ശിർക്ക്
ജനങ്ങൾ അനുഭവിക്കുന്ന അനീതി, അസമത്വം, ചൂഷണങ്ങൾ..... കണ്ടില്ലെന്ന് നടിച്ച് മൗനം പാലിച്ച് ......നിസ്കാരം , നോമ്പ് , സകാത്ത്, ഹജ്ജ്..... കൊണ്ട് മാത്രം ഒരാൾ പരലോകത്ത് രക്ഷപ്പെടുമോ?
അധീശത്വ ശിർക്കിനെതിരെ മൗനം തുടരുന്ന മുസ്ലിം സമുദായം!
وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣
കാലം തന്നെയാണ (സത്യം)! നിശ്ചയമായും, മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ്. വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും യഥാര്‍ത്ഥത്തെ കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' (ബലമായ ഉപദേശം) ചെയ്യുകയും, ക്ഷമയെക്കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' ചെയ്യുകയും ചെയ്തവരൊഴികെ. [ഇവര്‍ മാത്രം നഷ്ടത്തില്‍ അല്ല] [സൂറ:അൽ അസ്വർ(103:1-3)]
كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ
" നിങ്ങൾ നീതിയിൽ അടിയുറച്ചു നിന്ന് കൊണ്ട്, അല്ലാഹുവിന് സാക്ഷികളാവുക " [സൂറ:അന്നിസാഅ്(4:135)]
كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِۖ
" നിങ്ങൾ അല്ലാഹുവിൽ അടിയുറച്ചു നിന്ന് കൊണ്ട്, നീതിക്ക് സാക്ഷികളാവുക " [സൂറ:അൽ മാഇദ(5:8)]
قُلْ أَمَرَ رَبِّى بِٱلْقِسْطِ ۖ
" പ്രവാചകൻ അവരോട് പറയുക: എൻറെ റബ്ബ് നീതിയെ കല്പിച്ചിരിക്കുന്നു." [സൂറ:അൽ അഅ്റാഫ്(7:29)]
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِۖ
" തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം ദൈവിക ഗ്രന്ഥവും നീതിയുടെ തുലാസും ഇറക്കിയിരിക്കുന്നു- ജനങ്ങൾ നീതിക്ക് വേണ്ടി നിലകൊള്ളാന്‍ " [സൂറ:അൽ ഹദീദ്(57:25)]
ഇത്തരത്തിൽ, നീതി എന്നര്‍ഥം വരുന്ന “ ഖിസ്ത്വ് ", “ അദ് ല് " എന്നീ പദങ്ങളും അവയുടെ രൂപഭേദങ്ങളും വിശുദ്ധ ഖുര്‍ആനില്‍ 50-ലേറെ ഇടങ്ങളില്‍ വന്നിട്ടുണ്ട്.
ജനങ്ങൾ ദൈനം ദിന ജീവിതത്തിൽ നേരിടുന്ന അനീതിയും അസമത്വവും പല തരത്തിലുള്ള ചൂഷണങ്ങളും ചർച്ച ചെയ്യപ്പെടാതെ ജനങ്ങൾ മത വിഷയങ്ങളിൽ മാത്രം മുതലാളിത്ത-സാമ്രാജ്യത്വ-നവ ലിബറൽ-സാമ്പത്തിക ചൂഷണ വ്യവസ്ഥിതിയാൽ തന്ത്രപൂർവം തളച്ചിടപ്പെടുമ്പോൾ,
മതത്തിന്റെ വിശാല മാനുഷിക മൂല്യങ്ങൾ വിസ്മരിച്ച്,
മത ചിഹ്നങ്ങൾക്ക് / മത അനുഷ്‌ഠാനങ്ങൾക്ക്/ മത ആചാരങ്ങൾക്ക് മാത്രമായി ജീവിച്ചാലും മുസ്ലീങ്ങൾക്ക് ചുളുവിൽ അല്ലാഹുവിന്റെ സ്വർഗത്തിൽ കടക്കാം എന്ന തെറ്റായ ധാരണ ഉണ്ടാക്കിയത്,
മതത്തിന്റെ വിശാല മാനുഷിക മൂല്യങ്ങൾ വിസ്മരിച്ച്,
മത ചിഹ്നങ്ങൾക്ക് / മത അനുഷ്‌ഠാനങ്ങൾക്ക്/ മത ആചാരങ്ങൾക്ക് മാത്രമായി ജീവിച്ചാലും മുസ്ലീങ്ങൾക്ക് ചുളുവിൽ അല്ലാഹുവിന്റെ സ്വർഗത്തിൽ കടക്കാം എന്ന തെറ്റായ ധാരണ ഉണ്ടാക്കിയത്,
മുതലാളിത്ത/ സാമ്രാജ്യത്വ / ചൂഷണ വ്യവസ്ഥക്ക് കീഴിൽ അടിച്ചമർത്തപ്പെട്ട,
അറിഞ്ഞോ അറിയാതെയോ നിലനിൽക്കുന്ന വ്യവസ്ഥയാൽ സ്വാധീനിക്കപ്പെട്ട, വ്യവസ്ഥിതിയിൽ/ SYSTE-ത്തിൽ ഇടപെടാത്ത രീതിയിലുള്ള,
ജനങ്ങൾ നേരിടുന്ന അനീതിയും അസമത്വവും പല തരത്തിലുള്ള ചൂഷണങ്ങളും, ദീനിന്റെ അതീവ ഗൗരവതരമായ വിഷയമായി കാണാത്ത, സാമൂഹിക ഉള്ളടക്കമില്ലാത്ത പോപ്പുലർ മത വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും ആയിരുന്നു.
ദീനുൽ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന് കടക വിരുദ്ധമായ അതീവ ഗൗരവതരമായ ശിർക്കിന്റെ-ഈ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള സമഗ്രാധിപത്യ , അധീശത്വ ആവിഷ്ക്കാരം- ആണ് ഇന്ന് ലോകം മുഴുവൻ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത-സാമ്രാജ്യത്വ-നവ ലിബറൽ-സാമ്പത്തിക ചൂഷണ വ്യവസ്ഥ.
ആദം നബി (അ)നെയും ഹവ്വ ബീവി(റ)യെയും സ്വർഗത്തിൽ നിന്ന് പുറത്തു ചാടിച്ച, അന്ന് അല്ലാഹുവിനെ വെല്ലുവിളിച്ച, ഖിയാമത്ത് നാൾ വരെ കാലാവധി നൽകപ്പെട്ട പിശാച്
ആധുനിക മുതലാളിത്ത-സാമ്രാജ്യത്വ-നവ ലിബറൽ-സാമ്പത്തിക ചൂഷണ വ്യവസ്ഥ എന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സമഗ്രാധിപത്യ, അധീശത്വ ശിർക്ക്, മതങ്ങളാൽ ചോദ്യം ചെയ്യപ്പെടാതെ,
അജയ്യമായി നിലനിൽക്കുന്നത് കണ്ട്, ആത്മാവ് നഷ്ടപ്പെട്ട വെറും ജഡമായിത്തീർന്ന ഈ മതങ്ങളെ നോക്കി, ( അഹങ്കാരത്തോടെ ആ പഴയ ചിരി അദൃശ്യമായി ചിരിക്കുന്നുണ്ടാവും!)
Also Watch:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ