പോസ്റ്റുകള്‍

ദൈവം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

ഇമേജ്
ദൈവം ഉണ്ടോ ഇല്ലയോ?  ദൈവം, മരണാനന്തര ജീവിതം: കെട്ടുകഥയാണോ, യാഥാർഥ്യമാണോ? മരണത്തോടെ ജീവിതം അവസാനിച്ചോ? മരിച്ചാൽ  അതോടെ തീർന്നോ ഒരാളുടെ ജീവിതം? മരണ ശേഷം ജീവിതം സാധ്യമാണോ? ഇതിനെ കുറിച്ച്  കൂടുതൽ  അറിയാൻ താഴെ കൊടുത്തിട്ടുള്ള   വീഡിയോ കാണുക:   

യുക്തി; യുക്തിവാദം

ഇമേജ്
യുക്ത്യാധിഷ്ഠിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (Rationalism). അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താരീതിയെ യുക്തിചിന്ത എന്ന് സാമാന്യമായി പറയുന്നു. അന്തഃപ്രജ്ഞയെ ((Intuition) സമ്പൂര്‍ണമായി ത്യജിക്കുന്ന രീതിയെ തീവ്ര യുക്തിവാദം എന്നും, അന്തഃപ്രജ്ഞക്ക് താരതമ്യേന പ്രാധാന്യം കുറച്ചു നല്‍കുന്ന രീതിയെ മിത യുക്തിവാദമെന്നും പറയുന്നു. എന്നാല്‍ സാമാന്യമായി നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണ 'യുക്തിവാദം' എന്നത് 'നിരീശ്വരവാദം' എന്നതിന്റെ പര്യായമാണ് എന്നാണ്. യുക്തിവാദികള്‍ പലരും നിരീശ്വരവാദികളാവാമെങ്കിലും യുക്തിവാദവും നിരീശ്വരവാദവും രണ്ടാണ്. സാമാന്യമായി ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങള്‍ നിരാകരിക്കുന്ന വിശ്വാസമോ ദര്‍ശനമോ ആണ് നിരീശ്വരവാദം. എല്ലാ വിശ്വാസങ്ങളെയും സന്ദേഹത്തോടെ (സ്‌കെപ്റ്റിസം) വീക്ഷിക്കുകയും ഇന്ദ്രിയങ്ങളില്‍നിന്ന് നമുക്കു നേരിട്ടു കിട്ടുന്ന അനുഭവങ്ങള്‍, ചിന്ത, അറിവ്, ബുദ്ധി എന്നിവ ഉപയോഗിച്ച് വിശകലനം ചെയ്തു സത്യം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രീതിയാണിത്. പുരാതന ഭാരതത്തില്‍ നിലനിന്നിരുന...

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

ഇമേജ്
1. സ്വാര്‍ഥത താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്തിട്ട് ലഭിക്കുന്ന ഭൗതിക നേട്ടങ്ങളായിക്കൂടെ ഖുര്‍ആനിന്റെ രചനക്കു പിന്നില്‍ മുഹമ്മദിന്റെ ലക്ഷ്യം? അനാഥനായി വളര്‍ന്ന മുഹമ്മദ് ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരിക്കാം. എന്നാല്‍, തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ കച്ചവടക്കാരി ഖദീജയെ വിവാഹം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജയുടെ ഭര്‍ത്താവായിരുന്ന അദ്ദേഹം സാമ്പത്തിക ക്ളേശങ്ങള്‍ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്. ഖദീജയുമായുള്ള മുഹമ്മദിന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് 15 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. പതിനഞ്ച് വര്‍ഷം സാമ്പത്തികക്ളേശം കൂടാതെ ജീവിച്ചതിനുശേഷമാണ് താന്‍ പ്രവാചകനാണെന്നും ഖുര്‍ആന്‍ ദൈവവചനമാണെന്നുമുള്ള അവകാശവാദങ്ങളുമായി മുഹമ്മദ് രംഗപ്രവേശം ചെയ്യുന്നതെന്നര്‍ഥം. ഖുര്‍ആന്‍ ദൈവികമാണെന്ന് വാദിക്കുക വഴി ഭൗതികലാഭമാണ് അദ്ദേഹം ഇച്ഛിച്ചതെങ്കില്‍ ഈ വാദം ഉന്നയിച്ചതിനുശേഷം അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരിക്കണമല്ലോ. എന്നാല്‍, എന്തായിരുന്നു സ്ഥിത...