സെക്സ് ലിബറലിസം Vs. മതം
സ്ത്രീയും പുരുഷനും അവര്‍ക്കിടയില്‍ അനുവദനീയമായ ഭാര്യാ ഭര്‍ത്തൃ ബന്ധമില്ലാതെ പരസ്പരം ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നതാണ് വ്യഭിചാരമെന്ന് എല്ലാവര്‍ക്കുമറിയാം.
ഈ കൃത്യം ധര്‍മ ദൃഷ്ട്യാ തിന്മയാണെന്നും മത ദൃഷ്ട്യാ പാപമാണെന്നും സമൂഹത്തിന്റെ ദൃഷ്ടിയില്‍ അധിക്ഷേപാര്‍ഹവും അപമാനകരവുമാണെന്നും പൗരാണിക കാലം മുതല്‍ ഇന്നേ വരെയുള്ള മുഴുവന്‍ മനുഷ്യ സമുദായങ്ങളും സമ്മതിച്ചിരിക്കുന്നു. മനുഷ്യ പ്രകൃതി സ്വയം തന്നെ വ്യഭിചാരം നിഷിദ്ധമാണെന്നു കരുതുന്നു എന്നതത്രേ സാര്‍വത്രികമായ ഈ അഭിപ്രായൈക്യത്തിനു കാരണം.
മനുഷ്യവംശത്തിന്റെയും മാനവ നാഗരികതയുടെയും നിലനില്‍പ് താല്‍പര്യപ്പെടുന്നു, സ്ത്രീയും പുരുഷനും കേവലം രസത്തിനും ആനന്ദത്തിനും സര്‍വതന്ത്ര സ്വതന്ത്രരായി ചേരുകയും പിരിയുകയും ചെയ്തുകൂടെന്ന്. സമൂഹത്തിന്റെ അറിവോടും സമ്മതത്തോടും സംരക്ഷണത്തോടും കൂടിയ സ്ഥിരവും ഭദ്രവുമായ കരാറനുസരിച്ചായിരിക്കണം ഇണകള്‍ തമ്മിലുള്ള ബന്ധം.
അല്ലെങ്കില്‍, മനുഷ്യവംശം ഒരു ദിവസം പോലും നിലനില്‍ക്കുകയില്ല. കാരണം, മനുഷ്യശിശുവിന് തന്റെ ജീവിതത്തിനും മനുഷ്യനെന്ന നിലയ്ക്കുള്ള വികാസത്തിനും വളര്‍ച്ചക്കും നിരവധി വര്‍ഷത്തെ വാല്‍സല്യപൂര്‍ണമായ മേല്‍നോട്ടവും ശിക്ഷണവും ആവശ്യമാണ്.
ശിശുവിന്റെ ജനനത്തിനു കാരണമായ പുരുഷന്‍ കൂടി തന്നോടൊപ്പം സഹകരിക്കാത്തേടത്തോളം കാലം സ്ത്രീക്ക് തനിച്ച് ഈ ഭാരം ഏറ്റെടുക്കാന്‍ സാധ്യമല്ല. ഇതേ പ്രകാരംതന്നെ, ഈ കരാറില്ലാതെ മനുഷ്യനാഗരികതയും നിലനില്‍ക്കില്ല. സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുകയും വീടും കുടുംബവും നിലവില്‍ വരുകയും കുടുംബങ്ങള്‍ തമ്മില്‍ ബന്ധങ്ങള്‍ സ്ഥാപിതമാവുകയും ചെയ്യുക മുഖേനയാണല്ലോ നാഗരികത ജന്മംകൊള്ളുന്നത്.
വീടും കുടുംബവും നിര്‍മിക്കുന്നതില്‍ അശ്രദ്ധരായി രസത്തിനും ആനന്ദത്തിനും വേണ്ടി മാത്രം സ്ത്രീയും പുരുഷനും സ്വതന്ത്രമായി ബന്ധപ്പെടാന്‍ തുടങ്ങിയാല്‍ മനുഷ്യരാകെ ഛിന്നഭിന്നമാകുന്നതാണ്. സാമൂഹികജീവിതം കടപുഴകി വീഴും. സംസ്‌കാര- നാഗരിക സൗധത്തിന്റെ അസ്തിവാരം പോലും അവശേഷിക്കുകയില്ല.
ഇക്കാരണങ്ങളാല്‍, അറിവോടും അംഗീകാരത്തോടും കൂടിയ കരാറടിസ്ഥാനത്തിലല്ലാത്ത, സ്ത്രീപുരുഷന്മാരുടെ എല്ലാ സ്വതന്ത്രബന്ധങ്ങളും മനുഷ്യപ്രകൃതിക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെയാണ് മനുഷ്യന്‍ എക്കാലത്തും ഇതിനെ ഒരു മഹാ കളങ്കവും വലിയ അധര്‍മവും മത ദൃഷ്ട്യാ കഠിന പാപവുമായി ഗണിച്ചുവരുന്നതും.
എക്കാലത്തുമുള്ള മാനവസമുദായങ്ങള്‍ വിവാഹത്തിന് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം വ്യഭിചാരത്തിന്റെ കവാടം അടച്ചുകളയാന്‍ ഏതെങ്കിലും വിധം ശക്തിയായി ശ്രമിച്ചിട്ടുള്ളതും ഇതേ കാരണത്താല്‍ത്തന്നെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ