യുക്തി ; നാസ്തികത
സ്വതന്ത്ര ചിന്തകരായ ഞങ്ങൾ നാസ്തികരെ അടുത്തറിയൂ!!
ഞങ്ങൾ നാസ്തികരുടെ(Atheists) അടിസ്ഥാന അന്ധവിശ്വാസങ്ങൾ(Fundamental Superstitions) ഒരോന്നായി നിങ്
1. പ്രപഞ്ചം സ്വയം, തനിയെ ഉണ്ടായതാണ്(Popped into Existence From Nothing) അല്ലെങ്കിൽ,പ്രപഞ്ചം എന്നും ഉണ്ടായിരുന്നതാണ്(Universe is Eternal):
പ്രപഞ്ചം സ്വയം, തനിയെ ഉണ്ടായതാണ്, അല്ലെങ്കിൽ, പ്രപഞ്ചം എന്നും ഉണ്ടായിരുന്നതാണ് എന്ന് അന്ധമായി വിശ്വസിക്കാനാണ് ശാസ്ത്രീയമായ, യുക്തിപരമായ ഒരു തെളിവും ഇല്ലെങ്കിലും വളരെ അഭിമാനത്തോടെ എന്നും ഞങ്ങൾ ഇഷ്ടപെടുന്നത്. എന്നാൽ , തുടക്കവും ഒടുക്കവും ഇല്ലാത്ത, അനന്തമായ ശക്തിയും യുക്തിയും ബുദ്ധിയും ഉള്ള ഒരു അസ്തിത്വം അഥവാ ദൈവം എന്നും ഉണ്ടായിരുന്നതാണ്(God is Eternal) എന്ന് അംഗീകരിക്കുന്നത് ഞങ്ങൾക്ക് ജീ
2. പദാർത്ഥ പ്രപഞ്ചത്തിന് (Physical Universe) അപ്പുറത്തേക്ക് ഒന്നും തന്നെ ഇല്ല!!:
പഞ്ചേന്ദ്രിയങ്ങൾ(5 Sense Organs) ഉല്പാദിപ്പിക്കുന്ന വൈദ്യുത സിഗ്നലുകൾ*(Electric Signals) വെളിച്ചത്തിനോ ശബ്ദത്തിനോ പ്രവേശിക്കാൻ ഒരിക്കലും സാധിക്കാത്ത, വൈദ്യുത സിഗ്നലുകൾക്ക് മാത്രം പ്രവേശനമുള്ള മസ്തിഷ്കത്തിൽ(Brain) ഉണ്ടാക്കുന്ന പ്രത്യക്ഷത്തിൽ യാഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന(Appearing to be Real) വെറുമൊരു അനുഭൂതി(Sensations) മാത്രമായ ഈ പദാർത്ഥ പ്രപഞ്ചത്തിന് (Physical Universe) അപ്പുറത്തേക്ക് ഒന്നും തന്നെ ഇല്ല!! - എന്നാണ് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ട് പഞ്ചേന്ദ്രിയങ്ങളെ വിശ്വസിച്ച് മാത്രം നിലനിൽപ്പുള്ള ഭൗതിക ശാസ്ത്രം(Physical Science) പറയുന്നതിന് അപ്പുറത്തുള്ളതെല്ലാം ഞങ്ങൾക്ക് എന്നും വെറുമൊരു കെട്ടുകഥ മാത്രമാണ്!!
3. പ്രപഞ്ചത്തിൽ കാണുന്ന യുക്തിയും, ബുദ്ധിയും ചിന്താ ശേഷിയും, രൂപ പരിപൂർണ്ണതയും, സൗന്ദര്യവും, കൃത്യയാർന്ന ആസൂത്രണങ്ങളും, അതി സങ്കീർണ വ്യവസ്ഥകളും, സംവിധാനങ്ങളും ചുമ്മാ വെറുതെ സ്വയം തനിയെ ഉണ്ടായതാണ്!!:
പ്രപഞ്ചത്തിൽ നമ്മൾ കാണുന്ന *ഞങ്ങൾ നാസ്തികരുടേത് അടക്കമുള്ള*, യുക്തിയും, ബുദ്ധിയും ചിന്താ ശേഷിയും, അതുപോലെ വെറുമൊരു ഭൗതിക പദാർത്ഥം മാത്രമായ നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിന്റെ, പദാർത്ഥ പ്രപഞ്ചത്തിൽ നിന്നും വേറിട്ടുകൊണ്ടുള്ള ഭൗതിക പദാർത്ഥത്തിന്റെ "ഞാൻ"(I am) അല്ലെങ്കിൽ "എന്റെ"(My) എന്ന ആത്മബോധവും(Self Awareness), പ്രപഞ്ചത്തിലെ കൃത്യതയാർന്ന ഗണിത ശാസ്ത്ര- ഭൗതിക ശാസ്ത്ര നിയമങ്ങളും(Mathematical & Physical Operating Laws of Universe),വ്യവസ്ഥാപിതമായി ഒരു നിയമത്തിനു വിധേയമായി ചലിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കിന് നക്ഷത്രങ്ങൾ മുതൽ ആറ്റോമിക തലത്തിലെ ഇലക്ട്രോണുകൾ വരെ ജീവനുള്ളതും ഇല്ലാത്തതുമായ എണ്ണിയാലൊടുങ്ങാത്ത അതി സങ്കീർണ വ്യവസ്ഥകളുടെ (Complicated Intelligent Systems) ക്രമവും, താളവും, കൃത്യയാർന്ന ആസൂത്രണങ്ങളും, നമ്മൾ മതി വരാതെ ആസ്വദിക്കുന്ന സ്‌ത്രീ സൗന്ദര്യവും മനോഹര പുഷ്പവും പ്രകൃതി സൗന്ദര്യവും, രതി സുഖങ്ങളും മറ്റ് എണ്ണമറ്റ ആസ്വാദനങ്ങളും, പ്രകൃതിയിലെ ജീവജാലങ്ങളുടെ കാഴ്ചയിലെ രൂപ പരിപൂർണ്ണതയും സൗന്ദര്യവും വ്യതിരിക്തയും(Perfection,
4. കോടിക്കണക്കിനു വർഷങ്ങൾ കിട്ടിയാലും ഒരു സൂപ്പർ കമ്പ്യൂട്ടർ ഒരിക്കലും ഭൂമിയിൽ വെറുതെ തനിയെ ഉണ്ടാവില്ല; പക്ഷെ, കോടിക്കണക്കിനു വർഷങ്ങൾ കിട്ടിയാൽ, സൂപ്പർ കമ്പ്യൂട്ടർ പോലും ഉണ്ടാക്കാൻ തക്ക ശേഷിയുള്ള അതി സങ്കീർണ മസ്തിഷ്‌കം ഭൂമിയിൽ സ്വയം തനിയെ ഉണ്ടായി വരും!!:
അതായത്, യഥാർത്ഥത്തിൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കോടിക്കണക്കിനു വർഷങ്ങൾ കിട്ടിയാൽ, ഏറ്റവും സങ്കീർണമായ ഒരു സൂപ്പർ കമ്പ്യൂട്ടർ പോലും ഭൂമിയിൽ നിന്ന് വെറുതെ, സ്വയം, തനിയെ ഉണ്ടാവുമെന്ന് ഞങ്ങൾക്ക് 100% ഉറപ്പുള്ള കാര്യമാണ്! അതായത്, യുക്തിയോ ബുദ്ധിയോ ബോധമോ ചിന്താശേഷിയോ ഇല്ലാത്ത വെറുമൊരു ഭൗതിക പദാർത്ഥത്തിൽ നിന്ന്, കോടിക്കണക്കിനു വർഷങ്ങൾ കിട്ടിയാൽ, യാതൊരു പ്രകൃത്യാതീത ഇടപെടലും ആവശ്യമില്ലാതെ ഇന്നത്തെ ഏറ്റവും സങ്കീർണമായ സൂപ്പർ കമ്പ്യൂട്ടർ പോലും വെറുതെ, സ്വയം, തനിയെ ഉണ്ടായി വരും - എന്നതിൽ ഞങ്ങൾക്ക് സംശയമേ ഇല്ല! അതേ സമയം, തുടക്കവും ഒടുക്കവും ഇല്ലാത്ത, അനന്തമായ ശക്തിയും യുക്തിയും ബുദ്ധിയും ഉള്ള ഒരു അസ്തിത്വം അഥവാ ദൈവം "വെറും കെട്ടുകഥയാണ്" എന്നതിൽ ഞങ്ങൾക്ക് ലവലേശം സംശയം ഇല്ല!! ഇക്കാര്യം, യുക്തിയോ ബുദ്ധിയോ ബോധമോ ചിന്താശേഷിയോ ഇല്ലാത്ത വെറുമൊരു ഭൗതിക പദാർത്ഥത്തിൽ നിന്ന് ചുമ്മാ സ്വയം തന്നെ, തനിയെ ഉണ്ടായ ഞങ്ങളുടെ ബുദ്ധി ഞങ്ങൾക്ക് തീർപ്പാക്കി തന്നിട്ടുമുണ്ട്!!
5. ഈ പ്രപഞ്ചത്തിൽ നമ്മൾ മനുഷ്യർ അനുഭവിക്കുന്ന ദുഃഖങ്ങളും വേദനകളും ദുരിതങ്ങളും പ്രയാസങ്ങളും കഷ്ടപ്പാടുകളും എല്ലാം, ചുമ്മാ വെറുതെ സ്വയം തനിയെ ഉണ്ടായതാണ് എന്ന് ഞങ്ങൾ എപ്പോഴും വളരെ സന്തോഷപൂർവം വിശ്വസിക്കുന്നു. ഈ ജീവിതവും, ഭൂമിയിലെ ഈ ജീവിതത്തിലെ നിസ്സഹായരായ നമ്മൾ മനുഷ്യരുടെ വേദനയും, ദുഃഖവും, കണ്ണീരും, ടെൻഷനും എല്ലാം- മനുഷ്യർ വെറുതെ വേദനിക്കാൻ, വെറുതെ കഷ്ടപ്പെടാൻ, വെറുതെ പ്രയാസപ്പെടാൻ ,വെറുതെ ദുഃഖിക്കാൻ, ചില രാസ പദാർത്ഥങ്ങളുടെ വെറുതെയുള്
കോടതിയും പോലീസും എല്ലാം ഉണ്ടായിട്ടും, നിഷ്കളങ്കരും നിരപരാധികളുമായ നല്ല മനുഷ്യർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു ക്രൂരമായ പീ
6. നന്മ,സ്നേഹം,കാരുണ്യം, സത്യസന്ധത, ആത്മാഭിമാനം, നീതി ബോധം,മനഃസാക്ഷി, സാഹോദര്യം, ക്ഷമ ,സഹാനുഭൂതി, വിവാഹം, നഗ്നത മറക്കൽ എന്നിവക്ക് ശാസ്ത്രീയമായി തെളിവില്ലാത്തതിനാൽ, ഇവ ഞങ്ങൾക്ക് വെറും കെട്ടുകഥകൾ മാത്രമാണ്! തിന്മ, അക്രമം, കൊള്ള, കൊലപാതകം, ബലാത്സംഗം, മോഷണം, കളവ് പറയൽ, നഗ്നതാ പ്രദർശനം ,വ്യഭിചാരം, സ്വവർഗ രതി, മൃഗരതി, അമ്മയും പെങ്ങളുമായി വരെ ഒരാളുടെ ലൈംഗിക ബന്ധം തുടങ്ങിയ അധാർമിക പ്രവൃത്തികൾ തെറ്റാണെന്ന് തള്ളിപറയാൻ ശാസ്ത്രീയ തെളിവുകൾ ഞങ്ങൾക്ക് ഇല്ല!! ഇതിൽ നിന്ന് ഞങ്ങൾക്ക് സമൂഹത്തോട് എത്രത്തോളം ധാർമിക പ്രതിബദ്ധത ഉണ്ടാവുമെന്ന് നിങ്ങൾക്ക് മനസ്സിലാക്കാമല്ലോ!!
7.ശാസ്ത്രീയമായി തെളിവില്ലാത്തതിനാൽ, ഒരോരുത്തരും അവരവർക്ക് തോന്നിയ പോലെ ജീവിച്ച് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുക എന്നതല്ലാതെ, കെട്ടുറപ്പുള്ള ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ വേണ്ടിയുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെട്ട എന്തെങ്കിലും ജീവിത ലക്ഷ്യമോ, ജീവിത വ്യവസ്ഥയോ, മതത്തെ പരിഹസിച്ച് ജീവിച്ച് മരിക്കുന്ന ഞങ്ങളുടെ പക്കൽ ഒന്നും ഇല്ല- എന്നത് ഞങ്ങളുടെ കുറ്റമായി ആരും കാണരുത്!!
8. ദൈവത്തെയും മതത്തെയും മനുഷ്യർ ഉണ്ടാക്കിയതാണെന്ന് ഞങ്ങൾക്ക് 100% ഉറപ്പുണ്ട്. പക്ഷെ, ആരും അതിനു ഞങ്ങളോട് തെളിവ് ചോദിക്കരുത്!! "ദൈവദൂതന്മാർ വഴി നൽകപ്പെട്ട ശക്തമായ ദൈവിക വെളിപാടുകൾ ആണ് മതം ലോകത്ത് ഇത്ര ശക്തമായി ഇന്നും നാസ്തികതയെക്കാൾ അതിജീവിച്ചു നിൽക്കാൻ കാരണം" എന്നു ചിലർ പറയുന്നത്- ഞങ്ങൾക്ക് കെട്ടുകഥയാണ്. *"മനുഷ്യരുടെ കൈകടത്തലുകൾ കാരണമാണ് യഥാർത്ഥ മതവും ദൈവവും പിൽക്കാലത്ത് പല മതങ്ങൾ ആയിത്തീർന്നത്" എന്നതും- ഞങ്ങൾക്ക് കെട്ടുകഥയാണ്. "മനുഷ്യരുടെ കൈകടത്തലുകൾ ഉണ്ടാവാത്ത രീതിയിൽ സംരക്ഷിക്കപ്പെട്ട മതം ഏതാണെന്ന് ബുദ്ധി ഉപയോഗിച്ച് സ്വയം കണ്ടു പിടിക്കണ"* മെന്നു ചിലർ പറയുന്നതും- ഞങ്ങൾക്ക് കെട്ടുകഥ മാത്രമാണ്. "യഥാർത്ഥ മതത്തിൽ പിൽക്കാലത്ത് പല അന്ധവിശ്വാസങ്ങളും കൂട്ടിച്ചേർക്കപെട്ടതായി" ചിലർ പറയുന്നതും -ഞങ്ങൾക്ക് കെട്ടുകഥ മാത്രമാണ്.
9. "ദൈവം ഇല്ല; ദൈവം കെട്ടുകഥയാണ് " എന്ന് ശക്തമായി "തെളിയിച്ച", ദൈവത്തെ എതിർത്ത, അന്നത്തെ 100% ഭൂരിപക്ഷമായിരുന്ന ഞങ്ങൾ ആദിമ -പുരാതന നാസ്തികരുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ചിലർ "ദൈവ"ത്തെയും, അതുപോലെ ഇല്ലാത്ത "ദൈവ"ത്തിനു വേണ്ടി കഷ്ടപ്പെട്ട് (ഭീമൻ മണ്ടത്തരം കാണിച്ചു കൊണ്ട്, പരമാനന്ദം നൽകുന്ന സ്വതന്ത്ര ലൈംഗികതയും കള്ളും കഞ്ചാവും തങ്ങൾ തന്നെ കഷ്ടപ്പെട്ട് സ്വയം നിരോധിച്ച്!!) ചുമ്മാ രസത്തിനു മതവും ഉണ്ടാക്കിയത്. അന്നേ വരെ ഒരു മൃഗത്തിനും ശാരീരികവും ജീവശാസ്ത്രപരവുമായി യാതൊരു ആവശ്യവുമില്ലായിരുന്ന, "നിയന്ത്രങ്ങളുടെ മതം" അന്നത്തെ ഞങ്ങൾ നാസ്തികരുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് മനുഷ്യ മൃഗം കഷ്ടപ്പെട്ട് ചുമ്മാ ഉണ്ടാക്കിക്കളഞ്ഞത്!! . ആ നശിച്ച "നിയന്ത്രണങ്ങളുടെ മതം" ഞങ്ങളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് മനുഷ്യ മൃഗം കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എന്നത് ആലാചിക്കുമ്പോൾ ഇന്നും ഞങ്ങൾക്ക് ദേഷ്യവും സങ്കടവും നിയന്ത്രിക്കാൻ സാധിക്കുന്നില്ല!!
10. മറ്റൊരു വസ്തുത, ഞങ്ങൾ മനുഷ്യ മൃഗങ്ങൾ, 100% എല്ലാവരും നാസ്തികരായിരുന്ന അന്നത്തെ കാലത്ത് പ്രപഞ്ചം എന്നും ഉണ്ടായിരുന്നതാണ് എന്ന് ഞങ്
ഞങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ചിലർ പറയുന്ന ദൈവ ദൂതന്മാർ, ഇല്ലാത്ത കെട്ടുകഥയായ ദൈവം ആണ് പ്രപഞ്ചം "ഉണ്ടാക്കിയത്" എന്ന് ഞങ്ങളോട് പറഞ്ഞത്. അന്ന് 100% ഭൂരിപക്ഷമായിരുന്ന ഞങ്ങൾ നാസ്തികർ, ഞങ്ങളുടെ സ്വതന്ത്ര ലൈംഗികതയും മറ്റു സ്വാതന്ത്ര്യങ്ങളും കഷ്ടപ്പെട്ടു ഉപേക്ഷിച്ചു "ഇല്ലാത്ത" ദൈവത്തിലേക്കും നിയന്ത്രണങ്ങളുടെ "നശിച്ച" മതത്തിലേക്കും എന്തിനു കഷ്ടപ്പെട്ടു എടുത്തു ചാടി എന്നത് ഞങ്ങൾക്ക് തന്നെ ഇപ്പോഴും നിശ്ചയമില്ല !!
അല്ലെങ്കിലും, സർവ സ്വാതന്ത്ര്യമുള്ള ഒരു മനുഷ്യ മൃഗത്തിന് മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന കടുത്ത ലൈംഗിക നിയന്ത്രണങ്ങളും മറ്റ് നിയന്ത്രണങ്ങളും എങ്ങനെ ആ മനുഷ്യ മൃഗത്തിന് അംഗീകരിക്കാൻ പോലും സാധിക്കും? നിയന്ത്രണങ്ങളുടെ മതത്തെ ചുമന്നു നടക്കേണ്ട ഒരു ഗതികേട് ജീവശാസ്ത്രപരമായി അന്ന് മനുഷ്യമൃഗത്തിന് ഇല്ലതാനും!! സർവ സ്വാതന്ത്ര്യമുള്ള മനുഷ്യമൃഗം "ദൈവം, മതം" തുടങ്ങിയ കെട്ടുകഥകളെ എതിർക്കുകയാണ് സ്വാഭാവികമായി ചെയ്യുക എന്നത് ജീവശാസ്ത്രം പഠിച്ച ആരും പറഞ്ഞു തരും . ജീവ ശാസ്ത്രപരമായി നാസ്തികതക്കായിരുന്നു ചരിത്രത്തിൽ മേൽകൈ കിട്ടേണ്ടിയിരുന്നത്. കാരണം ,ജീവശാസ്ത്രപരമായി നോക്കുമ്പോൾ "ഇല്ലാത്ത" ദൈവവും മതവും മനുഷ്യ മൃഗങ്ങൾക്കു അനാവശ്യമാണ്, അധികപ്പറ്റാണ്. "അർഹതയുള്ളത് അതിജീവിക്കും" എന്ന് പറഞ്ഞിട്ട് അർഹതയുള്ള നാസ്തികത ഇന്നും ഗുണം പിടിക്കാതെ അലയുകയാണ്!! ദൈവിക വെളിപാടുകൾ സത്യമായിരുന്നതിലാണ് ആദിമ - പുരാതന നാസ്തികർ "ആ നശിച്ച മതം" അംഗീകരിക്കുകയും , സർവ സ്വാതന്ത്ര്യവും നൽകിയിരുന്ന, തങ്ങളുടെ നാസ്തികത പോലും കൈയൊഴിയുകയും ചെയ്തത് എന്നാണ് ചിലർ പറയുന്നത്.
11."ദൈവത്തെയും മതത്തെയും മനുഷ്യർ ഉണ്ടാക്കിയതാണെ"ന്ന് അഭിമാനത്തോടെ വിശ്വസിക്കുന്ന ഞങ്ങളെ വിശ്വസിക്കാത്തവർ "വെറും മണ്ടന്മാർ മാത്രമാണ്" എന്നാണ് ഞങ്ങൾ നാസ്തികർക്ക് ലോകത്തോട് പറയാനുള്ളത്. ഞങ്ങൾക്ക് "മതം കെട്ടുകഥയാണ്, ദൈവം കെട്ടുകഥയാണ്." ഞങ്ങൾ മതത്തെ പരിഹസിച്ച് , ഞങ്ങൾക്ക് തോന്നിയ പോലെ ജീവിച്ചു, മരിക്കും! ജീവിതം ആർക്കും എങ്ങനെയും തോന്നിയ പോലെ ജീവിക്കാം! മരണത്തോടെ എല്ലാം തീർന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം. ആരുടെ മുന്നിലും ഒരു കണക്കും ബോധിപ്പിക്കേണ്ടതില്ല! ഭക്ഷണം, ലൈംഗികത, വിനോദം ഇതാണ് മനുഷ്യ മൃഗത്തിൻറെ ആത്യന്തികമായ ലക്ഷ്യം. ഈ ലക്ഷ്യം മനസ്സിലാക്കിയവർ ആണ് ഞങ്ങളുടെ വിശ്വാസമനുസരിച്ച് ബുദ്ധിമാന്മാർ!! ഇതിന് അവസരമില്ലാത്ത, അവസരമുണ്ടായിട്ടും ദൈവ കൽപനകളെ മാനിച്ച് നിരോധിക്കപെട്ടവയിൽ നിന്ന് വിട്ടുനിൽക്കുന്ന മറ്റുള്ളവർ തുടങ്ങിയ എല്ലാവരും "വെറും മണ്ടന്മാർ" എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
12."ദൈവം ഇല്ല" എന്ന ഞങ്ങളുടെ ഉറച്ച വിശ്വാസം കാരണം, ദൈവം ഇല്ല എന്ന കാര്യത്തിൽ ഒരു ചെറിയ സംശയം പോലും ഞങ്ങൾക്ക് ബാക്കിയില്ല. കാരണം, ഞങ്ങൾ, ഞങ്ങളെ കുറിച്ച്, പ്രപഞ്ചത്തെ കുറിച്ച്, എല്ലാം തന്നെ പൂർണമായും അറിഞ്ഞു കഴിഞ്ഞു!! ഇനി പ്രപഞ്ചത്തിൽ ഞങ്ങളുടെ യുക്തിക്കു മനസ്സിലാക്കാൻ കഴിയാത്തതായി ഒന്നും തന്നെ ബാക്കിയില്ല!!
Also Watch:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ