അല്ലാഹു
പുരാതന ഭാഷകളിൽ ഒന്നും,
പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിൻറെ,
അന്തിമ വേദ സത്യമായ ഖുർആൻ അവതരിച്ച ഭാഷ എന്നതുകൊണ്ട് മാത്രം വംശനാശം സംഭവിച്ചിട്ടില്ലാത്തതുമായ ഭാഷയായ അറബിയിൽ,
പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിൻറെ,
അന്തിമ വേദ സത്യമായ ഖുർആൻ അവതരിച്ച ഭാഷ എന്നതുകൊണ്ട് മാത്രം വംശനാശം സംഭവിച്ചിട്ടില്ലാത്തതുമായ ഭാഷയായ അറബിയിൽ,
അല്ലാഹു =
അൽ + ഇലാഹ്,
അൽ + ഇലാഹ്,
എന്നാണ് ഇതിനെ അറബിയിൽ പിരിച്ചാൽ കിട്ടുക.
അതായത് ഇംഗ്ലീഷിൽ THE GOD,
മലയാളത്തിൽ,
യഥാർത്ഥ ദൈവം
അതായത്, പ്രപഞ്ചസ്രഷ്ടാവായ ഏതൊരു അസ്തിത്വമാണ്, ഏതൊരു ശക്തിയാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും അടക്കിഭരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്,
ആ ശക്തിയാണ് അല്ലാഹു എന്ന് അറബി ഭാഷയിൽ പറയുന്നത്.
ഭൂരിഭാഗം ആളുകളും തെറ്റിദ്ധരിച്ച പോലെ,
ഈ അല്ലാഹു മുസ്ലീങ്ങളുടെ മാത്രം ദൈവമോ, സ്വകാര്യസ്വത്തോ അല്ല.
മറിച്ച് ബ്രഹ്മം, ഈശ്വരൻ , കർത്താവ്, ദൈവം എന്നൊക്കെ ആളുകൾ ഉദ്ദേശിക്കുന്നത് പ്രപഞ്ചസ്രഷ്ടാവും നിയന്താവും സംരക്ഷകനുമായ ഏതൊരു ശക്തിയെയാണോ,
ആ ശക്തി തന്നെയാണ് അല്ലാഹു എന്നതുകൊണ്ട് അറബിഭാഷയിൽ ഉദ്ദേശിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ