ഇന്ത്യ ഭാരതം INDIA എന്ന അഭിമാനം!!
----------------------------------------------------------------------------------------------------------------
യഥാർത്ഥ ഇന്ത്യയെ അറിയണോ.... ഈയൊരൊറ്റ ചിത്രം മതി....😢😢😢
ചോര നീരാക്കി കൃഷിചെയ്ത് വിളവെടുത്ത ഉള്ളി വിലകിട്ടി വിൽക്കുവാനാകാതെ കിടന്ന് കിളിർത്തപ്പോൾ ജീവിതം വഴിമുട്ടി കൃഷിയിടത്തിൽ ജീവനൊടുക്കിയ മഹാരാഷ്ട്രയിലെ ഒരു ഉള്ളി കർഷകൻ...
നമ്മുടെയൊക്കെ അന്ന ദാതാക്കളിൽ ഒരുവൻ... നമ്മുടെ സഹോദരൻ...😢😢😢
തൊഴിലാളി...
ഓരോ ഉരുള ചോറും ചുണ്ടിനോടടുക്കുമ്പോൾ ഈ പൊലിയുന്ന ജീവന്റെ തുടിപ്പ് ഉള്ളിലൊരായിരം കനലുകളായ് ഏരിയട്ടെ..
കോമഡി ട്രോളുകളല്ല വൈറലാവേണ്ടത്.. ഈ ചിത്രങ്ങളാണ് .
ഇത്തരം കാര്യങ്ങളിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും, മത-മതേതര സമൂഹങ്ങൾക്കും, എല്ലാം കൂട്ടുത്തരവാദിത്തം ഉണ്ട്.
സമൂഹത്തിലെ അനീതികൾക്കും അധർമ്മത്തിനുമെതിരെ എല്ലാം "ഞാനറിഞ്ഞില്ല"എന്ന മട്ടിൽ കണ്ണടച്ച്, പുറം തിരിഞ്ഞു നിന്ന്, ഒഴിഞ്ഞു മാറിക്കൊണ്ടുള്ള,
ഒരു പൂജയും നിസ്കാരവും കുർബാനയും ദൈവത്തിന് ആവശ്യമില്ല എന്നത് ഞാനടക്കം എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണ്.
ദൈവത്തെ അംഗീകരിക്കാത്തവർ ആണെങ്കിൽ, സ്വന്തം മനസ്സാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കുക: "ഇത് അനീതിയല്ലേ?"
സമൂഹത്തിലെ അനീതികൾക്കും അധർമ്മങ്ങൾക്കും എതിരെ ഒറ്റക്കെട്ടായി നിന്ന് പൊരുതേണ്ടവരാണ് നമ്മൾ മനുഷ്യർ....
ഇതിനെതിരെ നമ്മൾ എന്തെങ്കിലും ചെയ്തുവോ?😢😢😢
ഞാൻ അനീതിക്കെതിരെ ഉറക്കെ ശബ്ദിച്ചുവോ?
ഞാൻ അനീതിക്കെതിരെ ഒരു ചെറു വിരലെങ്കിലും അനക്കിയോ?
സമൂഹത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന അനീതികൾക്കും അധർമ്മത്തിനുമെതിരെ പ്രതികരിക്കാതെ, നിസ്സംഗരായി കയ്യും കെട്ടി നോക്കി നിൽക്കുന്ന,
ലോകത്തുള്ള ഞാനടക്കമുളള,
ഓരോ മനുഷ്യനും സ്വന്തത്തോട് ചോദിക്കേണ്ട ചോദ്യമാണിത്.😢😢😢 ഓർക്കുക! കാലം നമ്മോട് കണക്കു ചോദിക്കും, തീർച്ച!!
Credits: WhatsApp

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ