പരിണാമ വിശ്വാസികളും ശാസ്ത്രവും
പരിണാമ സിദ്ധാന്തത്തെ എതിർത്താൽ തങ്ങളെ പിന്തിരിപ്പന്മാരായി കരുതുമോ എന്ന ഭയവും, പരിണാമ സിദ്ധാന്തത്തിന്റെ യുക്തിശൂന്യതയും അശാസ്ത്രീയതയും ആഴത്തിൽ മനസ്സിലാക്കാതെ, ഉപരിപ്ലവമായി മാത്രം പരിണാമ വാദത്തെ സമീപിക്കുന്നത് കൊണ്ടും പല ആളുകളും ഇതൊരു യാഥാർഥ്യവും ശാസ്ത്ര വസ്തുതയുമായി കരുതുന്നു . യഥാർത്ഥത്തിൽ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കെട്ടുകഥ മാത്രമാണ് പരിണാമ സിദ്ധാന്തം. "മത വിശ്വാസത്തെ തകർത്തുകളയും" എന്നതുകൊണ്ടാണ് ആളുകൾ പരിണാമ വിശ്വാസത്തെ തള്ളിക്കളയുന്നത് എന്ന വാദം മതവിരുദ്ധ ശക്തികളുടെ കള്ള പ്രചാരണം മാത്രമാണ്.
ശാസ്ത്രത്തിന്റെ ലേബലിൽ പ്രചരിപ്പിക്കപ്പെടുന്ന പരിണാമ അന്ധവിശ്വാസത്തെ നാസ്തികർ മുറുകെ പിടിച്ചിരിക്കുന്നത്, അവരുടെ ലോക വീക്ഷണത്തിന് ഉപയോഗിക്കാവുന്ന അവരുടെ ഒരേ ഒരു കച്ചിത്തുരുമ്പ് അത് മാത്രമായതിനാലാണ്. പക്ഷെ, യുക്തിയുടെയും ബുദ്ധിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ സ്വതന്ത്രമായി ചിന്തിക്കുന്ന ആളുകൾ പരിണാമ വിശ്വാസം തള്ളിക്കളയാൻ കാരണം അതിന്റെ അശാസ്ത്രീയത കാരണമാണ്. യുക്തിയുടെയും ബുദ്ധിയുടെയും വെളിച്ചത്തിൽ പരിണാമ സിദ്ധാന്തത്തെ വിലയിരുത്താതെ, നാസ്തികരുടെ കള്ള പ്രചരണങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് പരിണാമ അന്ധവിശ്വാസത്തിന്റെ മാപ്പു സാക്ഷികളായി ജീവിക്കുന്നത് എന്തിനാണ് എന്നത് "പരിണാമ കെട്ടുകഥ ശാസ്ത്രമാണ്" എന്ന് അന്ധമായി വിശ്വസിക്കുന്നവർ ആത്മ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ