യുക്തി ; ഖുർആൻ ; ജിയോളജി

സ്വയം ദൈവിക ഗ്രന്ഥമാണ് എന്ന് അവകാശപ്പെടുന്ന ഏക വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സ്രഷ്ടാവായ അല്ലാഹു ജിബ്‌രീൽ എന്ന മലക്ക് (ഗബ്രിയേൽ മാലാഖ) മുഖേന അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ക്ക് 23 വർഷങ്ങളുടെ കാലയളവിൽ, വ്യത്യസ്ത  സന്ദർഭങ്ങളിൽ  ദിവ്യ ബോധനമായി   അവതരിപ്പിച്ച് കൊടുത്ത വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോക സ്രഷ്ടാവായ ഏകദൈവത്തെ പരിചയപ്പെടുത്തുകയും മനുഷ്യർക്ക് ധർമ്മാധർമ്മങ്ങൾ വിവരിച്ചു തരികയും മരണാനന്തര ജീവിതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമാണ് ഖുർആൻറെ ലക്ഷ്യങ്ങൾ. 

 1400 ൽ അധികം വർഷങ്ങൾക്ക് മുമ്പ്,  മരുഭൂമിയിൽ  ജീവിച്ച ഒരു വെറും  മനുഷ്യന്,  എങ്ങനെയാണ്   ഇത്ര ശാസ്ത്രീയവും  കൃത്യവുമായ പരാമർശം നടത്താനാവുക?

പർവ്വതങ്ങളും ആയി ബന്ധപ്പെട്ടു ഖുർആൻ പ്രതിപാദിച്ച കാര്യമാണ് പർവ്വതങ്ങളെ ആണികൾ അഥവാ കുറ്റി ആക്കി എന്ന്.

വിശുദ്ധ ഖുർആൻ 78 ആം അധ്യായം സൂറത്തു നബഅ ഏഴാം വചനത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു

 وَٱلْجِبَالَ أَوْتَادًۭا
പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? )
And the mountains as pegs
(Surat:78, Verse:7). 

ഒരു കൂടാരം അഥവാ ടെന്റ് കെട്ടുമ്പോൾ അതിൻറെ കയറുകൾ ഉറപ്പിക്കാനായി മണ്ണിലേക്ക് അടിച്ചിറക്കുന്ന ഇരുമ്പിന്റെയോ മരത്തിൻറെയോ ഒക്കെ കുറ്റി ആണ് وتد. 
Tent peg എന്നു പറയും. താഴെക്കൊടുത്ത ചിത്രം കാണുക. പർവ്വതങ്ങളെ ഇത്തരത്തിലുള്ള കുറ്റികൾ ആക്കി എന്നാണ് ഖുർആനിലെ പരാമർശം.  





നാം കാണുന്ന പർവ്വതങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് മുകളിലേക്കുള്ള അതിൻറെ ഉയരത്തിന്റെ എത്രയോ മടങ്ങ് വലിപ്പത്തിൽ ആഴത്തിലുള്ള ഭാഗം ഭൂമിക്കടിയിൽ ഉണ്ട്. Mountain roots എന്നാണ് ഇത് അറിയപ്പെടുന്നത്. പാർട്ട് വണ്ണിൽ പ്രതിപാദിച്ച ഭൂമിയുടെ ആന്തരിക ഘടന ഓർക്കുമല്ലോ. Asthenosphere mantle ന് മുകളിൽ ഫ്ലോട്ട് ചെയ്യുന്ന lithosphere ഓർമ്മയില്ലേ. പർവ്വതങ്ങളെ നമുക്ക് സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞു മലയോട് ഉപമിക്കാവുന്നത് ആണ്. മഞ്ഞുമലയുടെ 90 ശതമാനവും വെള്ളത്തിന് താഴെയും 10% ഉപരിതലത്തിനു മുകളിലും ആയിരിക്കും. അഥവാ അഥവാ ഉപരിതലത്തിൽ നാം കാണുന്നതിനേക്കാൾ പത്തിരട്ടിയാണ് യഥാർത്ഥത്തിൽ മഞ്ഞുമലയുടെ വലിപ്പം. ഇതുപോലെ ഭൗമോപരിതലത്തിൽ ഉള്ള പർവ്വതങ്ങളുടെ 85% ശതമാനവും ഉപരിതലത്തിന് താഴെയാണ് ഉള്ളത്. അക്ഷരാർത്ഥത്തിൽ asthenosphere ലെ മാഗ്മക്ക് മുകളിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥയിൽ ആണ് പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത്. നാം കാണുന്ന പർവ്വതം യഥാർത്ഥ പർവ്വതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. മുകളിൽ കാണുന്നതിനേക്കാൾ എത്രയോ മടങ്ങ് വലിപ്പത്തിൽ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് പർവ്വതത്തിന്റെ യഥാർത്ഥ വലിപ്പം. 



ഇതിൻറെ ഫിസിക്സും കണക്കും ലളിതമായി ഇവിടെ വിശദീകരിക്കാം. സ്കൂളിൽ പഠിച്ച പാസ്കൽസ് ലോ യും ആർക്കിമെഡീസ് പ്രിൻസിപ്പിളും ഒന്ന് റിഫ്രഷ് ചെയ്യണമെന്ന് മാത്രം. 

Depth of a floating solid body below the surface = density of the solid × height above the surface / density of fluid - density of solid.

ഈ ഫോർമുല ഉപയോഗിച്ചുകൊണ്ട് നമുക്ക് ഏത് പർവ്വതങ്ങളുടെയും ഭൂമിക്കടിയിലേക്ക് ഉള്ള അതിൻറെ ആഴം എത്രയാണെന്ന് എന്ന് മനസ്സിലാക്കാവുന്നതാണ്. Continental crust ന്റെ സാന്ദ്രത 2.8 grams per cubic centimeter
Mantle ന്റെ സാന്ദ്രത 3.3 grams per cubic centimeter ഉം ആണ് . അതുകൊണ്ടുതന്നെ ഒരു പർവ്വതത്തിന്റെ ഉയരം അറിയാമെങ്കിൽ അത് ഭൂമിക്കടിയിലേക്ക് എത്രമാത്രം ആഴത്തിലേക്ക് നീണ്ടു കിടക്കുന്നു എന്ന് എളുപ്പത്തിൽ കണക്കുകൂട്ടി എടുക്കാവുന്നതാണ്. 

ഉദാഹരണമായി എവറസ്റ്റ് പർവ്വതത്തിന് 8848 മീറ്റർ ഉയരം ഉണ്ട് . 

ഭൗമോപരിതലത്തിൽ നിന്നും താഴോട്ടുള്ള എവറസ്റ്റിൻറെ ആഴം = 8848×2.8/(3.3-2.8) 

= 49548 metre.

 അഥവാ mountain root of Everest ന് 50 കിലോമീറ്ററോളം ആഴമുണ്ട്. അഥവാ എവറസ്റ്റ് പർവ്വതത്തിന്റെ യഥാർത്ഥ വലുപ്പത്തിന്റെ 18 ശതമാനത്തിൽ താഴെ മാത്രമേ നമ്മൾ കാണുന്നുള്ളൂ എന്നർത്ഥം. 82 ശതമാനവും ഭൂമിക്കടിയിൽ ആണ് . 
 
ഈ പോസ്റ്റ് വായിക്കുന്ന ആളുകൾ ഒരുപക്ഷേ ഈ കാര്യങ്ങളെല്ലാം ആദ്യമായി കേൾക്കുന്നത് ആയിരിക്കും. യൂണിവേഴ്സിറ്റി തലത്തിലുള്ള ജിയോളജി ക്ലാസുകളിൽ മാത്രം ആണ് ഇത്തരം കാര്യങ്ങൾ പഠിപ്പിക്കപ്പെടുന്നത്. ഖുർആനിൽ പരാമർശിച്ച പർവ്വതങ്ങളുടെ കാര്യം ഒന്ന് പഠിച്ചു നോക്കാമല്ലോ എന്ന് കരുതിയാണ് ഞാൻ ഈ വിഷയം പഠിക്കാൻ ഇറങ്ങിയത് . അതിനായി ഇന്റർനെറ്റിൽ പരതിയപ്പോഴാണ് അമേരിക്കയിലെ പ്രസിദ്ധമായ University of Wisconsin–Madison നടത്തുന്ന ജിയോളജി പഠന ലക്ചർ സീരീസുകൾ ഓൺലൈനിൽ ലഭ്യമാണ് എന്ന് കണ്ടത് . ലിങ്ക് ഇവിടെ നൽകുന്നു. ഇതിലെ പതിനാലാമത്തെ ക്ലാസ് mountain roots നെ കുറിച്ചാണ്. കൃത്യമായി ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട്. 





പർവ്വതങ്ങൾക്ക് ഭൂമിക്കടിയിലേക്ക് ആഴത്തിലുള്ള ഭാഗങ്ങൾ ഉണ്ട് എന്ന കാര്യം 14 നൂറ്റാണ്ടുകൾക്ക് മുമ്പ് എങ്ങനെയാണ് മുഹമ്മദ് നബിക്ക് അറിവ് ഉണ്ടാവുക ? ഇരുപതാം നൂറ്റാണ്ടിൽ മാത്രം കണ്ടുപിടിക്കപ്പെട്ട ഇത്തരം ശാസ്ത്ര രഹസ്യങ്ങൾ ഏഴാം നൂറ്റാണ്ടിലെ ഒരാൾക്ക് അറിയാൻ ഒരു സാധ്യതയുമില്ല തന്നെ. വിശുദ്ധ ഖുർആൻ ദൈവിക വചനങ്ങളാണ് എന്ന സത്യമാണ് ഇതെല്ലാം വെളിവാക്കുന്നത്.



ജിയോളജി വിശുദ്ധ ഖുർആനിൽ - Geology in holy Qur'an- Part 3.
--------------------------------------------------------------------

Lithosphere plates എന്ന വലിയ ഭൂമി പാളികൾ asthenosphere ലെ മാഗ്മക്ക് മുകളിൽ പൊങ്ങി കിടക്കുകയാണ് എന്ന കാര്യം ഓർക്കുമല്ലോ.

വിശുദ്ധ ഖുർആൻ പർവ്വതങ്ങളെ കുറിച്ച് ധാരാളം ഇടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. പലയിടത്തും ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമാണ് നിങ്ങളെയും കൊണ്ട് ഭൂമി ഇളകാതിരിക്കാനായി ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ അല്ലാഹു ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നു എന്ന് .

خَلَقَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍۢ تَرَوْنَهَا ۖ وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَآبَّةٍۢ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۭ فَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍۢ كَرِيمٍ
നിങ്ങള്‍ക്ക്‌ കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത്‌ നിന്ന്‌ നാം വെള്ളം ചൊരിയുകയും, എന്നിട്ട്‌ വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു.
(Surat:31, Verse:10)

وَجَعَلْنَا فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًۭا سُبُلًۭا لَّعَلَّهُمْ يَهْتَدُونَ
ഭൂമി അവരെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ ( പര്‍വ്വതങ്ങളില്‍ ) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
(Surat:21, Verse:31)

وَٱلْجِبَالَ أَرْسَىٰهَا
പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
(Surat:79, Verse:32)

وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍۢ مَّوْزُونٍۢ
ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ്‌ നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
(Surat:15, Verse:19)

പർവ്വതങ്ങൾക്ക് യഥാർത്ഥത്തിൽ ഭൂമിയുടെ ഉപരിതലത്തിൽ നാം കാണുന്നതിന്റെ എത്രയോ ഇരട്ടി ആഴത്തിലുളള ഭാഗങ്ങൾ- mountain roots - ഉണ്ടെന്ന് കഴിഞ്ഞ പോസ്റ്റിൽ വിശദീകരിച്ചതാണ്. وَٱلْجِبَالَ أَوْتَادًۭا
പര്‍വ്വതങ്ങളെ ആണികളാക്കുകയും ചെയ്തില്ലേ? (Surat:78, Verse:7) എന്ന ഖുർആൻ പരാമർശവും ഓർക്കുമല്ലോ.

അസ്തനോസ്ഫിയറിന്ന് മുകളിൽ പൊങ്ങിക്കിടക്കുന്ന ഭൂ ഫലകങ്ങളുടെ ബാലൻസ് isostasy എന്നാണ് ജിയോളജിയിൽ അറിയപ്പെടുന്നത്. ഭൗമോപരിതലത്തിന്റെ ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പർവ്വതങ്ങൾക്ക് വലിയ പങ്കുണ്ട്. ഭൂമിയുടെ  ഉപരിതലത്തിൽ നിന്നും ഒരുപാട് ആഴത്തിൽ മാഗ്മയിലേക്ക് ഇറങ്ങി നിൽക്കുന്ന പർവ്വതങ്ങൾ ഓരോ സമയങ്ങളിലും ഉയരുകയും താഴുകയും ഒക്കെ ചെയ്തു കൊണ്ടാണ് ഭൂമിയുടെ ഈ ബാലൻസ് നിലനിർത്തുന്നത്. നമുക്ക് ആദ്യം isostasy എന്താണെന്നു നോക്കാം.

Isostasy (Greek ísos "equal", stásis "standstill") is the state of gravitational equilibrium between Earth's crust (or lithosphere) and mantle such that the crust "floats" at an elevation that depends on its thickness and density.

ഐസോസ്റ്റസി എന്നാൽ ഭൂമിയുടെ ഉപരിതലത്തിലുള്ള ഫലകങ്ങളും ഭൂമിയുടെ ആഴത്തിലുള്ള മാന്റിലും തമ്മിലുള്ള ഗുരുത്വാകർഷണ സന്തുലിതാവസ്ഥയാണ്. ഭൂ ഫലകങ്ങളുടെ കട്ടിയും സാന്ദ്രതയും അനുസരിച്ച് ഭൂവൽക്കം വ്യത്യസ്ത തരത്തിൽ മാന്റിലിന് മുകളിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥയാണിത്.


പർവ്വതങ്ങൾക്ക് താഴെയുള്ള ഭാഗത്താണ് ലിത്തോസ്ഫിയർ ഏറ്റവും ആഴത്തിൽ മാന്റിലിലേക്ക് ഇറങ്ങി നിൽക്കുന്നത്.. മണ്ണ് അടിഞ്ഞുകൂടി ഭൂവൽക്കത്തിൽ ഭാരം വർധിക്കുകയാണെങ്കിൽ (deposition) അതിനനുസരിച്ച് പർവ്വത വേരുകൾ mountain roots മാഗ്മയിലേക്ക് കൂടുതൽ താഴുകയും (subsidence) അതുപോലെ മണ്ണൊലിപ്പ് മൂലം പർവ്വതങ്ങളുടെ ഭാരം നഷ്ടപ്പെടുകയാണെങ്കിൽ (erosion) പർവ്വതവേരുകൾ mountain roots മുകളിലേയ്ക്ക് പൊങ്ങുകയും (uplift) ഭൂവൽക്കത്തിന്റെ ബാലൻസ് ക്രമീകരിക്കുകയും ചെയ്യും. അതിമനോഹരമായ ഒരു ബാലൻസിംഗ് സിസ്റ്റം ആണിത്. 


പർവ്വത ഭാഗങ്ങളിൽ ആഴങ്ങളിലേക്ക് ലിത്തോസ്ഫിയർ മാന്റിലിലേക്ക് ഇറങ്ങി നിൽക്കുന്നു എന്നതുകൊണ്ട് ഭൂമിയുടെ സന്തുലിതാവസ്ഥയിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് പർവ്വത ഭാഗങ്ങളാണ് എന്നത് താഴെ കൊടുത്ത ചിത്രങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പം മനസ്സിലാക്കാവുന്ന കാര്യമാണ്.


ഭൂമിയുടെ ഈയൊരു ബാലൻസ് എങ്ങനെ നടക്കുന്നു എന്ന് മനസ്സിലാക്കാൻ ഉതകുന്ന ചില വീഡിയോ ലിങ്കുകൾ ഇവിടെ കൊടുക്കുന്നു. https://youtu.be/h26WaC7jdxw

https://youtu.be/_eDYKA49uHU

കൂടുതൽ വിവരങ്ങൾ വായിക്കാൻ താൽപര്യമുള്ളവർ ഈ ലിങ്കുകൾ ഉപയോഗപ്പെടുത്തുക http://www.geologyin.com/2015/01/isostasy.html?m=1

ലിത്തോസ്ഫിയർ ടെക്റ്റോണിക് പ്ലേറ്റുകൾ ചലിച്ചുകൊണ്ടിരിക്കുന്നു എന്നറിയാമല്ലോ ഇവ കൂട്ടിമുട്ടുമ്പോൾ വലിയതോതിലുള്ള ഉള്ള പ്രകമ്പനം ആണ് ഭൂമിക്കുള്ളിൽ ഉണ്ടാകുന്നത്. ആഴത്തിലുള്ള പർവ്വത വേരുകൾ ഈ പ്രകടനത്തെ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ഈ പ്രകമ്പനങ്ങൾ ഭൗമോപരിതലത്തിൽ വലുതായി അനുഭവപ്പെടാത്തത് . പർവ്വത വേരുകൾ mountain roots എന്ന കുഷ്യനുകൾ മികച്ച ഷോക്ക് അബ്സോർബർ ആയി പ്രവർത്തിക്കുന്നു എന്ന് പറയാം. ഇത് എളുപ്പം മനസ്സിലാക്കാനായി ഒരു ഉദാഹരണം പറയാം. കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചെറിയ തോണിയോ ചെറു ബോട്ടോ ഒക്കെ തിരമാലകളിൽ ആടിയുലയും എന്നാൽ പടുകൂറ്റൻ കപ്പലുകളിൽ ആണെങ്കിൽ ഉള്ളിലെ ആളുകൾക്ക് അനുഭവപ്പെടുന്ന ആട്ടം വളരെക്കുറവായിരിക്കും. വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന ഒരു വലിയ മഞ്ഞു മല ആണെങ്കിൽ അതിനു മുകളിൽ നിൽക്കുന്ന ആൾക്ക്  അനുഭവപ്പെടുന്ന ഇളക്കം കപ്പലിൽ ഉള്ള ആൾ അനുഭവിക്കുന്നതിലും വളരെ കുറവായിരിക്കും. വെള്ളത്തിനടിയിലേക്ക് എത്രമാത്രം മാത്രം ഭാഗങ്ങൾ സ്ഥിതി ചെയ്യുന്നു എന്നതിന് അനുസരിച്ച് ആയിരിക്കും മുകളിൽ അനുഭവപ്പെടുന്ന ഇളക്കത്തിന്റെ തോത്. തോണിയുടെ ഒരു ചെറിയ ഭാഗം മാത്രമേ ജലോപരിതലത്തിന് താഴേക്ക് ഉള്ളൂ മുഴുവൻ ലോഡ് ഉള്ള ഒരു കപ്പലിന്റെ 40% ഉപരിതലത്തിലെ താഴെയായിരിക്കും. മഞ്ഞുമലയുടെ 90 ശതമാനവും വെള്ളത്തിനടിയിൽ ആയിരിക്കും.


ലിത്തോസ്ഫിയർ ഫലകങ്ങൾ തമ്മിൽ വേർപിരിയുന്നതോ കൂട്ടിയിടിക്കുന്നതോ ആയ മേഖലകളിലാണ് ഏറ്റവും കൂടുതൽ പർവ്വതനിരകൾ ഉള്ളത് എന്ന് കാണാൻ കഴിയും. ഭൗമശിലാഫലകങ്ങളുടെ ചലനം മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ ഉപരിതലത്തിൽ വലുതായി അനുഭവപ്പെടാത്ത രീതിയിൽ പർവ്വത വേരുകൾ ഇത് ആഗിരണം ചെയ്യുന്നു. പർവതങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ പ്രകമ്പനങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ വലിയതോതിലുള്ള ഭൂമികുലുക്കം ആയി അനുഭവപ്പെടമായിരുന്നു. വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമായിരുന്നു.

2015 ൽ നേപ്പാളിൽ ഉണ്ടായ വലിയ ഭൂകമ്പം വായനക്കാർക്ക് ഓർമ്മ ഉണ്ടാകുമല്ലോ. ഭൂകമ്പ സമയത്ത് നേപ്പാൾ അതിർത്തിയിൽ ഉണ്ടായിരുന്ന ഞാൻ അന്നത്തെ ഭൂമികുലുക്കം നേരിൽ അനുഭവിച്ചതാണ്. കാഠ്മണ്ഡുവിൽ അന്ന് മരണപ്പെട്ടത് ഏകദേശം 9000 ആളുകളാണ്. റിക്ടർ സ്കെയിലിൽ 7.8 നും 8.1 നും ഇടയിൽ രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പമാണ് അന്നുണ്ടായത്. സാധാരണഗതിയിൽ ഇത്ര വലിയ ഭൂകമ്പം സംഭവിച്ചാൽ ഒരു ലക്ഷത്തിലധികം ആളുകൾ എങ്കിലും മരണപ്പെടുമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. എന്തുകൊണ്ടാണ് മരണസംഖ്യ ഇത്രയും കുറഞ്ഞത് എന്നതിനെക്കുറിച്ച് ഗവേഷണം നടത്തിയ ഭൗമശാസ്ത്രജ്ഞർ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും കമ്പ്യൂട്ടർ സിമുലേഷൻ വഴികളിലൂടെയും എത്തിയ നിഗമനം നേപ്പാളിൽ ഉള്ള പർവ്വത നിരകൾ ഭൂകമ്പ ഊർജ്ജത്തെ വലിയതോതിൽ ആഗിരണം ചെയ്യുകയും അത് ഭൗമഉപരിതലത്തിൽ എത്താതെ സംരക്ഷിക്കുകയും ചെയ്തു എന്നാണ്. പർവതങ്ങൾ ഇല്ലായിരുന്നു എങ്കിൽ വളരെ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാവുകയും മരണസംഖ്യ ഒരു ലക്ഷത്തിനു മുകളിൽ ആവുകയും ചെയ്യുമായിരുന്നു എന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. ഏകദേശം അഞ്ചുവർഷം നീണ്ട പഠനങ്ങളുടെ  ഫലമായ അത്ഭുതകരമായ കണ്ടെത്തലുകൾ ഈ വർഷം അഥവാ 2020 ജനുവരിയിൽ പബ്ലിഷ് ചെയ്തു.
https://phys.org/news/2020-01-mountains-impact-earthquakes.html



റിസർച്ച് പേപ്പർ വായിക്കാൻ താൽപര്യമുള്ളവർക്ക് അതിൻറെ ലിങ്ക് നൽകുന്നു.
https://www.mdpi.com/1424-8220/20/3/678



കരയിലെ പർവ്വതനിരകൾ മാത്രമല്ല കടലിലെ പർവ്വതനിരകളും ടെക്റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന ഭൂകമ്പം ഭൗമോപരിതലത്തിൽ അനുഭവപ്പെടാത്ത രീതിയിൽ ഭൂമിയെ സംരക്ഷിക്കുന്നു എന്ന് ഏറ്റവും ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. ഈ വർഷം അഥവാ 2020 മാർച്ചിൽ പ്രസിദ്ധമായ Nature Geoscience പ്രസിദ്ധീകരിച്ച റിസർച്ച് പേപ്പർ ഇക്കാര്യങ്ങൾ അടിവരയിട്ടു സ്ഥാപിക്കുന്നു. ആധുനികമായ ധാരാളം കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ച് അമേരിക്ക കാനഡ ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ധാരാളം ഭൗമശാസ്ത്രജ്ഞർ വർഷങ്ങളോളം ഗവേഷണം നടത്തിയാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. വാർത്ത വായിക്കാം
https://www.sciencedaily.com/releases/2020/03/200302113353.htm


കരയിലും കടലിലും ആയി ഒരുലക്ഷത്തിലധികം കിലോമീറ്ററുകൾ ദൈർഘ്യമുണ്ട് ഭൂമിയിലെ പർവതനിരകൾക്ക്. ഭൂവൽക്കത്തിന്റെ isostasy അഥവാ സന്തുലനാവസ്ഥ നിലനിർത്തുന്നത് ഈ പർവ്വതനിരകൾ ആണ്. പർവ്വതനിരകൾ ഇല്ലായിരുന്നുവെങ്കിൽ ഭൂവൽക്കം ചായുകയും ചരിയുകയും ചെയ്യുമായിരുന്നു. ഭൂമിയുടെ ബാലൻസ് നിലനിർത്തുന്നതിൽ പർവതങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഭൂമിക്കടിയിലേക്ക് ആഴത്തിൽ ഇറങ്ങി നിൽക്കുന്ന വേരുകളുള്ള പർവതങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ലിത്തോസ്ഫിയർ പ്ലേറ്റുകളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ ഭൗമ ഉപരിതലത്തിൽ അനുഭവപ്പെടുകയും വൻതോതിൽ ഭൂകമ്പങ്ങളും നാശനഷ്ടങ്ങളും ഉണ്ടാവുകയും ചെയ്യുമായിരുന്നു എന്ന അറിവ്‌ സാധാരണഗതിയിൽ ജിയോളജി അറിവുള്ള ആളുകൾക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. പല കാര്യങ്ങളും വളരെ ആധുനികമായ കണ്ടെത്തലുകളാണ് താനും. എങ്ങനെയാണ് 14 നൂറ്റാണ്ടുകൾക്ക് മുമ്പ് ഇക്കാര്യങ്ങൾ ഖുർആനിലെ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടാവുക ? വിശുദ്ധ ഖുർആൻ മനുഷ്യ വചനങ്ങളല്ല, ദൈവിക വചനങ്ങളാണ് എന്ന സത്യം മാത്രമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.


Article Credits: https://jauzalcp.blogspot.com/

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ