ചോദ്യം: "കുർആൻ മുഹമ്മദ് കോപ്പി അടിച്ചതെല്ലെ?"
ചോദ്യം: "കുർആൻ മുഹമ്മദ് കോപ്പി അടിച്ചതെല്ലെ?" ഇരുപത്തിമൂന്ന് വർഷങ്ങളിലായി, വ്യത്യസ്ത സന്ദർഭങ്ങളിൽ ആരും കാണാതെ, ഒരിക്കൽപോലും പിടിക്കപ്പെടാതെ, ജീവൻ പണയം വെച്ച്, വധശ്രമങ്ങളെപ്പോലും അതിജീവിച്ച്, "കോപ്പി "യടിക്ക പെട്ടതാണ് ഖുർആൻ !! കോപ്പിയടിക്കപ്പെട്ട ഖുർആൻ അന്നാട്ടിലെ "നിരീശ്വരവാദം " ആയി പ്രവർത്തിച്ചു. അന്നാട്ടിലെ മത പൗരോഹിത്യത്തെയും അധികാര വർഗങ്ങളെയും മാത്രമല്ല, അന്നത്തെ ലോക ശക്തികളും മഹാ സാമ്രാജ്യങ്ങളും ആയിരുന്ന പേർഷ്യയെയും റോമിനെയും വരെ ആ "കോപ്പിയടി " വിറപ്പിച്ചു !! ഇങ്ങനെ ഒരു "കോപ്പിയടി" മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല!! ആ ഒരു "കോപ്പിയടി " കാരണം പ്രപഞ്ച സ്രഷ്ടാവിനെ സ്മരിക്കുന്ന മസ്ജിദുകൾ രൂപംകൊണ്ടു. ധനത്തിന് നിശ്ചിത ശതമാനം സകാത്ത് നൽകുന്ന വ്യവസ്ഥ രൂപംകൊണ്ടു.ആ ഒരു "കോപ്പിയടി" കാരണം ദൈവ പ്രീതി മാത്രം കാംക്ഷിച്ച് പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗികതയും ഉപേക്ഷിക്കുന്ന 30 ദിവസത്തെ ഉപവാസം രൂപം കൊണ്ടു. മനുഷ്യൻറെ ദേശമോ വർണ്ണമോ തറവാട് മഹിമയെ അല്ല ദൈവഭക്തിയാണ് ഏറ്റവും പ്രധാനം എന്നത്...