യുക്തി; മതം

ക്രിസ്തുമതം, ഇസ്ലാം മതം, ഹിന്ദുമതം എന്നിങ്ങനെ മിക്ക മതങ്ങളിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിൽക്കാലത്ത് കടന്നുകൂടിയിട്ടുണ്ട്.

മനുഷ്യത്വവിരുദ്ധമായ, മാനവികവിരുദ്ധമായ, ഒരു ആരാധനാക്രമവും പ്രപഞ്ചസ്രഷ്ടാവായ ദൈവം നിശ്ചയിച്ചു നൽകിയതല്ല. 

ദൈവിക ദർശനത്തെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയും, അധികാരകേന്ദ്രങ്ങളും പൗരോഹിത്യവും ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് മനുഷ്യത്വവിരുദ്ധമായ ഒട്ടേറെ അനാചാരങ്ങളും സമ്പ്രദായങ്ങളും പിൽക്കാലത്ത് ദൈവിക ദർശനത്തിൽ കയറിക്കൂടിയത്. 

മിക്ക വേദങ്ങളിലും മനുഷ്യരുടെ കൈകടത്തലുകൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് പല വേദങ്ങളും മതങ്ങളും ഉണ്ടായിത്തീർന്നത്. 

കാരണം, ഒരു വേദവും മതവും ഒരു കാലഘട്ടത്തിൽ ദുരുപയോഗത്തിനും മനുഷ്യരുടെ കൈകടത്തലിനും വിധേയമാകുമ്പോൾ, 

പ്രപഞ്ചസ്രഷ്ടാവായ ദൈവം പുതിയ ഒരു വ്യക്തിയെ വികൃതമാക്കപ്പെട്ട ദൈവിക ദർശനത്തിൽ നിന്നും, യഥാർത്ഥ ദൈവിക ദർശനത്തിലേക്ക് ജനങ്ങളെ ശുദ്ധീകരിച്ചെടുക്കാൻ വേണ്ടി നിശ്ചയിക്കുകയും, അഭൗതികമായ ദൈവിക വെളിപാടുകൾ നൽകുകയും ചെയ്യുന്നു. 

ഈ അഭൗതികമായ ദൈവിക വെളിപാടുകളാണ് മനുഷ്യൻറെ കൈകടത്തലുകൾക്ക് വിധേയമാകാത്ത യഥാർത്ഥ വേദങ്ങളുടെ അടിസ്ഥാനം. 

സാമ്പ്രദായിക മതങ്ങളിൽ പരിഷ്കരണങ്ങൾ നടന്നുകൊണ്ടേയിരിക്കും; മതങ്ങൾ ഒരിക്കലും ഇല്ലാതാവുകയില്ല. 

അതാത് കാലങ്ങളിലെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളും മനുഷ്യസ്നേഹികളായ മത പരിഷ്കർത്താക്കളും നിരീശ്വരവാദ മത പ്രസ്ഥാനങ്ങളും ദുരാചാരങ്ങൾ ഇല്ലാതാക്കുന്നതിൽ ചെറുതല്ലാത്ത ഒരു പങ്ക് വഹിക്കുന്നുണ്ട്. 

മതം മനുഷ്യൻ ഉണ്ടാക്കിയതാണ് എന്ന വാദത്തോട് ഞാൻ യോജിക്കുന്നില്ല. മതത്തിലെ മനുഷ്യത്വവിരുദ്ധമായ അനാചാരങ്ങൾ മനുഷ്യൻ ഉണ്ടാക്കിയതാണ് എന്ന വാദത്തോട് ഞാൻ യോജിക്കും. 


പ്രപഞ്ച സ്രഷ്ടാവ് മനുഷ്യന് ഒരു ജീവിതം നൽകിയത് അവന് നന്മതിന്മകളെ പ്രവർത്തിക്കാനുള്ള പൂർണ സ്വാതന്ത്ര്യത്തോട് കൂടിയാണ്. 

മതദർശനങ്ങളുടെ അന്ത: സത്ത നമ്മൾ മനസ്സിലാക്കാതെ, എന്തിനാണ് 

പ്രപഞ്ചസ്രഷ്ടാവായ ദൈവം മനുഷ്യരെ സൃഷ്ടിച്ചത്? 

ദൈവത്തിന് മനുഷ്യരെ സൃഷ്ടിക്കാതെ ഇരുന്നു കൂടെ? 

ഇവിടെ നന്മതിന്മകളെ പ്രവർത്തിക്കുന്നവർക്ക് എന്തിനാണ് സ്വർഗ്ഗവും നരകവും? ഇതൊന്നും നമ്മൾക്ക് മനസ്സിലാവില്ല.

 ഉദാഹരണത്തിന് ഇലക്ട്രോൺ എന്തിനാണ് പ്രോട്ടോണിന് ചുറ്റും കറങ്ങുന്നത്? 

എന്തിനാണ് നെഗറ്റീവ് പോസിറ്റീവ് ചാർജ്ജുകൾ ഉണ്ടായത്? 

ഇതൊന്നും ശാസ്ത്രത്തിന് മറുപടി പറയാൻ കഴിയുന്ന കാര്യങ്ങളല്ല. 

എന്തിനാണ് സ്നേഹം? എന്തിനാണ് ദുഃഖം? 

എന്തിനാണ് പരമാണുക്കൾ ചിന്തിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നത്? 

ഇതിനൊന്നും ശാസ്ത്രത്തിന് ഉത്തരം തരുക സാധ്യമല്ല.

ശാസ്ത്രത്തിനു അപ്പുറത്തുള്ള കാര്യങ്ങളും ലോകത്ത് ഉണ്ട്. എല്ലാം ശാസ്ത്രം കണ്ടെത്തും എന്നുള്ള അവകാശ വാദം വെറുതെയാണ്

അവിടെയാണ് തത്വചിന്തയും ദർശനങ്ങളും കടന്നുവരുന്നത്.

Also Watch:
    ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ