ദൈവം എങ്ങനെ ഉണ്ടായി ?
*"ദൈവം എന്നും ഉണ്ടായിരുന്നു"* എന്നത് യുക്തിയും ബുദ്ധിയും ഉള്ള ഏത് ജനങ്ങൾക്കും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമാണ്. പിന്നെ നാസ്തിക സുഹൃത്തുക്കൾ *"പദാർത്ഥത്തിൽ നിന്ന് ചുമ്മാ സ്വയം തന്നെ ഉണ്ടായി എന്ന് അന്ധമായി വിശ്വസിക്കുന്ന അവരുടെ യുക്തിയും ബുദ്ധിയും"* ശരിയായി ഉപയോഗിക്കുന്നുണ്ടോ എന്നത് അവരും ദൈവവും തമ്മിലുള്ള കാര്യമാണ്. അത് യുക്തിബോധവും ബുദ്ധിയുമുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല!!
*"ദൈവം എന്നും ഉണ്ടായിരുന്നു"* എന്ന് അംഗീകരിച്ചാൽ, പിന്നെ എങ്ങനെയാണ് നാസ്തിക സുഹൃത്തുക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഇവിടെ അടിച്ചുപൊളിച്ച് ജീവിക്കാൻ സാധിക്കുക? യഥാർത്ഥത്തിൽ ഇത് നാസ്തിക അന്ധവിശ്വാസത്തിൻറെ ദാർശനികമായ പെരും ഗതികേട് തുറന്നു കാണിക്കുന്നുണ്ട്.അതുകൊണ്ട് *"ദൈവത്തെ ഉണ്ടാക്കിയത് ആര്"?* എന്ന മണ്ടൻ ചോദ്യം നമ്മുടെ നാസ്തിക സുഹൃത്തുക്കൾ മരണംവരെ ചോദിച്ചുകൊണ്ടിരിക്കും!
!എന്തുതന്നെയായാലും ഈ മണ്ടൻ ചോദ്യം മരണംവരെ നാസ്തിക സുഹൃത്തുക്കൾ ചോദിച്ചുകൊണ്ടേയിരിക്കുക!! അല്ലാതെ എങ്ങനെ നാസ്തികത എന്ന അന്ധ വിശ്വാസത്തിന് ഇവിടെ പിടിച്ചുനിൽക്കാൻ സാധിക്കും?അതുകൊണ്ട് നമ്മുടെ പ്രിയ നാസ്തിക സുഹൃത്തുക്കൾ ദയവായി *"ദൈവം എന്നും ഉണ്ടായിരുന്നു"* എന്നത് ഒരിയ്ക്കലും അംഗീകരിച്ചു കൊടുക്കരുത്!!
*"ദൈവംഎന്നും ഉണ്ടായിരുന്നു"* എന്നത് അംഗീകരിക്കുന്നതോടെ നമ്മുടെ പ്രിയപ്പെട്ട നാസ്തികത തകർന്നുവീഴും!!
നാസ്തികതയുടെ ഇവിടത്തെ നിലനിൽപ്പ് എങ്കിലും വിചാരിച്ച്, *"ദൈവം എന്നും ഉണ്ടായിരുന്നു"* എന്നത് അംഗീകരിച്ചു കൊടുക്കുന്ന- കൊടും ചതി ആരും ഇവിടെ ചെയ്യരുത്!! ️
(പിൻകുറി: മരണത്തിനു ശേഷം നാസ്തിക സുഹൃത്തുക്കൾ പരിഹസിക്കുന്ന കാര്യങ്ങൾ അവരുടെ കണ്മുന്നിൽ വരും. അപ്പോൾ അവർക്ക് സുന്ദരമായി "ചിരിക്കാം"!!)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ