പ്രതിരോധം അപരാധമല്ല എസ്ഡിപിഐ ക്കും അനുഭാവികൾക്കും മറുപടി
ദളിത് ഈഴവ മുസ്ലിം ഐക്യത്തിന് ഒക്കെ വിലങ്ങുതടിയായി നിൽക്കുന്നത്,
മുസ്ലിങ്ങൾ ഭീകരവാദികളും രാജ്യദ്രോഹികളും ആണ് എന്ന ആർഎസ്എസ് കുപ്രചരണങ്ങൾ ആണ്.
ഇത്തരം കുപ്രചരണങ്ങൾ ദളിതർക്കിടയിൽ ഈഴവർക്കിടയിൽ മുസ്ലീങ്ങളെ കുറിച്ച് പല സംശയങ്ങളും ഭയാശങ്കകളും വളർത്തി കൊണ്ടു വരുന്നുണ്ട്.
ആർഎസ്എസ് അന്യായമായി ജീവൻ എടുത്താലും കമ്മ്യൂണിസ്റ്റുകാർ ജീവൻ എടുത്താലും അതൊക്കെ ഇസ്ലാംവിരുദ്ധ പൊതുബോധം പെട്ടെന്ന് മറക്കും. അല്ലെങ്കിൽ മറപ്പിക്കും.
ഇസ്‌ലാമിനും ഇതൊക്കെ കടമെടുത്തു പൊതു സമൂഹത്തിൽ ഒരു സ്പേസ് ഉണ്ടാക്കാം.
പക്ഷെ, മറ്റുള്ളവരുടേതിൽ നിന്ന് ഇസ്ലാം വ്യത്യസ്തമാകുന്നത്,
മുഴുവൻ മനുഷ്യരുടെയും സ്രഷ്ടാവായ അല്ലാഹുവിൻറെ കലർപ്പില്ലാത്ത സത്യസന്ദേശം ആണ് ഇസ്ലാം എന്നതാണ്.
ഈയൊരു ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കുന്നതിന് വേണ്ടിയാണ് മുസ്ലിം സമൂഹത്തെ അല്ലാഹു സുബ്ഹാനഹു തആല ഇവിടെ ഉയർത്തെഴുന്നേൽപ്പിച്ചിരിക്കുന്
ആർഎസ്എസിനും മറ്റുള്ളവർക്ക് ഒന്നും മുസ്ലിങ്ങളുടേത് പോലെ ഈ ഭാരിച്ച ഉത്തരവാദിത്തം അവരുടെ തലയിൽ ഇല്ല.
അപ്പോൾ ആർഎസ്എസ് ഭീകരതയും കമ്മ്യൂണിസ്റ്റ് ഭീകരതയും മുസ്ലീങ്ങൾ കടമെടുക്കുമ്പോൾ,
അല്ലാഹുവും അല്ലാഹുവിൻറെ പ്രവാചകൻറെ ദൗത്യവും ആ ഭാരിച്ച ഉത്തരവാദിത്തവുമാണ് ഇവിടെ പരാജയപ്പെട്ട് പോകുന്നത്.
ഇതിൽ രണ്ട് തരം ഗുരുതര വീഴ്ചകൾക്ക് ആണ് ഈയുള്ളവൻ ഉൾപ്പെടെ മുസ്ലീങ്ങൾക്ക് പരലോകത്ത് ശിക്ഷ അനുഭവിക്കേണ്ടി വരിക:
1. മുഴുവൻ മനുഷ്യർക്കും കാരുണ്യമായി അയക്കപ്പെട്ട ഇസ്ലാം, തങ്ങളിൽ
ഏൽപ്പിക്കപ്പെട്ട ഭാരിച്ച ഉത്തരവാദിത്തം നിർവഹിച്ചുകൊണ്ട് ജനങ്ങൾക്ക് എത്തിച്ചു കൊടുത്തില്ല.
2. ആർഎസ്എസ് ഭീകരതയും കമ്മ്യൂണിസ്റ്റ് ഭീകരതയും ഇസ്ലാമിലേക്ക് അന്യായമായി കടമെടുത്തു കൊണ്ട് ജനങ്ങളെ ഈ സത്യ മാർഗ്ഗത്തിൽ നിന്നും പരമാവധി അകറ്റി.
ഈ ഗുരുതര വിഷയങ്ങൾ സംഘടനാ പക്ഷപാതിത്വങ്ങളില്ലാത്ത ആളുകൾക്ക് എങ്കിലും തിരിച്ചറിയാനാവുമോ?
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ