ചോദ്യം: "കുർആൻ മുഹമ്മദ് കോപ്പി അടിച്ചതെല്ലെ?"
ചോദ്യം: "കുർആൻ
മുഹമ്മദ്
കോപ്പി അടിച്ചതെല്ലെ?"
മുഹമ്മദ്
കോപ്പി അടിച്ചതെല്ലെ?"
ഇരുപത്തിമൂന്ന് വർഷങ്ങളിലായി,
വ്യത്യസ്ത സന്ദർഭങ്ങളിൽ ആരും കാണാതെ,
ഒരിക്കൽപോലും പിടിക്കപ്പെടാതെ,
ജീവൻ പണയം വെച്ച്, വധശ്രമങ്ങളെപ്പോലും അതിജീവിച്ച്,
"കോപ്പി "യടിക്ക പെട്ടതാണ് ഖുർആൻ !!
കോപ്പിയടിക്കപ്പെട്ട ഖുർആൻ അന്നാട്ടിലെ "നിരീശ്വരവാദം " ആയി പ്രവർത്തിച്ചു.
അന്നാട്ടിലെ മത പൗരോഹിത്യത്തെയും അധികാര വർഗങ്ങളെയും മാത്രമല്ല, അന്നത്തെ ലോക ശക്തികളും മഹാ സാമ്രാജ്യങ്ങളും ആയിരുന്ന പേർഷ്യയെയും റോമിനെയും വരെ ആ "കോപ്പിയടി " വിറപ്പിച്ചു !!
ഇങ്ങനെ ഒരു "കോപ്പിയടി" മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല!!
ആ ഒരു "കോപ്പിയടി " കാരണം പ്രപഞ്ച സ്രഷ്ടാവിനെ സ്മരിക്കുന്ന മസ്ജിദുകൾ രൂപംകൊണ്ടു. ധനത്തിന് നിശ്ചിത ശതമാനം സകാത്ത് നൽകുന്ന വ്യവസ്ഥ രൂപംകൊണ്ടു.ആ ഒരു "കോപ്പിയടി" കാരണം ദൈവ പ്രീതി മാത്രം കാംക്ഷിച്ച് പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗികതയും ഉപേക്ഷിക്കുന്ന 30 ദിവസത്തെ ഉപവാസം രൂപം കൊണ്ടു.
മനുഷ്യൻറെ ദേശമോ വർണ്ണമോ തറവാട് മഹിമയെ അല്ല ദൈവഭക്തിയാണ് ഏറ്റവും പ്രധാനം എന്നത് ആ "കോപ്പിയടി " സമൂഹത്തെ പഠിപ്പിച്ചു !!
മനുഷ്യൻറെ ദേശമോ വർണ്ണമോ തറവാട് മഹിമയെ അല്ല ദൈവഭക്തിയാണ് ഏറ്റവും പ്രധാനം എന്നത് ആ "കോപ്പിയടി " സമൂഹത്തെ പഠിപ്പിച്ചു !!
ആ "കോപ്പിയടി " കാരണം ഇബ്നുസീന, ഗസ്സാലി തുടങ്ങിയ പാശ്ചാത്യ ലോകത്തെ വരെ സ്വാധീനിച്ച പ്രതിഭകൾ ഉണ്ടായി.
ആ "കോപ്പിയടി "യുടെ സ്വാധീനം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നു. ഇന്നും കോടിക്കണക്കിന് ജനഹൃദയങ്ങൾ ആ "കോപ്പിയടി"യെ അക്ഷരംപ്രതി പിന്തുടരുന്നു. അവരുടെ ജീവിതത്തെ അടിമുതൽ മുടി വരെ സ്വാധീനിക്കുന്നു.
ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു "കോപ്പിയടി " ആയിരുന്നു അത് !!🤣🤣
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ