നരകം
ദൈവം നരകം എന്തിന് സൃഷ്‌ടിച്ചു?
ജീവിതം ഈ ലോകത്ത് പൂർണമാകുന്നില്ല. മരണം അനന്ത വിശാലമായ മറ്റൊരു ലോകത്തേക്കുള്ള കവാടം മാത്രമത്രെ. ഈ ലോകത്ത് നന്മ ചെയ്തവനും തിന്മ ചെയ്തവനും മരിച്ച് മണ്ണോട് ചേർന്നാൽ എല്ലാം അവസാനിച്ചു എന്ന വിശ്വാസം യുക്തിസഹവും നീതിയുമാണോ? ഇല്ല. രണ്ടു പേർക്കും അർഹമായ പ്രതിഫലം ലഭിക്കണം; അതാണ് നീതി.
ഭരണകൂടങ്ങൾ സാമൂഹിക സേവകരെ ആദരിക്കാറുണ്ട്. സാമൂഹിക ദ്രോഹികളെ ശിക്ഷിക്കാറുമുണ്ട്. നാട്ടിൽ നീതി പുലരണം എന്നതാണ് ഈ നിലപാടിന്റെ പരമമായ ലക്‌ഷ്യം. എന്നാൽ ഒരാൾ അർഹിക്കുന്ന ആദരവും ശിക്ഷയും നൽകാൻ ഈ ലോകത്ത് സാധ്യമല്ല. കാരണം, ഒരു പുഞ്ചിരിയുടെ പോലും യഥാർത്ഥ മൂല്യം നിർണയിക്കാൻ നമുക്ക് സംവിധാനമില്ല. ദൈവം ആകാശഭൂമികളോളം വിശാലമായ സ്വർഗത്തെപ്പറ്റി പ്രതീക്ഷ നൽകുന്നു. സർവ നാശത്തിന്റെ പ്രതീകമായ നരകത്തെപ്പറ്റിയുള്ള താക്കീതുകളും.
വരാനിരിക്കുന്ന ഗുരുതരമായ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകൽ കാരുണ്യമോ ക്രൂരതയോ? തീർച്ചയായും അത് മഹത്തായ കാരുണ്യ പ്രവർത്തനമാണ്; ഭരണ കൂടങ്ങൾ പകർച്ചാവ്യാധികളെപ്പറ്റി ബോധവത്കരണം നടത്തുന്നത് പോലെ. നരകത്തെപറ്റിയുള്ള ദൈവിക മുന്നറിയിപ്പുകൾ ദൈവത്തിന്റെ കാരുണ്യത്തിന്റെ ഭാഗമാവുന്നത് അതുകൊണ്ടാണ്. മുന്നറിയിപ്പ് നൽകാതെ നരകത്തിലേക്ക് ആട്ടിത്തെളിക്കലാണ് ക്രൂരത.
കടപ്പാട്
Also Watch:
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ