യുക്തി Vs നാസ്തിക അന്ധവിശ്വാസങ്ങൾ

1.പ്രപഞ്ചം എന്നും ഉണ്ടായിരുന്നു എന്നത്  നാസ്തികരുടെ അന്ധവിശ്വാസം മാത്രമാണ്. ഇവർ നാഴികക്ക് നാല്പതുവട്ടം ആണയിടുന്ന "ശാസ്ത്രീയമായി തെളിയിക്കൽ" സാധ്യമല്ലാത്ത ഒരു വിതണ്ഡ വാദമാണിത്.

ഈ അന്ധവിശ്വാസം ചുമന്ന് കൊണ്ട് നടക്കുന്നവരാണ് ദൈവത്തിന് തെളിവ് ചോദിക്കുന്നത്.

2. എല്ലാം ചുമ്മാ വെറുതെ സ്വയം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന ഇവർക്ക് യുക്തിയും ബുദ്ധിയും ശാസ്ത്രബോധവും എത്രത്തോളമുണ്ട് എന്നാണ് നമ്മൾ കരുതേണ്ടത്?!!

3. ഭൂമിയിൽ ഏറ്റവും സങ്കീർണമായ സൂപ്പർ കമ്പ്യൂട്ടർ മനുഷ്യൻ ഇല്ലാതെ  ഉണ്ടാവില്ല എന്നിവർക്ക് ഉറപ്പുണ്ട് പോലും!!  എന്നാൽ ഈ കമ്പ്യൂട്ടർ ഉണ്ടാക്കിയ മനുഷ്യ യുക്തിയും ബുദ്ധിയും ബോധവും മനുഷ്യ മസ്തിഷ്കവും വെറുതെ സ്വയം ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്നതിൽ നമ്മുടെ നാസ്തിക അന്ധവിശ്വാസികൾക്ക് യാതൊരു ഉളുപ്പുമില്ല!!

കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭൂമിയുടെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കുക; 

യുക്തിയോ ബുദ്ധിയോ ബോധമോ ഇല്ലാത്ത കുറെ പദാർത്ഥങ്ങൾ അവിടെയും ഇവിടെയും കിടക്കുന്നു.

അന്ന് ഭൂമിയിൽ ഒരു കമ്പ്യൂട്ടറും ഉണ്ടായിരുന്നില്ല. കോടിക്കണക്കിന് വർഷങ്ങൾ കിട്ടിയാൽ,  ഈ  യുക്തിയും ബുദ്ധിയും ബോധവും ഇല്ലാത്ത ഈ പദാർത്ഥങ്ങൾ സംയോജിച്ച് ഏറ്റവും സങ്കീർണമായ ഒരു കമ്പ്യൂട്ടർ പോലും ഉണ്ടാവും എന്നാണ് ഇവർ നിഷ്കളങ്കരായ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത്!!
ശാസ്ത്രത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നത് കൊണ്ട്, നിഷ്കളങ്കരായ കുറേ സാധുക്കൾ (educated idiots) ഇവരുടെ വലയിൽ ഇങ്ങനെ വീണു പോയിട്ടുമുണ്ട്!
ഈ  അന്ധവിശ്വാസികൾക്ക് എന്ത് അർഹതയാണ് ദൈവത്തിന് തെളിവ് ചോദിക്കാനുള്ളത്?

യുക്തിക്കും ബുദ്ധിക്കും ശാസ്ത്ര ബോധത്തിനും നിരക്കാത്ത ഈ  അന്ധവിശ്വാസങ്ങൾ ഒഴിവാക്കിയാൽ തന്നെ  നാസ്തികർ     കുറേ ശാസ്ത്രബോധമുള്ളവരാവും.

നാസ്തികരേ! ആദ്യം നിങ്ങൾ യുക്തിക്കും ബുദ്ധിക്കും  പ്രാമുഖ്യം നൽകുന്ന ശാസ്ത്രബോധമുളളവരാകൂ.
ആദ്യം ഇവർ ഇവരുടെ അന്ധവിശ്വാസങ്ങൾ തിരുത്തി ശാസ്ത്രബോധമുള്ളവരാകട്ടെ!!

* * * * * * * * * * * * * * * * * *
ദൈവം ഇല്ലാതെ, എല്ലാം യാദൃശ്ചികമായി സ്വയം തന്നെ ഉണ്ടായതാണെന്ന് ഞങ്ങളുടെ പരിണാമ കഥ ബുക്കിൽ എഴുതി വച്ചിട്ടുണ്ട്.
അത് മാത്രമാണ് ഞങ്ങൾക്ക് വിശ്വാസം.

-ഒരു നാസ്തിക  വിശ്വാസി

💐❤💐❤💐❤

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ