യുക്തി Vs അവരുടെ ഹൃദയങ്ങളില്‍ മൂടുപടമിട്ടിരിക്കുന്നു ചെവികളില്‍ അടപ്പിടുകയും ചെയ്തിരിക്കുന്നു



ഒരു സംഗതി ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകൃതിനിയമത്തിന് വിധേയമായി ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു തന്നിലേക്ക് ചേര്‍ത്തുപറയുക പതിവാണ്. കാരണമിതത്രെ: പ്രകൃതിനിയമം ദൈവനിര്‍മിതമാണ്. ആ നിയമപ്രകാരം പ്രകടമാവുന്ന ഫലങ്ങളാകട്ടെ അവന്റെ ഇച്ഛയോടും അനുവാദത്തോടും കൂടിയാണ് പ്രകടമാവുന്നത്. ശാഠ്യബുദ്ധികളായ സത്യനിഷേധികള്‍ എല്ലാം കേട്ടിട്ടും ഒന്നും കേള്‍ക്കാതിരിക്കുന്നതും അവരുടെ ഹൃദയത്തില്‍ സത്യപ്രബോധകന്റെ ശബ്ദം ഇറങ്ങിച്ചെല്ലാതിരിക്കുന്നതുമെല്ലാം അവരുടെ ദുശ്ശാഠ്യത്തിന്റെയും പക്ഷപാതത്തിന്റെയും മരവിപ്പിന്റെയും പ്രകൃത്യാ ഉള്ള ഫലം മാത്രമാണ്. ശാഠ്യബുദ്ധികള്‍ക്ക് നിഷ്പക്ഷമായും സത്യസന്ധമായും കാര്യങ്ങള്‍ ഗ്രഹിക്കാനാവില്ലെന്നതാണ് പ്രകൃതിനിയമം. തങ്ങളുടെ അഭിലാഷങ്ങള്‍ക്ക് നിരക്കാത്ത ഒരു സത്യവും പ്രവേശിക്കാത്തവിധം അവരുടെ ഹൃദയം അടഞ്ഞുപോയിരിക്കും. ഇതേ സംഗതി നമ്മുടെ ഭാഷയില്‍ വിവരിക്കുമ്പോള്‍ നാം പറയും, അവരുടെ ഹൃദയകവാടം അടഞ്ഞിരിക്കുന്നുവെന്ന്. എന്നാല്‍, ഇതേ കാര്യം അല്ലാഹു വിവരിക്കുമ്പോള്‍, അവരുടെ ഹൃദയകവാടം നാം അടച്ചുകളഞ്ഞിരിക്കുന്നുവെന്ന് പറയും. നാം സംഭവത്തിന്റെ ബാഹ്യരൂപം ചിത്രീകരിക്കുന്നു. അല്ലാഹുവാകട്ടെ, സംഭവയാഥാര്‍ഥ്യം വെളിപ്പെടുത്തുന്നു.

Credits: Thafheem.net

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ