ഇസ്ലാം Vs. മുസ്ലിം സമുദായത്തിന്റെ ഭാരിച്ച ഉത്തരവാദിത്തം

 1.  "ഏറി വന്നാൽ  മത ചിഹ്നങ്ങൾക്കും,  മതാനുഷ്ഠാനങ്ങൾക്കും, മതം ആചരിക്കുന്നതിനുള്ള അവകാശങ്ങൾക്കും  വേണ്ടി *മാത്രം* സമുദായം   ജീവിക്കുക , വേണ്ടി വന്നാൽ അതിന് വേണ്ടി  *മാത്രം* സമുദായം  ശഹീദാവുക" - എന്നത്   *മാത്രമാണ്*  ഇസ്ലാം  എന്നതാണ്  സമുദായത്തിന്റെ  ഇസ്ലാമിനെ കുറിച്ച ഏറ്റവും  തെറ്റായ,  *തിരുത്തപ്പെടേണ്ട  ധാരണ*.


ലോകത്ത് /   ഇന്ത്യയിൽ  ചെയ്യാനുള്ളത്  ഇത് *മാത്രമാണ്.* ഇതിന് ശഹീദ്  ആവേണ്ടി വന്നാൽ *മാത്രം*  സമുദായത്തിലെ എല്ലാവർക്കും സ്വർഗം-  എന്ന സമുദായത്തിന്റെ  തെറ്റിദ്ധാരണയോട്  ശക്തമായി വിയോജിക്കുന്നു.

2.  മേല്പറഞ്ഞ  ഈ തെറ്റിദ്ധരിപ്പിക്കപ്പെട്ട  ഇസ്ലാമിന് വേണ്ടി നിഷ്കളങ്കരായ  സാധാരണ വിശ്വാസികളെ,    ബഹുമത,  മതേതര,  ജനാധിപത്യ  ഇന്ത്യയിൽ    ഇന്ത്യൻ  ഭരണഘടന  മതേതര മൂല്യങ്ങൾ കാറ്റിൽ   പറത്തി,  തികച്ചും  വർഗീയമായി/മതാടിസ്ഥാനത്തിൽ  *മാത്രം* സാധാരണ വിശ്വാസികളെ സംഘടിപ്പിക്കുക.  

അങ്ങനെ വർഗീയ ധ്രുവീകരണത്തിലൂടെ, ഇന്ത്യയിൽ  80% ത്തോളം  വരുന്ന   ഭൂരിപക്ഷ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന്  RSS  ഭീകരരെ അങ്ങോട്ട്  സഹായിക്കുക .

അങ്ങനെ ഹിന്ദുത്വ  രാഷ്ട്രം  RSSന്  എളുപ്പത്തിൽ നേടിക്കൊടുക്കാൻ  ഒരു ചട്ടുകമായി  അറിഞ്ഞോ അറിയാതെയോ നമ്മുടെ   ഒരുപാട്  സഹോദരങ്ങൾ   പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു  എന്നതാണ്  ഇനി  വഹ് യ്  ഇറങ്ങാനില്ലാത്ത,   സ്വയം  തിരുത്തേണ്ട    മുസ്‌ലിം  സമുദായത്തിന്റെ ദുർവിധി.

ഇതിന് ഈ വിനീതനടക്കമുള്ള  സമുദായമാണ്   ഒരേ ഒരു ഉത്തരവാദി. അല്ലാഹുവോ  അന്ത്യ പ്രവാചകൻ(സ്വ)യോ  അല്ല.

3. *ഇസ്ലാം*  ഭൂമിയിൽ  മുഴുവൻ  മനുഷ്യർക്കും  അവകാശപ്പെട്ട,  സമത്വത്തിനും  നീതിക്കും  തുല്യതക്കും സാഹോദര്യത്തിനും, ഭൂമിയുടെയും അതിലെ വിഭവങ്ങളുടെയും സംരക്ഷണത്തിനും,   നീതിപൂർവകമായ വിതരണത്തിനും  വേണ്ടി അവതരിപ്പിക്കപ്പെട്ട  *ഒരേയൊരു  ദർശനമാണ്.*

 മനുഷ്യരെ അതിന്  പ്രാപ്‌തരാക്കാനും മേല്പറഞ്ഞതിന്  തടസ്സമായ  പലതരത്തിലുള്ള *ശിർക്കി* നെതിരെ,  *ഹിക്മ* ത്തോട്  കൂടി  ജനങ്ങളെ മതേതരമായി ഒന്നിപ്പിച്ചു  *ജീവിതം കൊണ്ട് അല്ലാഹുവിന്  സാക്ഷിയാവുക* എന്നതാണ്   ഭൂമിയിൽ / ഇന്ത്യയിൽ  മുസ്‌ലിം സമുദായം  നിർവഹിക്കേണ്ട  അതീവ ഗൗരവ ഉത്തരവാദിത്തം.

ഇതിനാണ്  മുസ്‌ലിം സമുദായത്തിന്  *സ്വർഗ്ഗം*  വാഗ്ദാനം  ചെയ്യപ്പെട്ടിട്ടുള്ളത്.  

കാരണം  ഇത്  നിർവഹിക്കാൻ  *മറ്റാരും* ഭൂമിയിൽ  ഇല്ല.

മറ്റാർക്കും കുറച്ചൊക്കെ അല്ലാതെ,  പൂർണ അർത്ഥത്തിൽ ചെയ്യാൻ സാധിക്കുകയുമില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ