യുക്തി ; മുഹമ്മദ് നബി
ചരിത്രത്തിന്റെ ഗതി നിർണയിച്ച 100 മഹാപുരുഷന്മാരെ, അവർ ചെലുത്തിയ സ്വാധീനത്തിന്റെ ക്രമത്തിൽ മൈക്ൾ എച്ച്. ഹാർട്ട് -‘ദ വൺ ഹൺഡ്രഡ്’- പരിചയപ്പെടുത്തിയിട്ടുണ്ട്. ഹാർട്ട് ലോകചരിത്രത്തെ സ്വാധീനിച്ചവരിൽ ഒന്നാമനായി കണ്ടത് മുഹമ്മദ് നബിയെയാണ്.
മക്കയിൽ ജീവിതം ദുസ്സഹമായപ്പോൾ അൽപം ആശ്വാസംതേടി നബി ത്വാഇഫിലേക്ക് യാത്രതിരിച്ചു. അവിടത്തെ സഖീഫ് ഗോത്രക്കാർ പ്രവാചകനോട് നല്ലനിലയിൽ പെരുമാറിയിെല്ലന്നു മാത്രമല്ല, അദ്ദേഹത്തെ കല്ലെറിയുകയും കുട്ടികളെയും ഗുണ്ടകളെയും വിട്ട് കൂകിവിളിപ്പിക്കുകയും ചെയ്തു. പാദങ്ങളിൽ രക്തമൊഴുകി വ്രണിതഹൃദയനായി തിരിച്ചുവരുന്ന നബിയോട് മാലാഖയായ ജിബ്രീൽ പറഞ്ഞു: ‘‘താങ്കൾ നിർദേശിക്കുകയാണെങ്കിൽ ധിക്കാരികളായ ഇൗ ജനതയെ നശിപ്പിക്കാൻ ദൈവം അനുവാദം നൽകിയിരിക്കുന്നു.’’ നബി അതിന് സമ്മതിച്ചില്ലെന്നു മാത്രമല്ല, അവർക്കുവേണ്ടി പ്രാർഥിക്കുകയാണ് ചെയ്തത്: ‘‘ദൈവമേ, നീ എെൻറ ജനതക്ക് പൊറുത്തുകൊടുേക്കണമേ. അവർ വിവരമില്ലാത്തവരാണ്.’’
ഹാർട്ട് വിശദീകരിക്കുന്നു: ‘‘ക്രിസ്ത്യൻ വൈദിക ശാസ്ത്രം പ്രധാനമായും സെൻറ് പോളിന്റെ സംഭാവനയാണ്. ക്രിസ്തു മതത്തിലേക്ക് ആളുകൾ വന്നതിന് മുഖ്യകാരണക്കാരനും ബൈബിൾ പുതിയ നിയമത്തിെൻറ വലിയൊരു ഭാഗത്തിെൻറ രചയിതാവും പോൾ തന്നെ. ഹാർട്ട് വിശദീകരിക്കുന്നു, മുഹമ്മദ് ആത്മീയ നേതാവ് മാത്രമല്ല, ലൗകിക നേതാവുകൂടിയായിരുന്നു.
’’ദൈവിക സരണിയിലേക്കുള്ള പ്രബോധനമായിരുന്നു പ്രവാചകന്മാരുടെ ദൗത്യം. അത്യന്തം ശ്രമകരമായ ഒരു ദൗത്യമാണ് സത്യപ്രബോധനം. ആദർശ പ്രചാരണ രംഗത്ത് അതിപ്രധാനമാണ് പ്രബോധകന്റെ വ്യക്തിത്വം. സമൂഹത്തിെൻറ സംസ്കരണത്തിനും പരിവർത്തനത്തിനുംവേണ്ടി പ്രവർത്തിക്കുന്നവർ തികച്ചും മാതൃകാപുരുഷന്മാരായിരിക്കണം. പ്രവാചകത്വ ലബ്ധിക്കു മുമ്പുതന്നെ നിഷ്കളങ്കമായ വ്യക്തിത്വത്തിെൻറ ഉടമയായിരുന്നു മുഹമ്മദ് നബി. സാദിഖ് (സത്യസന്ധൻ), അമീൻ (വിശ്വസ്തൻ) എന്നീ സ്ഥാനപ്പേരുകളിലാണ് മുഹമ്മദ് നബി മക്കയിൽ അറിയപ്പെട്ടിരുന്നത്. ജീവിതത്തിലൊരിക്കലും കളവ് പറഞ്ഞിട്ടില്ലാത്ത പ്രവാചകൻ പ്രബോധനം ആരംഭിക്കുന്നത് പ്രബോധിതരെക്കൊണ്ട് അക്കാര്യം അംഗീകരിപ്പിച്ച ശേഷമാണ്.
ജനങ്ങളെ സന്മാർഗ പ്രബോധന ദൗത്യത്തിെൻറ ആരംഭംകുറിച്ച് വിളിച്ചുവരുത്തി അവരോട് ആമുഖമായി ചോദിച്ചു, ‘‘പ്രിയപ്പെട്ട ജനങ്ങളെ, ഇൗ കുന്നിനു പിന്നിൽ നിങ്ങളെ ആക്രമിക്കാൻ ഒരു വൻ സൈന്യം സർവസജ്ജമായി പതിയിരിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?’’ അവർ പറഞ്ഞു: ‘‘തീർച്ചയായും. കാരണം, താങ്കൾ ഇതുവരെ ഒരു കളവും പറഞ്ഞിട്ടില്ല.’’ അപ്പോൾ നബി പറഞ്ഞു: ‘‘എന്നാൽ, ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് തരുന്നു, ദൈവത്തിെൻറ ശിക്ഷയെക്കുറിച്ച്.

നബിയെക്കുറിച്ച് ദൈവം ഖുർആനിൽ പറയുന്നു: ‘‘നിങ്ങൾക്കിടയിൽ നിങ്ങളിൽനിന്നുതന്നെയുള്ള ഒരു ദൈവദൂതനിതാ ആഗതനായിരിക്കുന്നു. നിങ്ങൾ വിഷമിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങളുടെ വിജയത്തിൽ അതി തൽപരനുമാണ് അദ്ദേഹം.’’ തന്റെ ജനത സന്മാർഗം സ്വീകരിക്കാതെ നാശത്തിൽ ആപതിച്ചേക്കുമോ എന്ന ചിന്ത പ്രവാചകനെ സദാ മഥിച്ചുകൊണ്ടിരുന്നതായി ഖുർആൻ ഒന്നിലധികം സ്ഥലങ്ങളിൽ എടുത്തുപറയുന്നുണ്ട്.
മക്കയിൽ ജീവിതം ദുസ്സഹമായപ്പോൾ അൽപം ആശ്വാസംതേടി നബി ത്വാഇഫിലേക്ക് യാത്രതിരിച്ചു. അവിടത്തെ സഖീഫ് ഗോത്രക്കാർ പ്രവാചകനോട് നല്ലനിലയിൽ പെരുമാറിയിെല്ലന്നു മാത്രമല്ല, അദ്ദേഹത്തെ കല്ലെറിയുകയും കുട്ടികളെയും ഗുണ്ടകളെയും വിട്ട് കൂകിവിളിപ്പിക്കുകയും ചെയ്തു. പാദങ്ങളിൽ രക്തമൊഴുകി വ്രണിതഹൃദയനായി തിരിച്ചുവരുന്ന നബിയോട് മാലാഖയായ ജിബ്രീൽ പറഞ്ഞു: ‘‘താങ്കൾ നിർദേശിക്കുകയാണെങ്കിൽ ധിക്കാരികളായ ഇൗ ജനതയെ നശിപ്പിക്കാൻ ദൈവം അനുവാദം നൽകിയിരിക്കുന്നു.’’ നബി അതിന് സമ്മതിച്ചില്ലെന്നു മാത്രമല്ല, അവർക്കുവേണ്ടി പ്രാർഥിക്കുകയാണ് ചെയ്തത്: ‘‘ദൈവമേ, നീ എെൻറ ജനതക്ക് പൊറുത്തുകൊടുേക്കണമേ. അവർ വിവരമില്ലാത്തവരാണ്.’’
സത്യനിഷേധികളായ ഖുറൈശികളുടെ പ്രതിനിധി ഒരിക്കൽ നബിയെ സമീപിച്ചു പറഞ്ഞു: ‘‘മുഹമ്മദേ, നിനക്ക് എന്താണ് വേണ്ടത്? ധനമാണ് വേണ്ടതെങ്കിൽ മക്കയിലെ ഏറ്റവും വലിയ ധനാഢ്യനാക്കിത്തരാം. പെണ്ണാണ് വേണ്ടതെങ്കിൽ ഖുറൈശീ ഗോത്രത്തിലെ ഏറ്റവും കുലീനയായ ഒരുത്തിയെ വിവാഹം ചെയ്തുതരാം. അധികാരവും നേതൃത്വവുമാണ് വേണ്ടതെങ്കിൽ നിന്നെ ഞങ്ങളുടെ നേതാവാക്കാം. നീ നിന്റെ ഇൗ പ്രബോധനമൊന്ന് നിർത്തിയാൽ മതി. ’’ ഇൗ ഒാഫറുകളെ നബി പുച്ഛിച്ചുതള്ളി.
പിതൃവ്യനായ അബൂത്വാലിബിനോട് ഖുറൈശികൾ ഉന്നയിച്ച ഒാഫറുകളോട് പ്രവാചകൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ‘‘ദൈവമാണ് സത്യം, ഇൗ ജനങ്ങൾ എന്റെ വലതുകൈയിൽ സൂര്യനെയും ഇടതു കൈയിൽ ചന്ദ്രനെയും വെച്ചുതന്നാലും ഞാനീ പ്രബോധന കൃത്യം ഉപേക്ഷിക്കാൻ സന്നദ്ധനല്ല. ഒന്നുകിൽ ദൈവം ഇൗ ദൗത്യം വിജയിപ്പിക്കും. അല്ലെങ്കിൽ ഞാനിതിന്റെ മാർഗത്തിൽ എന്റെ ജീവൻ ബലിയർപ്പിക്കും.’
മനുഷ്യവിമോചനവുമായി ബന്ധപ്പെട്ട പല പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും ചരിത്രത്തിൽ പലപ്പോഴായി ഉടലെടുക്കുകയും നിഷ്ക്രമിക്കുകയും ചെയ്തിട്ടുണ്ട്. അവയിലധികവും പക്ഷേ, വിമോചനത്തിനു പകരം അടിമത്തമാണ് മനുഷ്യർക്ക് പ്രദാനം ചെയ്തത്. ഇവിടെയാണ് മനുഷ്യ വിമോചകനായി വന്ന മുഹമ്മദ് നബി വേറിട്ടുനിൽക്കുന്നത്.
മനുഷ്യനടക്കമുള്ള പ്രപഞ്ചമാസകലം ദൈവത്തിന്റെ സൃഷ്ടിയാണെന്നും മനുഷ്യരെല്ലാം സമന്മാരാണെന്നും ദൈവേതര ശക്തികളുടെ സകലവിധ അടിമത്തത്തിൽനിന്നും വിമോചിതരായി സ്രഷ്ടാവായ ദൈവത്തിന്റെ മാത്രം അടിമത്തം അംഗീകരിക്കുകയാണ് മോക്ഷത്തിന്റെ മാർഗമെന്നും മുഹമ്മദ് നബി പ്രബോധനം ചെയ്ത വിമോചന പ്രത്യയശാസ്ത്രം സിദ്ധാന്തിക്കുന്നു.
പ്രവാചകന്മാരെല്ലാവരും പ്രബോധനം ചെയ്ത ഇൗ വിമോചന പ്രത്യയശാസ്ത്രത്തെ ദൈവം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘‘നാം എല്ലാ സമുദായത്തിലും ഒാരോ ദൈവദൂതനെ അയച്ചിട്ടുണ്ട്. അവർ മുഖേന ഏവർക്കും ഇപ്രകാരം അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്: നിങ്ങൾ ദൈവത്തിനുള്ള അടിമത്തം അംഗീകരിക്കുവിൻ, ദൈവേതര ശക്തികൾക്കുള്ള അടിമത്തം ഉപേക്ഷിക്കുവിൻ’’ (ഖുർആൻ 16:36).
അക്രമവും അനീതിയും ഉച്ചനീചത്വവും സാർവത്രികമായിരുന്ന അറേബ്യൻ സമൂഹത്തിൽ വലിയ വിപ്ലവമാണ് പ്രവാചകൻ സൃഷ്ടിച്ചത്. ഒരിക്കൽ ഒരാൾ നബിയുടെ അടുക്കൽെവച്ച് ചോദിച്ചു: ‘‘അല്ലാഹുവിെൻറ ദൂതരേ, വേലക്കാരന് ഒരു ദിവസം എത്രപ്രാവശ്യം മാപ്പു കൊടുക്കണം?’’ തിരുമേനി ഒന്നും മിണ്ടിയില്ല, ആഗതൻ വീണ്ടും ചോദിച്ചു. അപ്പോഴും മൗനം പാലിക്കുകയാണ് ചെയ്തത്. മൂന്നു പ്രാവശ്യം ചോദിച്ചപ്പോൾ നബി പറഞ്ഞു: ‘‘ദിവസവും 70 പ്രാവശ്യം അവന് മാപ്പ് കൊടുക്കുക.’’
അബൂ മസ്ഉൗദ് എന്ന പ്രവാചക ശിഷ്യൻ ഏതോ തെറ്റ് ചെയ്തതിെൻറ പേരിൽ തെൻറ അടിമയെ അടിക്കുകയായിരുന്നു. അപ്പോൾ പിന്നിൽനിന്നൊരു ശബ്ദം, ‘‘ അബൂ മസ്ഉൗദ്, നിനക്കീ അടിമയുടെ മേൽ എത്രമാത്രം അവകാശമുണ്ടോ അത്രയും അവകാശം ദൈവത്തിന് നിന്റെ മേലുണ്ട്.’’ തിരിഞ്ഞുനോക്കുേമ്പാൾ അത് നബിയായിരുന്നു. ആ വാക്കുകൾ അബൂ മസ്ഉൗദിനെ പശ്ചാത്താപ വിവശനാക്കി. അദ്ദേഹം പറഞ്ഞു: ‘‘പ്രവാചകരേ, ഞാനീ അടിമയെ മോചിപ്പിച്ചിരിക്കുന്നു.’’ നബി പറഞ്ഞു: ‘‘നീ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ നരകാഗ്നി നിന്നെ ദഹിപ്പിക്കുമായിരുന്നു.’’

ലക്ഷ്യസാക്ഷാത്കാരത്തിെൻറ പൂർണമായ ആത്മവിശ്വാസം തിരുമേനിക്കുണ്ടായിരുന്നു. ഇസ്ലാമും മുസ്ലിംകളും മക്കയിലെ തീക്ഷ്ണമായ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽപോലും വരാനിരിക്കുന്ന ക്ഷേമ സമ്പൂർണമായ ഒരു വ്യവസ്ഥിതിയെക്കുറിച്ച സുവിശേഷം പ്രവാചകൻ തൻറ അനുചരന്മാരെ അറിയിച്ചിരുന്നു.
പ്രവാചക ശിഷ്യനായ അദിയ്യുബ്നുഹാതിം പറയുന്നു: ‘‘ഞാൻ പ്രവാചക സന്നിധിയിലിരിക്കെ പട്ടിണിയെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് ഒരാൾ വന്നു. പിന്നീട്, കൊള്ളക്കാരെക്കുറിച്ച് പരാതിയുമായി വേറൊരാൾ വന്നു. അപ്പോൾ ഹീറ എന്ന സ്ഥലം കണ്ടിട്ടുണ്ടോ എന്ന് നബി എന്നോട് ചോദിച്ചു. കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. നീ കുറച്ചുകാലം കൂടി ജീവിച്ചിരിക്കുകയാണെങ്കിൽ ഒട്ടകപ്പല്ലക്കിലേറിയ ഒരു സ്ത്രീ ഹീറയിൽനിന്ന് നിർഭയയായി യാത്രചെയ്തു വന്ന് കഅ്ബാലയം പ്രദക്ഷിണം ചെയ്യുന്നത് നിനക്ക് കാണാനാവും. ദൈവം ഒഴികെ ഒരു ശക്തിയെയും അവൾക്ക് ഭയപ്പെടേണ്ടിവരില്ല. നീ പിന്നെയും ജീവിച്ചിരിക്കുകയാണെങ്കിൽ പേർഷ്യൻ ചക്രവർത്തിയായ കിസ്റയുടെ ഭണ്ഡാരങ്ങൾ തുറന്നെടുക്കാൻ നിനക്ക് കഴിയും.’’ഞാൻ ചോദിച്ചു: ‘‘ഹുർമുസിെൻറ പുത്രൻ കിസ്റയുടെയോ?’’ നബി പറഞ്ഞു: ‘‘അതെ, ഹുർമുസിെൻറ മകൻ കിസ്റയുടേതുതന്നെ’’. അദിയ്യ് തുടരുന്നു: ‘‘ഒട്ടകപ്പല്ലക്കിലേറിയ സ്ത്രീ ഹീറയിൽനിന്ന് നിർഭയം യാത്രചെയ്തു വന്ന് കഅ്ബാലയം പ്രദക്ഷിണം ചെയ്യുന്നത് എെൻറ ജീവിതകാലത്തുതന്നെ എനിക്ക് കാണാൻ കഴിഞ്ഞു. കിസ്റയുടെ ഭണ്ഡാരം തുറന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.

അടിയന്തര പ്രശ്നങ്ങൾക്ക് പെെട്ടന്ന് പരിഹാരം കാണുക എന്നത് സമർഥനായ ഒരു ഭരണ നായകെൻറ അടയാളമാണ്. ഇൗ വിഷയത്തിൽ നബി മഹത്തായ പല മാതൃകകളും കാഴ്ചവെക്കുകയുണ്ടായി. മക്കയിൽനിന്ന് വന്ന അഭയാർഥികളുടെ പുനരധിവാസം ഒരു ഉദാഹരണം മാത്രം. ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള പരസ്പര വിശ്വാസവും സ്നേഹ വികാരങ്ങളുമാണ് ഒരു ഭരണാധിപതിയെ ജനകീയനാക്കുന്നത്. നബിയും അനുചരന്മാരും തമ്മിലുള്ള ബന്ധം അനന്യ സാധാരണമായിരുന്നു.
സമാധാനത്തിെൻറ മതമാണ് ഇസ്ലാം. മത പരിവർത്തനത്തിന് നിർബന്ധം ചെലുത്തുന്നതും സമ്മർദ നടപടികൾ സ്വീകരിക്കുന്നതും ഇസ്ലാം വിലക്കിയിരിക്കുന്നു. പിന്നെയെന്തിനാണ് മുഹമ്മദ് നബി യുദ്ധം ചെയ്തതെന്നത് പ്രസക്തമായ ചോദ്യമാണ്.
ദീർഘമായ 13 വർഷക്കാലം മർദനങ്ങളേറ്റുവാങ്ങി ആദർശ പ്രബോധനം നടത്തിയ പ്രവാചകൻ മക്കാ ജീവിതകാലത്ത് ഒരിക്കൽപോലും തിരിച്ചടിക്കുകയോ അനുചരന്മാർക്കതിന് അനുവാദം നൽകുകയോ ചെയ്തില്ല. മദീനയിലേക്കുള്ള പലായനശേഷം അതൊരാദർശ രാഷ്ട്രമായി. മുസ്ലിംകളൊരു ശക്തിയായും വളർന്നു.മക്കയിലെ സ്ഥാപിത തൽപരരായ ഖുറൈശികൾക്ക് മദീനയിലൊരു പുതിയ ശക്തി വളർന്നുവരുന്നത് അസഹ്യമായിരുന്നു. അതിനാലവർ മദീനയിലെ ജൂത ഗോത്രങ്ങളുമായി രഹസ്യധാരണയിലേർപ്പെട്ടും ഉപജാപങ്ങൾ നടത്തിയും ഇൗ രാഷ്ട്രത്തെ തകർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തി. അതിനെ ചെറുത്തുതോൽപിക്കൽ ഇസ്ലാമിെൻറയും മുസ്ലിംകളുടെയും നിലനില്പിന്റെ പ്രശ്നമായിരുന്നു. കാരണം പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ അന്തിമ സന്ദേശമായ ഖുർആൻ എല്ലാ ജനങ്ങൾക്കുമുള്ള ദൈവിക സന്ദേശമായി ലോകാവസാനം വരെ നിലനിൽക്കേണ്ടതുണ്ട്. ഇനി മറ്റൊരു ദൈവ ദൂതൻ വരുന്നതല്ല. ഇൗ അനിവാര്യത പരിഗണിച്ചുകൊണ്ടാണ് ദൈവം അവർക്ക് തിരിച്ചടിക്കാൻ അനുവാദം നൽകിയത്. നബിയുടെ സമർഥമായ നേതൃത്വവും അനിതര സാധാരണമായ സമരതന്ത്രങ്ങളും യുദ്ധങ്ങളെെയല്ലാം വിജയമാക്കി.
സ്വന്തം അനുയായികളുടെ അച്ചടക്കലംഘനം കാരണമായി ഉഹ്ദ് യുദ്ധത്തിന്റെ അന്ത്യത്തിലും ഹുനൈൻ യുദ്ധത്തിന്റെ ആദ്യത്തിലും അവിചാരിതമായ തിരിച്ചടിയുണ്ടായപ്പോൾ അണികൾ ഛിന്നഭിന്നമാവുകയും അവർ പടക്കളം വിേട്ടാടുകയുമുണ്ടായി. പ്രവാചകെൻറ അചഞ്ചലമായിനിന്നുകൊണ്ടുള്ള പോരാട്ടമാണ് അനുയായികളെ തിരിച്ചുകൊണ്ടുവന്നതും അവർക്ക് നിർണായക വിജയം നേടിക്കൊടുത്തതും. സൈനിക വിജയം നേടിയ പടനായകന്മാർ ആത്മനിയന്ത്രണം കൈവിട്ട് പല പ്രതികാര നടപടികളും കടുംകൈകളും ചെയ്യാറുണ്ട്. അതിൽനിന്ന് തികച്ചും ഭിന്നമായിരുന്നു പ്രവാചകെൻറ വിജയാഘോഷം.നീണ്ട രണ്ട് പതിറ്റാണ്ടുകാലം തന്നെയും തൻറ സഖാക്കളെയും അതിക്രൂരമായി പീഡിപ്പിച്ച ഖുറൈശികൾ മക്കാ വിജയത്തിനുശേഷം പരാജിതരായി മുന്നിൽ വന്നുനിന്നപ്പോൾ കാരുണ്യത്തിെൻറ നിറകുടമായിരുന്ന പ്രവാചകൻ പൊതുമാപ്പ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു: ‘‘ഇന്ന് നിങ്ങളെക്കുറിച്ച് ഒരാക്ഷേപവുമില്ല. പോകൂ, നിങ്ങൾ സ്വതന്ത്രരാണ്.’’
https://www.madhyamam.com/opinion/articles/prophets-birthday-article/574015
Also Watch:

ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ