ഇസ്ലാം Islam ബാങ്ക് പലിശ Bank Interest എന്ത് ചെയ്യണം? ഫത്വ ഫത് വ Fathwa Fathva മത വിധി ഉലമാക്കളുടെ വിധി പണ്ഡിത അഭിപ്രായം
ഇസ്ലാം Islam ബാങ്ക് പലിശ Bank Interest എന്ത് ചെയ്യണം? ഫത്വ ഫത് വ Fathwa Fathva മത വിധി ഉലമാക്കളുടെ വിധി പണ്ഡിത അഭിപ്രായം
ചോദ്യം : ബാങ്ക് പലിശ , KSEB ഡെപ്പോസിറ്റ് വാർഷിക പലിശ പോലുള്ള പോലുള്ളവ യെക്കുറിച്ച് ഇസ്ലാമിന്റെ വിധിയെന്താണ്?
…………………………………………………………….
ഉത്തരം: ബാങ്ക് അക്കൌണ്ടിലുള്ള പലിശ നിഷിദ്ധമാണ്. കാരണം അത് ധനത്തില്‍ അധ്വാനത്തിലൂടെയോ വ്യാപാരത്തിലൂടെയോ അല്ലാതെ ഉണ്ടാകുന്ന വര്‍ദ്ധനവാണ്. അല്ലാഹു പറയുന്നു: “ഓ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍ പലിശയിനത്തില്‍ ജനങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് കിട്ടാന്‍ ബാക്കിയുള്ളതൊക്കെയും ഉപേക്ഷിക്കുവിന്‍ നിങ്ങള്‍ യഥാര്‍ഥ വിശ്വാസികള്‍തന്നെയാണെങ്കില്‍ നിങ്ങള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കിലും അല്ലാഹുവിങ്കല്‍നിന്നും അവന്റെ ദൂതനില്‍നിന്നും നിങ്ങള്‍ക്കെതിരില്‍ യുദ്ധപ്രഖ്യാപനമുണ്ടെന്ന് അറിഞ്ഞുകൊള്ളുവിന്‍.
ഇനി പശ്ചാത്തപിക്കുക (പലിശ വര്‍ജിക്കുക) യാണെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തം മൂലധനം തിരിച്ചെടുക്കാവുന്നതാകുന്നു. നിങ്ങള്‍ അക്രമം പ്രവര്‍ത്തിക്കാതെയും അക്രമിക്കപ്പെടാതെയും” (അല്‍ബഖറ: 278,279). മൂലധനം മാത്രം സ്വീകരിക്കുകയും, അധ്വാനത്തിലൂടെയും സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിലൂടെയും അല്ലാതെ അധികമായി ലഭിക്കുന്നതെല്ലാം വര്‍ജിക്കുകയുമാണ്. ഇവിടെ പശ്ചാത്താപം കൊണ്ട് ഉദ്ദേശിക്കുന്നത്.
ലാഭസാധ്യതയോടൊപ്പം നഷ്ടം പറ്റാനുള്ള അപകട സാധ്യതകൂടി ഏറ്റെടുക്കാതെ ധനം നിക്ഷേപിച്ച് അതില്‍ ഒരു നിശ്ചിത വര്‍ദ്ധന കൈപ്പറ്റുന്നത് ഇസ്ലാം നിരോധിച്ചിരിക്കുന്നു. ലാഭനഷ്ട സാധ്യത പങ്ക് വെച്ചുകൊണ്ട് ഒരു അക്കൌണ്ടില്‍ നിക്ഷേപിക്കുന്നത് മാത്രമാണ് അനുവദനീയം.
പലിശ നിഷിദ്ധമാണ്. അതിന്റെ സകാത്ത് നല്‍കിയാലും ആ ധനം ശുദ്ധമാകുകയില്ല. എങ്കില്‍ അത് എന്ത് ചെയ്യണം? അത് സ്വീകരിക്കുകയാണോ ബാങ്കിനുതന്നെ കൊടുക്കുകയാണോ വേണ്ടത്?
നിക്ഷേപകര്‍ അത് തന്റെ ആവശ്യത്തിന് ഉപയോഗിക്കാതെയും ബാങ്കിന് വിട്ടുകൊടുക്കാതെയും പാവങ്ങള്‍ക്ക് നല്‍കുകയോ ജീവകാരുണ്യ പദ്ധതികളിലോ ജീവകാരുണ്യസംഘടനകളിലോ വിനിയോഗിക്കുകയോ ആണ് വേണ്ടെതെന്നാണ് എന്റെ വീക്ഷണം.
പലിശ ബാങ്കിന്റേതോ നിക്ഷേപകന്റേതോ അല്ല. പൊതുജനങ്ങളുടേതാണ്. അതിനാല്‍ അത് പൊതുവായ പദ്ധതികളില്‍ വിനിയോഗിക്കണം. നിഷിദ്ധമായ സമ്പത്തിനെക്കുറിച്ച ഇസ്ലാമിന്റെ നിയമമാണിത്. നിഷിദ്ധ ധനത്തിന്റെ സകാത്ത് നല്‍കുന്നതുകൊണ്ട് അത് ശുദ്ധിയാവുകയില്ല. പലിശയിടപാട് നടത്തുന്ന ബാങ്കിന് പലിശ വിട്ടുകൊടുക്കുന്നത് അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുക.
ബാങ്ക് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടാല്‍ നിക്ഷേപിച്ച പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടല്ലോ എന്ന് ചിലര്‍ വാദിച്ചേക്കാം. പക്ഷേ, അത് അപൂര്‍വമാണ്. ഇസ്ലാമിലെ നിയമങ്ങള്‍ അപൂര്‍വതകളുടെ അപവാദങ്ങളുടെയും അടിസ്ഥാനത്തിലുള്ളവയല്ല. സാധാരണ ഗതിയില്‍ ബാങ്കില്‍ നിക്ഷേപിക്കുന്നവരുടെ പണം നഷ്ടപ്പെടാറില്ല. നിക്ഷേപിച്ച പണം കൊണ്ട് ബാങ്ക് വ്യാപാരം നടത്തുന്നുണ്ടല്ലോ എന്നും ചിലര്‍ വാദിക്കാം. ശരിയാണ്. പക്ഷേ, നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകന്‍ ബാങ്കുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നില്ല. ബാങ്കിന് നഷ്ടം പറ്റുമ്പോഴും നിക്ഷേപകര്‍ തങ്ങളുടെ പണം ആവശ്യപ്പെടാറുണ്ടുതാനും. ബാങ്ക് അത് നിഷേധിക്കാറുമില്ല. പാപ്പരായി പ്രഖ്യാപിക്കപ്പെട്ടശേഷം പോലും ബാങ്കുകള്‍ അത് തിരിച്ചുകൊടുക്കാറുണ്ട്. നഷ്ടത്തില്‍ തങ്ങള്‍ കൂടി പങ്കാളികളാണെന്നും തങ്ങള്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ടെന്നും നിക്ഷേപകര്‍ കരുതാറില്ല.
Courtesy: https://islampadasala.com/?p=7573
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ