മത നിന്ദ, മത സ്പർദ്ധ, സാമുദായിക സ്പർധ, വർഗീയത, മത തീവ്രവാദം, ഭീകരവാദം, പ്രവാചക നിന്ദ, മുഹമ്മദ് നബി, ഇസ്ലാം

 **************************** മത നിന്ദ, മത സ്പർദ്ധ, സാമുദായിക സ്പർധ, വർഗീയത, തീവ്രവാദം, ഭീകരവാദം, പ്രവാചക നിന്ദ, മുഹമ്മദ് നബി, ഇസ്ലാം

****************************
പ്രവാചകനെ നിന്ദിക്കുന്നത് ഗുരുതരമായ തെറ്റാണ്. നിന്ദകരോടെനിക്ക് കടുത്ത വെറുപ്പുണ്ട്. എന്നുവെച്ച് ചോദ്യപ്പേപ്പറിലോ മുഖപുസ്തകത്തിലോ ആരെങ്കിലും പ്രവാചകനെ നിന്ദിച്ചാൽ അതിന്റെ പേരിൽ അവരുടെ കൈ വെട്ടാനോ തലയെടുക്കാനോ ഞാനൊരുക്കമല്ല. അവരുടെയോ അവരുമായി ബന്ധപ്പെട്ടവരുടെയോ വീടിനോ വാഹനത്തിനോ തീ കൊടുക്കാനോ കല്ലേറ് നടത്താനോ, പോലീസിനെ കൈകാര്യം ചെയ്യാനോ, പോലീസ് സ്റ്റേഷൻ ആക്രമിക്കാനോ, പൊതുനിരത്തുകളെ കലാപഭൂമിയാക്കാനോ അതിനും ഞാൻ തയ്യാറല്ല.
പ്രവാചകനെ നിന്ദിക്കുക, മത ചിഹ്നങ്ങളെ അവഹേളിക്കുക, ആരാധനാലയങ്ങൾക്ക് നേരെ കല്ലും മലവും വാരിയെറിയുക, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവയിലൂടെ വികാരജീവികളെ ഇളക്കിവിട്ട് സാമുദായിക സ്പർദ്ധ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘികളുടെ കൈയിലെ പാവയായി മാറാൻ എനിക്കാവില്ല. ഞാനറിഞ്ഞ ഇസ്ലാം അതല്ല എന്നെ പഠിപ്പിച്ചിട്ടുള്ളത്. (ഈ നിലപാടുകൊണ്ട്, ഷണ്ഡത്വം ബാധിച്ചവൻ എന്ന ചില വികാരജീവികളുടെ സർട്ടിഫിക്കറ്റ് കിട്ടുമെങ്കിൽ അത് സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇസ്ലാമോ പ്രവാചക സ്നേഹമോ വൈകാരിക ആക്രോശമല്ല എന്നാണ് അവരോട് പറയാനുള്ളത്.)
സോഷ്യൽ മീഡിയയിൽ പ്രവാചകനെ നിന്ദിക്കുന്നവരെ പുറത്ത് കായികമായി നേരിട്ട്, ഒടുവിൽ വാർത്ത കേൾക്കുന്നവരെല്ലാം പ്രവാചകനെക്കുറിച്ച് മോശമായി സംസാരിക്കുന്ന അവസ്ഥ ഞാനായിട്ട് ഏതായാലും ഉണ്ടാക്കില്ല. കേരളത്തിലൊരു പ്രഫസർ പ്രവാചകനെ നിന്ദിച്ചപ്പോൾ വിവേകം കൈവിട്ട ചിലർ അദ്ദേഹത്തിന്റെ കൈവെട്ടിയല്ലോ. ആ കൈവെട്ടോട് കൂടി പ്രവാചകനിന്ദ ഇല്ലാതായോ എന്നു ചോദിച്ചാല്, ഇല്ല എന്ന് മാത്രമല്ല, ആ പേര് പറഞ്ഞ് പ്രവാചകനെയും ഇസ്‌ലാമിനെയും നിന്ദിക്കാൻ പലരും രംഗത്തുവരികയും ചെയ്തു. പ്രവാചക നിന്ദകരെ നേരിടേണ്ടത് വെട്ടിലൂടെയും കുത്തിലൂടെയുമല്ല എന്നാണ് അത് നമ്മെ പഠിപ്പിക്കുന്നത്.
പ്രവാചക നിന്ദാ പ്രഭാഷണങ്ങളിൽ പ്രശസ്തനും കടുത്ത ഇസ്‌ലാം വിരോധിയുമായിരുന്ന സുഹൈലുബ്‌നു അംറിനെ ബദർ യുദ്ധത്തിലെ ബന്ദികളുടെ കൂട്ടത്തിൽ കണ്ടപ്പോൾ, 'പ്രവാചകരേ, ഞാനയാളുടെ പല്ലുകൾ അടിച്ചുകൊഴിക്കട്ടെയോ' എന്ന് ചോദിച്ച ഉമറി(റ)നോട് നബി(സ) പറഞ്ഞത്, 'വേണ്ട, ആ നാവിൽനിന്ന് നീ ഇഷ്ടപ്പെടുന്നത് കേൾക്കാനിടയായെന്ന് വന്നേക്കാം' എന്നായിരുന്നല്ലോ. ഈ വിഷയത്തിൽ ഇനിയും എത്രയോ ചരിത്രങ്ങൾ ഉദ്ധരിക്കാൻ സാധിക്കും.
ഇന്നിപ്പോൾ ഫെയ്സ്ബുക്കിലെ യുക്തിവാദി ഗ്രൂപ്പുകളില് എത്രയോ നബിനിന്ദാ പോസ്റ്റുകളും കാര്ട്ടൂണുകളും വരുന്നു. തന്നെയുമല്ല, പ്രവാചകനെ ആക്ഷേപിച്ചവരെ ആക്രമിക്കുന്ന വാര്ത്ത കണ്ടാൽ അവരെ ഒരു തരം ഉന്മാദ രോഗം പിടികൂടുകയും ആക്ഷേപത്തിന് തീവ്രത കൂടുകയും ചെയ്യും. അതിനാല് വിവേകവും വിവരവുമുള്ളവർ ചെയ്യേണ്ടത് പ്രവാചകനെ നിന്ദിക്കുന്നവരെ കായികമായി കൈകാര്യം ചെയ്യുകയല്ല, ആശയപരമായും പ്രാമാണികമായും അവരുടെ ആരോപണങ്ങളെ പ്രതിരോധിക്കുകയും തെറ്റിദ്ധാരണയിലകപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിക്കുകയുമാണ്. ആവശ്യമെങ്കിൽ നിയമപരമായി നേരിടുകയും ചെയ്യുക. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നീതി കിട്ടിയില്ലെങ്കിലും നിയമം കൈയിലെടുക്കരുത്. അത് പ്രശ്നം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ.
കുറുവടിയോ മസിൽപവറോ ഉപയോഗിക്കാതെ, സോഷ്യൽ മീഡിയയിൽ പ്രവാചക നിന്ദക്കും ഇസ്‌ലാം വിരുദ്ധ കുപ്രചരണങ്ങൾക്കുമെതിരെ ആശയപരമായ പ്രതിരോധം തീർക്കുന്നതിൽ ചെറുതെങ്കിലും ചില സേവനങ്ങളൊക്കെ ചെയ്യാനും, പലരുടെയും പലവിധ തെറ്റിധാരണകളും നീക്കാനും, നബിനിന്ദാ പോസ്റ്റുകളുമായി പുലി പോലെ വരാറുള്ള പല യുക്തിവാദികളും എലി പോലുമല്ലെന്ന് തെളിയിക്കാനും കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി ഈയുള്ളവന് സാധിച്ചിട്ടുണ്ട്. അതിന് അവസരമേകിയ അല്ലാഹുവിന് സ്തുതി. പൂർവാധികം ശക്തിയോടെ അത് തുടരാനുള്ള തൗഫീഖിനായി തേടുന്നു.
വികാരത്തെ വിചാരം കൊണ്ട് അതിജയിക്കാനാകുമ്പോഴാണ് നാം മനുഷ്യരാകുന്നത്. സത്യവിശ്വാസികൾ സ്വന്തത്തേക്കാളും സ്വന്തം മാതാപിതാക്കളേക്കാളും ഭാര്യാ-സന്താനങ്ങളേക്കാളും കൂടുതൽ സ്നേഹിക്കുന്ന പ്രവാചകനെ നിന്ദിച്ചുകൊണ്ട് ഇരുട്ടിന്റെ ശക്തികൾ ചിലപ്പോൾ നമ്മുടെ വൈകാരികതയെ ഇളക്കിവിടാൻ ശ്രമിച്ചെന്ന് വരും. അന്നേരം നാം അതിന് വശംവദരായാൽ വിജയിക്കുക അവരുടെ യഥാർത്ഥ അജണ്ടയായിരിക്കും. സ്ഥല-കാല ബോധമില്ലാതെ വൈകാരികമായി പ്രതികരിക്കുന്നവർ കുറ്റവാളികളായി മാറുകയും, ഫിത്നക്ക് തുടക്കം കുറിച്ചവർ രക്ഷപ്പെടുകയും അവരുടെ ചെയ്തി ചർച്ചയാവാതെ പോവുകയും ചെയ്യും. അതോടെ ശത്രുക്കളുടെ താൽകാലിക ലക്ഷ്യവും സഫലമായി! ഇനിയുമെപ്പോഴാണ് നാം വികാരം കൈവിട്ട് വിചാരം കൈക്കൊള്ളുക? നബിനിന്ദയുടെ പിന്നിലുള്ള രാഷ്ട്രീയത്തെ തിരിച്ചറിയുക?!
-കടപ്പാട് :അബ്ദുൽ അസീസ് പൊന്മുണ്ടം

Also Watch
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ