മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം
നദിയുടെ ഒഴുക്ക് എന്നും ഒരുപോലെയാവില്ല. ചുഴിയും മലരിയും ഓളവും കയവും ആഴവും സൃഷ്ടിക്കുന്ന തടസ്സങ്ങളില്‍ തട്ടിയും തടഞ്ഞും ഗമിക്കുന്ന നദി കടലില്‍ എത്തുംവരെ എന്തെല്ലാം അവസ്ഥാന്തരങ്ങളെയാണ് അഭിമുഖീകരിക്കുന്നത്! ജീവിതത്തിന്റെ ഒഴുക്കും എന്നും ഒരുപോലെയാവില്ല. ജീവിച്ചു മുന്നേറുമ്പോള്‍ പല തിരിച്ചടികളും സംഭവിക്കും. തിരിച്ചടികളുടെ ആഘാതത്താല്‍ ചിലര്‍ അടിപതറും, ചിലര്‍ തകരും. മറ്റു ചിലര്‍ മനക്കരുത്തോടെയും ഇഛാശക്തിയോടെയും ഇത്തരം ആഘാതങ്ങളെ അഭിമുഖീകരിക്കുകയും വൈകാരിക സമ്മര്‍ദങ്ങളെ അതിജീവിക്കുകയും ചെയ്യും. തിരിച്ചടികള്‍ മാരക പ്രഹരശേഷിയോടെ മനസ്സിനെ മഥിക്കുമ്പോള്‍ പതറാതെ പിടിച്ചുനില്‍ക്കാനും വികാരങ്ങളുടെ വേലിയേറ്റങ്ങളില്‍ തളരാതെ തുഴഞ്ഞ് ജീവിതവഞ്ചി കരക്കടുപ്പിക്കാനും സഹായകമാവുന്ന ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം: ഒന്ന്: ശുഭപ്രതീക്ഷ വേണം. അശുഭ ചിന്തകള്‍ മനസ്സിനെ തളര്‍ത്തും. അസ്വസ്ഥത വളര്‍ത്തും. ശുഭവിശ്വാസി വൈകാരിക സംഘര്‍ഷങ്ങളെയും മാനസികാഘാതങ്ങളെയും ഉറച്ചുനിന്ന് നേരിടും. പ്രശ്നങ്ങളുടെ പ്രഹരശേഷി എത്ര കടുത്തതായാലും നല്ല ഫലങ്ങളിലും ഭാസുര ഭാവിയിലും പ്രതീക്ഷ പുലര്‍ത്തി ഓരോ നിമിഷവും അയാള്‍ ചൈതന്യധന്യമാക്ക...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ