യുക്തി ; ആധുനിക ശാസ്ത്രം


"ദൈവവും മതവും കെട്ടുകഥയാണ്" എന്നാണ്   തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന  തങ്ങളുടെ  ചെറിയ ബുദ്ധികൊണ്ട് നമ്മുടെ നാസ്തിക സുഹൃത്തുക്കൾ  എന്നും അവകാശപ്പെടാറുള്ളത്. "ശാസ്ത്രമാണ് അറിവ് നേടാനുള്ള  ഒരേയൊരു മാനദണ്ഡം" എന്ന് അന്ധമായി വിശ്വസിക്കുന്ന നാസ്തികർക്ക്, "ദൈവം ഇല്ല" എന്നതിന്  എന്തെങ്കിലും ശാസ്ത്രീയ തെളിവുകൾ സമർപ്പിക്കാൻ ഇല്ല  എന്ന് മാത്രമല്ല, അവർ  ഉന്നയിക്കുന്ന വാദഗതികൾ *യുക്തിപരമോ ശാസ്ത്രീയമോ ആയ തെളിവുകൾ  ഇല്ലാത്ത വെറും അന്ധവിശ്വാസങ്ങളാണ്* എന്നും മനസ്സിലാക്കാവുന്നതാണ്.

 *അന്ധവിശ്വാസം#1: പ്രപഞ്ചം അനാദിയാണ്(Universe is Eternal)*

  നാസ്തികർക്ക് ദൈവം കെട്ടുകഥയായതിനാൽ "പ്രപഞ്ചം ഇല്ലായ്മയിൽ നിന്ന് അനാദിയായ ദൈവം  സൃഷ്ടിച്ചതല്ല;  പ്രപഞ്ചം തന്നെ അനാദിയാണ് അഥവാ  പ്രപഞ്ചം എന്നും ഉണ്ടായിരുന്നതാണ്" എന്നാണ് നമ്മുടെ നാസ്തികർ തലമുറകളായി വിശ്വസിച്ചുപോന്നിരുന്നത്.  അനാദിയാണ്  എന്ന് നാസ്തികർ   വിശ്വസിച്ചുപോന്നിരുന്ന സ്ഥലവും കാലവും (Space and Time) ഉൾകൊള്ളുന്ന  പ്രപഞ്ചത്തിന് വെറും 1370-1380 കോടി വർഷങ്ങളുടെ പ്രായമേ ഉള്ളൂ  എന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നത്.  1380 കോടി വർഷങ്ങൾക്ക്‌ മുമ്പ് സ്ഥലമോ കാലമോ (Space and Time) ഉണ്ടായിരുന്നില്ല! ചുരുക്കത്തിൽ, "പ്രപഞ്ചം അനാദിയാണ്" എന്ന നാസ്തികരുടെ  ഏറ്റവും അടിസ്ഥാന അന്ധവിശ്വാസം തന്നെ സാക്ഷാൽ ആധുനിക ശാസ്ത്രം  പൊളിച്ചുകളഞ്ഞു എന്നർത്ഥം!! (For more information https://en.wikipedia.org/wiki/Age_of_the_universe


  *അന്ധവിശ്വാസം#2:  പ്രപഞ്ചോത്പത്തി അഥവാ ബിഗ്ബാങ്, സ്ഥലവും കാലവും (Space and Time), അടിസ്ഥാന ബലങ്ങൾ, കണങ്ങൾ, തരംഗങ്ങൾ, പ്രപഞ്ച വികാസം, ഗാലക്സികൾ, സുര്യനുൾപ്പെടെ നക്ഷത്രങ്ങൾ, ഭൂമി, ചന്ദ്രൻ എന്നിവ  വെറുതെ സ്വയം ഉണ്ടായി!!*

മേൽപ്പറഞ്ഞവ , "വെറുതെ സ്വയം ഉണ്ടായി" എന്ന നാസ്തിക അന്ധവിശ്വാസത്തിന്, യുക്തിക്ക് നിരക്കുന്നതും, വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വല്ല തെളിവും നാസ്തികർക്ക്  സമർപ്പിക്കാൻ ഉണ്ടോ? 

*അന്ധവിശ്വാസം#3: പദാർത്ഥമാണ് ആത്യന്തിക സത്യം(Matter is the Absolute Reality)*

നമ്മൾ  പഞ്ചേന്ദ്രിയങ്ങൾ(5 Sense Organs) വഴി അനുഭവിക്കുന്ന  വെറുമൊരു അനുഭൂതി  മാത്രമായ പദാർത്ഥം(Matter)  "പുറംലോകത്ത്"(External World)  അതേപടി നിലനിൽക്കുന്ന ആത്യന്തിക സത്യമാണ് എന്നാണ്  നാസ്തികർ തലമുറകളായി വിശ്വസിച്ചുപോന്നിരുന്നത്.  

മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച ശാസ്ത്രീയ കണ്ടെത്തലുകൾ ചില ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ  വെളിപ്പെടുത്തുന്നുണ്ട്:  (i) പഞ്ചേന്ദ്രിയങ്ങളിൽ നിന്ന് വൈദ്യുത സിഗ്നലുകൾ മാത്രമേ തലച്ചോറിൽ എത്തുന്നുള്ളൂ. (ii ) പഞ്ചേന്ദ്രിയങ്ങളിൽ നിന്ന്  വെളിച്ചമോ, ശബ്ദമോ, ഗന്ധമോ, രുചിയോ, സ്പർശനമോ തലച്ചോറിനുള്ളിലേക്ക് പ്രവേശിക്കുന്നതേയില്ല!! തലച്ചോർ കൈകാര്യം ചെയ്യുന്നത് വെറും വൈദ്യുത സിഗ്നലുകൾ മാത്രം!  (iii)നട്ടുച്ചയാവട്ടെ നട്ടപാതിരയാവട്ടെ എപ്പോഴും കൂരിരുട്ട് നിറഞ്ഞ തലച്ചോറിനുള്ളിലെ പിൻഭാഗത്തുള്ള കാഴ്ചയുടെ കേന്ദ്രമായ Visual Cortex-ൽ കാഴ്ച എന്ന അനുഭൂതി ഉണ്ടാകുന്നത് കൂരാകൂരിരുട്ടിലാണ്!!    തലച്ചോറിനുള്ളിലെ പിൻഭാഗത്തുള്ള കാഴ്ചയുടെ കേന്ദ്രമായ Visual Cortex  ജീവിതത്തിൽ ഒരിക്കലും പ്രകാശം "കണ്ടിട്ടില്ല"!  കാഴ്ചയുള്ള കണ്ണുകൾ ഉണ്ടായാലും,  തലച്ചോറിനുള്ളിലെ പിൻഭാഗത്തുള്ള  കാഴ്ചയുടെ കേന്ദ്രമായ Visual Cortex ഇല്ലാതെ കാഴ്‌ച എന്ന അനുഭൂതി ഒരിക്കലും സാധ്യമല്ല. തലച്ചോറിനുള്ളിലെ  കേൾവിയുടെ കേന്ദ്രമായ Auditory Cortex ജീവിതത്തിൽ  ഒരിക്കലും ഒരു ശബ്ദവും  "കേട്ടിട്ടില്ല"! വൈദ്യുത സിഗ്നലുകൾ മാത്രം!!  അതുപോലെ ഗന്ധവും , രുചിയും , സ്പർശനവും ജീവിതത്തിൽ  ഒരിക്കലും അനുഭവിച്ചിട്ടില്ല! തലച്ചോർ അനുഭൂതികളായി അനുഭവിച്ചത്  വൈദ്യുത സിഗ്നലുകൾ മാത്രം!!  തലച്ചോർ   തലച്ചോറിനുള്ളിലെ വൈദ്യുത സിഗ്നലുകൾ ഉണ്ടാക്കുന്ന അനുഭൂതികൾ മാത്രമായ പദാർത്ഥം നാസ്തികർ വിശ്വസിക്കുന്ന പോലെ  പുറംലോകത്ത് അതേപടി  നിലനിൽക്കുന്നില്ല എന്നാണ്  ആരെയും ഞെട്ടിപ്പിക്കുന്ന ഏറ്റവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നത്. (For more information https://youtu.be/svTuGeN6Moo )
 ( "കണ്ണുകളാണ് കാണുന്നത്" എന്ന പ്രസ്താവന ശാസ്ത്രീയമായി തെറ്റാണ്. "കാഴ്ചയുടെ കേന്ദ്രമായ Visual Cortex ആണ് കാണുന്നത്"  എന്ന പ്രസ്താവന ഭാഗികമായി ശരിയാണ്. എന്നാൽ, വെറുമൊരു ഭൗതിക പദാർത്ഥമായ Visual Cortex കാഴ്ച എന്ന അനുഭൂതി അനുഭവിക്കുന്നു എന്ന ഈ നാസ്തിക അന്ധവിശ്വാസം അടുത്ത പോയിന്റിൽ!!) 

*അന്ധവിശ്വാസം#4: ഭൗതിക പദാർത്ഥത്തിന് കാണാനും, കേൾക്കാനും, അനുഭൂതികൾ അനുഭവിക്കാനും സന്തോഷിക്കാനും, ദുഃഖിക്കാനും സാധിക്കും!!* 

 


 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ