പോസ്റ്റുകള്‍

യുക്തിവാദി എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

ഇമേജ്
ദൈവം ഉണ്ടോ ഇല്ലയോ?  ദൈവം, മരണാനന്തര ജീവിതം: കെട്ടുകഥയാണോ, യാഥാർഥ്യമാണോ? മരണത്തോടെ ജീവിതം അവസാനിച്ചോ? മരിച്ചാൽ  അതോടെ തീർന്നോ ഒരാളുടെ ജീവിതം? മരണ ശേഷം ജീവിതം സാധ്യമാണോ? ഇതിനെ കുറിച്ച്  കൂടുതൽ  അറിയാൻ താഴെ കൊടുത്തിട്ടുള്ള   വീഡിയോ കാണുക:   

യുക്തി; യുക്തിവാദം

ഇമേജ്
യുക്ത്യാധിഷ്ഠിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (Rationalism). അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താരീതിയെ യുക്തിചിന്ത എന്ന് സാമാന്യമായി പറയുന്നു. അന്തഃപ്രജ്ഞയെ ((Intuition) സമ്പൂര്‍ണമായി ത്യജിക്കുന്ന രീതിയെ തീവ്ര യുക്തിവാദം എന്നും, അന്തഃപ്രജ്ഞക്ക് താരതമ്യേന പ്രാധാന്യം കുറച്ചു നല്‍കുന്ന രീതിയെ മിത യുക്തിവാദമെന്നും പറയുന്നു. എന്നാല്‍ സാമാന്യമായി നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണ 'യുക്തിവാദം' എന്നത് 'നിരീശ്വരവാദം' എന്നതിന്റെ പര്യായമാണ് എന്നാണ്. യുക്തിവാദികള്‍ പലരും നിരീശ്വരവാദികളാവാമെങ്കിലും യുക്തിവാദവും നിരീശ്വരവാദവും രണ്ടാണ്. സാമാന്യമായി ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങള്‍ നിരാകരിക്കുന്ന വിശ്വാസമോ ദര്‍ശനമോ ആണ് നിരീശ്വരവാദം. എല്ലാ വിശ്വാസങ്ങളെയും സന്ദേഹത്തോടെ (സ്‌കെപ്റ്റിസം) വീക്ഷിക്കുകയും ഇന്ദ്രിയങ്ങളില്‍നിന്ന് നമുക്കു നേരിട്ടു കിട്ടുന്ന അനുഭവങ്ങള്‍, ചിന്ത, അറിവ്, ബുദ്ധി എന്നിവ ഉപയോഗിച്ച് വിശകലനം ചെയ്തു സത്യം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രീതിയാണിത്. പുരാതന ഭാരതത്തില്‍ നിലനിന്നിരുന...

ഖുർആൻ ദൈവത്തിൽ നിന്നോ?

ഇമേജ്
എന്താണീ ഖുര്‍ആന്‍? പൂര്‍വ സമുദായങ്ങളുടെ ചരിത്രമുണ്ടതില്‍; പക്ഷേ, അതൊരു ചരിത്രപുസ്തകമല്ല. വിജ്ഞാനവും ശാസ്ത്രവുമുണ്ടതില്‍; അതൊരു ശാസ്ത്രഗ്രന്ഥമല്ല. ചിത്രീകരണങ്ങളുണ്ടതില്‍; നോവലോ കവിതയോ അല്ല. പ്രാര്‍ഥനാ കീര്‍ത്തനങ്ങളുണ്ട്; പ്രാര്‍ഥനാഗ്രന്ഥമല്ല. സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ ധാരാളമുണ്ടതില്‍; നിയമഗ്രന്ഥവുമല്ല. മനുഷ്യനാണ് ഖുര്‍ആനിന്റെ കേന്ദ്രവിഷയം. ആ മനുഷ്യന്റെ മോചനമാണ് പ്രതിപാദനം. ഖുര്‍ആന്‍ മാനുഷികമല്ല എന്നതിന് ഖുര്‍ആന്‍ തന്നെയാണ് തെളിവ്. * നിരക്ഷരനെന്ന് ഇസ്ലാമിന്റെ വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന മുഹമ്മദ് നബി ഒരു ഗ്രന്ഥം രചിക്കാന്‍ സാധ്യതയേയില്ല. ''ഈ ഖുര്‍ആനു മുമ്പ് നീ ഏതെങ്കിലും ഗ്രന്ഥം വായിക്കുകയോ വലംകൈ കൊണ്ട് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അസത്യവാദികള്‍ക്ക് സംശയത്തിന് സാധ്യതയുണ്ടായിരുന്നു'' (വിശുദ്ധ ഖുര്‍ആന്‍  29:48). * ഒറ്റ ഗ്രന്ഥത്തിലായല്ല ഖുര്‍ആന്റെ അവതരണം; അങ്ങനെ കൊണ്ടുവരാന്‍ ശത്രുക്കള്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടും. പകരം 23 വര്‍ഷത്തെ വിഭിന്ന സന്ദര്‍ഭങ്ങളിലൂടെയാണ് അവതരണമുണ്ടായത്. മനുഷ്യസൃഷ്ടിയായിരുന്നെങ്കില്‍ വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ ഇതു തന്...

യുക്തി ; നാസ്തികത

ഇമേജ്
സ്വതന്ത്ര ചിന്തകരായ ഞങ്ങൾ നാസ്തികരെ അടുത്തറിയൂ!! ഞങ്ങൾ നാസ്തികരുടെ(Atheists) അടിസ്ഥാന അന്ധവിശ്വാസങ്ങൾ(Fundamental Superstitions) ഒരോന്നായി നിങ് ങൾക്ക് ഇവിടെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ: 1.  പ്രപഞ്ചം സ്വയം, തനിയെ ഉണ്ടായതാണ്(Popped into Existence From Nothing) അല്ലെങ്കിൽ,പ്രപഞ്ചം എന്നും ഉണ്ടായിരുന്നതാണ്(Universe is Eternal): പ്രപഞ്ചം സ്വയം, തനിയെ ഉണ്ടായതാണ്, അല്ലെങ്കിൽ, പ്രപഞ്ചം എന്നും  ഉണ്ടായിരുന്നതാണ് എന്ന് അന്ധമായി വിശ്വസിക്കാനാണ്  ശാസ്ത്രീയമായ, യുക്തിപരമായ ഒരു തെളിവും ഇല്ലെങ്കിലും വളരെ അഭിമാനത്തോടെ എന്നും ഞങ്ങൾ ഇഷ്ടപെടുന്നത്.  എന്നാൽ , തുടക്കവും ഒടുക്കവും ഇല്ലാത്ത, അനന്തമായ ശക്തിയും യുക്തിയും ബുദ്ധിയും ഉള്ള ഒരു അസ്തിത്വം  അഥവാ ദൈവം  എന്നും ഉണ്ടായിരുന്നതാണ്(God is Eternal)  എന്ന് അംഗീകരിക്കുന്നത് ഞങ്ങൾക്ക് ജീ വിതത്തിൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് -ഇത് എന്തുകൊണ്ടാണെന്ന് സ്വാഭാ വികമായി എല്ലാവർക്കും ഞങ്ങൾ പറയാതെ തന്നെ മനസ്സിലാവുമല്ലോ!! 2.  പദാർത്ഥ പ്രപഞ്ചത്തിന്...

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ഇമേജ്
1. നാം പ്രകൃതിയിൽ ഇക്കാണുന്ന ബുദ്ധിയും ബോധവും സൗന്ദര്യവും സങ്കീർണ്ണതകളും കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ചുമ്മാ സ്വയം വെറുതെ യാദൃച്ഛികമായി ഉണ്ടായി എന്ന് അന്ധമായി വിശ്വസിക്കുന്നതിൽ യാതൊരു യുക്തിരാഹിത്യവും നമ്മുടെ നിരീശ്വരവാദി സുഹൃത്തുക്കൾ കാണുന്നില്ല. അനന്തമായ ശക്തിയും യുക്തിയും ബുദ്ധിയും, ബോധവും ഉള്ള ഒരു സ്വതന്ത്ര അസ്തിത്വം അഥവാ ദൈവം എന്നെന്നും ഉണ്ടായിരുന്നു എന്നതാണ് അവർക്ക് യുക്തിരാഹിത്യം ആയി തോന്നുന്നത്! ഏറ്റവും അത്യാധുനികമായ ഒരു Super Computer വെറുതെ സ്വയം ഉണ്ടായതാണെന്ന് ആരെങ്കിലും വാദിച്ചാൽ നമ്മുടെ നിരീശ്വരവാദി സുഹൃത്തുക്കൾ വിശ്വസിക്കാൻ തയ്യാറാവുകയില്ല. എന്നാൽ, ഈ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ ഉണ്ടാക്കിയ-യുക്തിയും ബുദ്ധിയും ബോധവും ചിന്താ ശേഷിയുമുള്ള Human Brain -യുക്തിപരവും ബോധപൂർവമുള്ള യാതൊരു ബാഹ്യ ഇടപെടലും ആസൂത്രണവും കൂടാതെ, സ്വയം വെറുതെ പ്രകൃതിയിൽ ഉണ്ടായതാണെന്ന് ആരെങ്കിലും വാദിച്ചാൽ അവർ കണ്ണടച്ച് വിശ്വസിക്കും!! അതിനുഉള കാരണമായി പറയുന്നതോ, "മതവും ദൈവവും മനുഷ്യൻ ഉണ്ടാക്കിയതാണ്" എന്ന ഏറ്റവും വലിയ അന്ധവിശ്വാസവും!! 2. മനുഷ്യൻ തന്റെ കണ്ണ്, ചെവി, മൂക്ക്, ...

യുക്തി; ഖുർആൻ: ഖുര്‍ആന്റെ ആധികാരികത

ഇമേജ്
ദൈവം (അഥവാ അല്ലാഹു) മനുഷ്യസമൂഹത്തിനായി അവതരിപ്പിച്ചു നല്‍കിയ ഒടുവിലത്തെ വേദമായ ഖുര്‍ആന്‍ കഴിഞ്ഞ 1400-ലധികം വര്‍ഷമായി മനുഷ്യന്റെ യാതൊരു കൈകടത്തലുകള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാതെ, യാതൊരു കലര്‍പ്പുമില്ലാതെ നിലനില്‍ക്കുകയാണ്. ഈ അന്തിമ സന്ദേശം ഏതാണ്ട് ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് മുഹമ്മദ് നബിക്കാണ് അവതീര്‍ണമായത്. പല ദൈര്‍ഘ്യത്തിലുള്ള ഖണ്ഡങ്ങളായിട്ടായിരുന്നു അതിന്റെ അവതരണം. ഒരു ഖണ്ഡം അവതരിച്ചു കിട്ടുമ്പോഴേക്ക് അത് തന്റെ അനുയായികള്‍ക്ക് അദ്ദേഹം പാരായണം ചെയ്തു കേള്‍പ്പിക്കും; അവരത് എഴുതിയെടുക്കും, മനപ്പാഠമാക്കും. അവതരിച്ചു കിട്ടിയ ഓരോ ഖണ്ഡവും ഖുര്‍ആന്റെ ഏതേതു ഭാഗത്ത് വെക്കണം എന്ന് കൃത്യമായി നിര്‍ദേശം പ്രവാചകന്‍ വഹ്‌യ്(വെളിപാട്) എഴുത്തുകാര്‍ക്ക് നല്‍കിയിരുന്നു. ഇങ്ങനെ ഖുര്‍ആന്‍ പ്രവാചകന്റെ കാലത്തു തന്നെ പൂര്‍ണമായി എഴുതപ്പെടുകയും അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുചരന്മാര്‍ അപ്പോള്‍ തന്നെ അത് മനപ്പാഠമാക്കുകയും ചെയ്തു. പ്രവാചകന്റെ വിയോഗത്തിനു ശേഷം അധികാരമേറ്റ അബൂബക്ര്‍ സിദ്ദീഖ് ഖുര്‍ആന്‍ ഒരൊറ്റ ഗ്രന്ഥത്തില്‍ ക്രോഡീകരിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത് സൈദു ബ്‌നു സാബിത്തിനെയാണ്. തുടര്‍ന്ന...

യുക്തി; മതം: മതം മനുഷ്യൻ ഉണ്ടാക്കിയതോ?

ഇമേജ്
നിരീശ്വരവാദ മതം ശരിയായിരുന്നെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ മതം നിരീശ്വരവാദ മതം ആവണമായിരുന്നു. കാരണം, നിരീശ്വരവാദ മതവിശ്വാസമനുസരിച്ച് മനുഷ്യന് യാതൊരു ധാർമികതയും ആവശ്യമില്ല. കണ്ടതെല്ലാം ഭക്ഷിച്ച്, ഭോഗിച്ച് ഓരോരുത്തർക്കും തോന്നിയപോലെ ജീവിച്ചാൽ മതി.  അപ്പോൾ യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത മതമെന്ന നിലയിൽ നിരീശ്വരവാദ മതം എല്ലാവരാലും സ്വീകരിക്കുന്ന എളുപ്പമുള്ള മതം ആകുമായിരുന്നു.  അപ്പോൾ ഇത്ര എളുപ്പമുള്ള മതം ഉപേക്ഷിച്ചു മറ്റുള്ളവരെ കൂടെ ആരും പോകുമായിരുന്നില്ല.  അപ്പോൾ നിരീശ്വരവാദ മതമൊഴികെ ഉള്ളതെല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ് എന്ന വാദത്തിനു യുക്തിപരമായി യാതൊരു അടിത്തറയുമില്ല.  മറ്റുള്ള മതങ്ങളെല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ് എന്ന് നിരീശ്വരവാദ മതവിശ്വാസികളുടെ ധാരണ അന്ധവിശ്വാസം മാത്രമാണ്.  കാരണം ഇത്ര എളുപ്പമുള്ള നിരീശ്വരവാദ മതവിശ്വാസം ഉപേക്ഷിച്ച് ആളുകൾ പോകുന്നത് എങ്ങനെ? Also Watch:     ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO: ...

യുക്തി ; മുഹമ്മദ് നബി

ഇമേജ്
ചരിത്രത്തിന്റെ  ഗതി നിർണയിച്ച 100 മഹാപുരുഷന്മാരെ, അവർ ചെലുത്തിയ  സ്വാധീനത്തിന്റെ  ക്രമത്തിൽ മൈക്ൾ എച്ച്. ഹാർട്ട് -‘ദ വൺ ഹൺഡ്രഡ്’- പരിചയപ്പെടുത്തിയിട്ടുണ്ട്. ഹാർട്ട് ലോകചരിത്രത്തെ സ്വാധീനിച്ചവരിൽ ഒന്നാമനായി കണ്ടത് മുഹമ്മദ് നബിയെയാണ്.  ഹാർട്ട് വിശദീകരിക്കുന്നു: ‘‘ക്രിസ്ത്യൻ വൈദിക ശാസ്ത്രം പ്രധാനമായും സെൻറ്  പോളിന്റെ  സംഭാവനയാണ്. ക്രിസ്തു മതത്തിലേക്ക് ആളുകൾ വന്നതിന് മുഖ്യകാരണക്കാരനും ബൈബിൾ പുതിയ നിയമത്തിെൻറ വലിയൊരു ഭാഗത്തിെൻറ രചയിതാവും പോൾ തന്നെ. ഹാർട്ട് വിശദീകരിക്കുന്നു, മുഹമ്മദ് ആത്മീയ നേതാവ് മാത്രമല്ല, ലൗകിക നേതാവുകൂടിയായിരുന്നു. ’’ദൈവിക സരണിയിലേക്കുള്ള പ്രബോധനമായിരുന്നു പ്രവാചകന്മാരുടെ ദൗത്യം. അത്യന്തം ശ്രമകരമായ ഒരു ദൗത്യമാണ് സത്യപ്രബോധനം. ആദർശ പ്രചാരണ രംഗത്ത് അതിപ്രധാനമാണ് പ്രബോധകന്റെ വ്യക്തിത്വം. സമൂഹത്തിെൻറ സംസ്കരണത്തിനും പരിവർത്തനത്തിനുംവേണ്ടി പ്രവർത്തിക്കുന്നവർ തികച്ചും മാതൃകാപുരുഷന്മാരായിരിക്കണം. പ്രവാചകത്വ ലബ്ധിക്കു മുമ്പുതന്നെ നിഷ്കളങ്കമായ വ്യക്തിത്വത്തിെൻറ ഉടമയായിരുന്നു മുഹമ്മദ് നബി. സാദിഖ് (സത്യസന്ധൻ), അമീൻ (വിശ്വസ്തൻ) എന്നീ സ്ഥാ...

യുക്തി; മതം

ഇമേജ്
ക്രിസ്തുമതം, ഇസ്ലാം മതം, ഹിന്ദുമതം എന്നിങ്ങനെ മിക്ക മതങ്ങളിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിൽക്കാലത്ത് കടന്നുകൂടിയിട്ടുണ്ട്. മനുഷ്യത്വവിരുദ്ധമായ, മാനവികവിരുദ്ധമായ, ഒരു ആരാധനാക്രമവും പ്രപഞ്ചസ്രഷ്ടാവായ ദൈവം നിശ്ചയിച്ചു നൽകിയതല്ല.  ദൈവിക ദർശനത്തെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയും, അധികാരകേന്ദ്രങ്ങളും പൗരോഹിത്യവും ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് മനുഷ്യത്വവിരുദ്ധമായ ഒട്ടേറെ അനാചാരങ്ങളും സമ്പ്രദായങ്ങളും പിൽക്കാലത്ത് ദൈവിക ദർശനത്തിൽ കയറിക്കൂടിയത്.  മിക്ക വേദങ്ങളിലും മനുഷ്യരുടെ കൈകടത്തലുകൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് പല വേദങ്ങളും മതങ്ങളും ഉണ്ടായിത്തീർന്നത്.  കാരണം, ഒരു വേദവും മതവും ഒരു കാലഘട്ടത്തിൽ ദുരുപയോഗത്തിനും മനുഷ്യരുടെ കൈകടത്തലിനും വിധേയമാകുമ്പോൾ,  പ്രപഞ്ചസ്രഷ്ടാവായ ദൈവം പുതിയ ഒരു വ്യക്തിയെ വികൃതമാക്കപ്പെട്ട ദൈവിക ദർശനത്തിൽ നിന്നും, യഥാർത്ഥ ദൈവിക ദർശനത്തിലേക്ക് ജനങ്ങളെ ശുദ്ധീകരിച്ചെടുക്കാൻ വേണ്ടി നിശ്ചയിക്കുകയും, അഭൗതികമായ ദൈവിക വെളിപാടുകൾ നൽകുകയും ചെയ്യുന്നു.  ഈ അഭൗതികമായ ദൈവിക വെളിപാടുകളാണ് മനുഷ്യൻറെ കൈകടത...