേഖപ്പെടുത്തുക. മാത്രമല്ല, തന്റെ പോരായ്മകള്‍ മറച്ചുവെക്കാനും, ന്യൂനതകളെകക്കുറിച്ച് മൗനം പാലിക്കാനും അവന്‍ സദാജാഗ്രത പുലര്‍ത്തുകയുമാണ് ചെയ്യാറ്. വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്(സ)യെക്കുറിച്ച് നടത്തിയ വിമര്‍ശനങ്ങളും, ആക്ഷേപങ്ങളും വായിച്ച് മനസ്സിലാക്കിയ ഒരാള്‍ക്ക് അത് അദ്ദേഹത്തിന്റെ രചനയാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല എന്ന് പറയാനുള്ള കാരണവും ഇത് തന്നെയാണ്. ഖുര്‍ആന്‍ അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നുവെങ്കില്‍ തന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനും, തെറ്റുകളെ ശരിയാക്കാനുമാണ് അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്. മാനവസമൂഹം സ്വന്തം രചനകളില്‍ സ്വീകരിച്ച പതിവുരീതികളില്‍ നിന്ന് ഭിന്നമാണ് വിശുദ്ധ ഖുര്‍ആന്റെ ശൈലിയെന്ന് വ്യക്തം. പ്രവാചകന്‍(സ)യുടെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്ന ഒട്ടേറെ വചനങ്ങളുണ്ട് വിശുദ്ധ ഖുര്‍ആനില്‍. തബൂക്ക് യുദ്ധാനന്തരം യുദ്ധത്തില്‍ നിന്ന് പിന്മാറിയ കപടവിശ്വാസികള്‍ മുഹമ്മദ്(സ)...

ഖുര്‍ആന്‍ ദൈവികഗ്രന്ഥം തന്നെയാണോ? എന്താണതിന് തെളിവ്?

ഇമേജ്
ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്ലിംകള്‍ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക? എന്താണതിന് തെളിവ്? ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അജ്ഞതാന്ധകാരത്തില്‍ ആണ്ടുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും അനാഥനായാണ് അദ്ദേഹം വളര്‍ന്നുവന്നത്. ചെറുപ്പത്തില്‍തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. മക്ക സാഹിത്യകാരന്മാരുടെയും കവികളുടെയും പ്രസംഗകരുടെയും കേന്ദ്രമായിരുന്നെങ്കിലും നാല്‍പതു വയസ്സുവരെ അദ്ദേഹം ഒര...

ഖുര്‍ആന്‍ വിശ്വവിസ്മയം!!

ഇമേജ്
വി ശുദ്ധ ഖുര്‍ആനും അത് പ്രസരിപ്പിക്കുന്ന മഹിതാശയങ്ങളും കാലം ചെല്ലുന്തോറും കൂടുതല്‍ പ്രസക്തവും മാനവതക്ക് അത്യാവശ്യവുമാണ് എന്ന് ബോധ്യമായി വരികയാണ്. ഖുര്‍ആന്‍ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമാണെന്നും അത് ചുട്ടുകരിക്കണമെന്നും നിരോധിക്കണമെന്നും ഇസ്‌ലാമിന്റെ ശത്രുക്കള്‍ മുറവിളി കൂട്ടുമ്പോഴും അതിനെ അടുത്തറിയാനും പഠിക്കാനും ലക്ഷക്കണക്കിനാളുകള്‍ ലോകത്തെങ്ങും മുന്നോട്ടു വരുന്നുണ്ട്. പാശ്ചാത്യ നാടുകളില്‍ അവരുടെ എണ്ണം വളരെ കൂടുതലാണ്.  വിശുദ്ധ ഖുര്‍ആന്‍ ലോകാന്ത്യം വരെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിച്ചു നിര്‍ത്തുമെന്ന് അതിന്റെ കര്‍ത്താവ് തന്നെ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതിനെ തകര്‍ക്കാനോ വികലമാക്കാനോ ഉള്ള ഒരു ശ്രമവും വിലപ്പോവില്ല. ഫ്രഞ്ച് സൈനിക രാഷ്ട്രീയ നായകനായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വാക്കുകളില്‍ അത് പ്രകടമാണ്.  ''വിശുദ്ധ ഖുര്‍ആന്റെ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ രാജ്യങ്ങളിലെയും വിജ്ഞാനവും ബുദ്ധിയുമുള്ള സകല മനുഷ്യരെയും യോജിപ്പിച്ചു കൊണ്ട് ഒരു മാതൃകാ ഭരണകൂടം സ്ഥാപിക്കാന്‍ സാധിച്ചേക്കാവുന്ന കാലം അതിവിദൂരമല്ലെന്നു ഞാന്‍ പ്രത്യാശിക്കുന്നു. അതെ, ഈ ഖുര്‍ആന്‍ മാത്ര...

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

ഇമേജ്
ലോകത്ത് ലക്ഷോപലക്ഷം ഗ്രന്ഥങ്ങളുണ്ട്; ധാരാളം ഭാഷകളും. പലതും ലോകഭാഷകള്‍. എല്ലാ ഭാഷകളിലും കണക്കറ്റ ഗ്രന്ഥങ്ങള്‍. ഈ ഗ്രന്ഥങ്ങളില്‍ ലോകവ്യാപകമായി ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. ഈ അറബിഗ്രന്ഥം എല്ലാ ഭാഷക്കാരും സകല നാട്ടുകാരും വായിക്കുന്നു.  ബൈബിള്‍ പോലുള്ള വേദഗ്രന്ഥങ്ങളും ലോകത്തെങ്ങും വ്യാപകമായി വായിക്കപ്പെടുന്നുണ്ടെങ്കിലും ഓരോ നാട്ടുകാരും അവരവരുടെ ഭാഷയിലാണത് വായിക്കുന്നത്. ബൈബിളിന്റെ മൂലഭാഷ ഇന്ന് മൃതാവസ്ഥയിലാണ്.  ഭൂഗോളത്തിന്റെ നാനാ മുക്കുകളില്‍ വസിക്കുന്ന വിവിധ സമൂഹങ്ങളില്‍ ഈ ഗ്രന്ഥം -ഖുര്‍ആന്‍- അറബിഭാഷയില്‍തന്നെ ഹൃദിസ്ഥമാക്കിയവര്‍ ആയിരക്കണക്കിലുണ്ട്. നിത്യവും പ്രഭാതപ്രദോഷങ്ങളില്‍ അവരത് ഉരുവിട്ടുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം ജനങ്ങളാല്‍ മനഃപാഠമാക്കപ്പെട്ട ഗ്രന്ഥവും ഇതുതന്നെ. ഏറ്റവുമധികം വാദകോലാഹലങ്ങള്‍ നടക്കുന്നതും ഇതിനെപ്പറ്റിത്തന്നെ.  ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തെക്കുറിച്ച് കേള്‍ക്കാനിടയാവാത്ത ഒരു മനുഷ്യനെങ്കിലും ഭൂമുഖത്ത് ഉണ്ടാകാനിടയില്ല. ഒന്നുകില്‍ ഖുര്‍ആന്‍ നല്‍കുന്ന സുമോഹനസുന്ദരവാഗ്ദാനങ്ങളില്‍ വിസ്മയിച്ച് അവന്‍ നില്‍ക്കുന്നു; സ്വര്‍ഗീയാ...