കപട മതേതര വാദികളും ഇന്ത്യയിലെ ഇസ്ലാമിന്റെ പ്രബോധനവും
അഹങ്കാരത്തിന്റെ പേരല്ല ഇസ്‌ലാമിക പ്രബോധനം !! മുസ്‌ലിം പേരിൽ അഡ്രസ്സില്ലാത്ത ആരോ എഴുതിവിട്ട് യുക്തിവാദികളും പൊകവാദികളും, മുസ്‌ലിം നാമധാരികളും, ഇസ്‌ലാം വിമർശകരും, ചില മുസ്‌ലിം നിഷ്കുകളും, വ്യാപകമായി ഷെയർ ചെയ്ത് കൊണ്ടിരിക്കുന്ന പോസ്റ്റ് തുടങ്ങുന്നതിങ്ങനെ…… നമ്മുട മതമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ മതം എന്ന് സ്വയം അഹങ്കരിച്ചപ്പോൾ…. ഏത് മതവും ശരിയാണെന്ന് വിശ്വസിക്കാനും പറയാനും പ്രഖ്യാപിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. ആ സ്വാതന്ത്ര്യം മുസ്‌ലിംകളും ഇസ്‌ലാമിക പ്രബോധകരും ഉപയോഗപ്പെടുത്തിയതാണത്രെ ഭൂരിപക്ഷ സമുദായത്തെ ചൊടിപ്പിച്ചതെന്നാണ് പോസ്റ്റുകാരൻ പറയുന്നത്.. അറിയുക, എന്റെ മതമാണ് ശ്രേഷ്ഠം എന്നല്ല ഇസ്‌ലാമിക പ്രബോധകരൊന്നും പറയുന്നത്… സ്രഷ്ടാവിൽ നിന്നുള്ള ജീവിതദർശനമാണ് ശ്രേഷ്ഠം എന്നാണ്… അത് ഏതാണെന്ന് പഠിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നാണ്…. “ഒരു മതേതര രാജ്യത്ത് നമ്മുടെ ദൈവം മാത്രമാണ് ഏറ്റവും വലിയവൻ എന്നഹങ്കരിച്ച് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ... നമ്മുടെ ദൈവമല്ലാതെ ലോകത്ത് മറ്റൊരു ദൈവവുമില്ല എന്ന് ഒരു മതേതര രാജ്യത്ത് നിന്ന് പ്രസംഗിച്ചപ്പോൾ….” വർഗീയതയുണ...