സമയം Vs. ജീവിതം
ഭാരതത്തിന്റെ കായികലോകം സെക്കൻഡുകളുടെ വില മനസ്സിലാക്കിയ നാളുകളാണ് 1984 ഒളിമ്പിക്സ് കാലം. ഒരു സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ 400 മീറ്റർ ഹർഡിൽസിൽ പി.ടി. ഉഷയ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടപ്പെടുമ്പോൾ ഒരു മലയാളി ഒളിമ്പിക്സ് നെറുകയിലെത്തിയതിന്റെ അഭിമാനത്തോടൊപ്പം നമ്മുടെ മനസ്സ് വേദനിക്കുകയും ചെയ്തു.
സമയമാണ് മനുഷ്യന്റെ ഏറ്റവും വിലയേറിയ സ്വത്ത്. കോടി രൂപ നഷ്ടമായാൽ അത് വീണ്ടെടുക്കാൻ കഴിഞ്ഞെന്നിരിക്കാം. എന്നാലും നഷ്ടമായ സമയം തിരിച്ചുകിട്ടില്ല. ജീവിതത്തിന്റെ അന്ത്യനിമിഷം വന്നുചേരുമ്പോൾ മാത്രമേ പലർക്കും സമയത്തിന്റെ വില മനസ്സിലാകൂ.
വിശ്വവിജയിയായ അലക്‌സാണ്ടർ ചക്രവർത്തി സമയത്തിന്റെ മൂല്യത്തിനെക്കുറിച്ച് ബോധവാനായത് മരണശയ്യയിൽ വെച്ചാണ്. ഏതുനിമിഷവും മരണം തന്നെ കീഴടക്കുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തനിക്ക് ചുറ്റുമുള്ളവരോട് പറഞ്ഞു, എനിക്ക് ഒരു ശ്വാസമെങ്കിലും കടമായി നല്കാൻ ആരെങ്കിലും തയ്യാറുള്ളപക്ഷം, എന്റെ രാജ്യത്തിന്റെ പാതി അയാൾക്ക് നല്കാൻ ഞാൻ തയ്യാറാണ്. രാജ്യങ്ങളും സമ്പത്തും വെട്ടിപ്പിടിക്കാനായി ഞാനീ വില യേറിയ സമയവും ആരോഗ്യവും പാഴാക്കി. എന്നാൽ എന്റെ സകല സ്വത്തും ചെലവഴിച്ചാലും മരണത്തെ ഒരു നിമിഷത്തേക്ക് മാറ്റിവെക്കാൻ കഴിയില്ല എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു!
സമയത്തോളം വിലപ്പെട്ടതായി നമ്മുടെ ജീവിതത്തില്‍ ഒന്നുംതന്നെയില്ല. എന്നാല്‍ നാം ഇത്രമാത്രം അവഗണിക്കുന്ന മറ്റെന്തെങ്കിലുമുണ്ടോ നമ്മുടെ ജീവിതത്തില്‍? ദൈവത്തിന്റെ ദാനമായി ലഭിച്ചിരിക്കുന്ന സമയം എത്ര അശ്രദ്ധയോടെയാണു പലപ്പോഴും നാം ചെലവഴിക്കുന്നത്?
വാസ്തവത്തില്‍ ധനവും പണവുംപോലെ കരുതേണ്ടതാണ് നമ്മുടെ സമയം. കാരണം വിവേകപൂര്‍വം സമയം നാം നിക്ഷേപിച്ചാല്‍ അതു നല്ല ഫലം തന്നെ തരും. എന്നാല്‍, പണത്തെ അപേക്ഷിച്ച് സമയം ഒരുതവണ മാത്രമേ നമുക്കു ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധിക്കൂ എന്നൊരു പ്രത്യേകത അതിനുണ്ട്. നാം ഒരിക്കല്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന സമയം രണ്ടാമതൊന്നുകൂടി അങ്ങനെ ചെയ്യണമെന്ന് വിചാരിച്ചാല്‍ അതു നടക്കില്ല. തന്മൂലം നമുക്കു ലഭിക്കുന്ന സമയത്തിന്റെ ഓരോ നിമിഷവും വിവേകപൂര്‍വം നല്ലകാര്യങ്ങള്‍ക്കായി വിനിയോഗിച്ചേ മതിയാകൂ.
ലോകത്ത് മരണം കണ്ടുകൊണ്ട് കിടക്കുന്ന രോഗികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് സമയത്തിന് റെ വിലയെക്കുറിച്ചാണ്. മരണം മറ്റുള്ളവര്‍ക്കുള്ളതെന്ന സ്വകാര്യ അഹങ്കാരത്തോടെ സാമാന്യം ആരോഗ്യത്തോടെ ജീവിക്കുന്ന നമ്മള്‍ വൃഥാ വ്യയം ചെയ്യുന്ന മിനിട്ടുകളുടെയും മണിക്കൂറുകളുടെയും വില എത്ര വലുതായിരിക്കും?
നാം നമ്മുടെ കൈ നെഞ്ചില്‍ ചേര്‍ത്ത് വെച്ച് നമ്മുടെ ഹൃദയമിടിപ്പുകള്‍ അനുഭവിക്കുക. നമ്മുടെ ഹൃദയമിടിപ്പുകള്‍ നമ്മോട് പറയുന്നത് നമുക്ക് അനുവദിച്ചിട്ടുള്ള സമയം തീര്‍ന്ന് പൊയ്‌ക്കൊണ്ടേയിരിക്കുന്നു എന്നാണ്. ഓരോരുത്തര്‍ക്കും ദൈവം അനുവദിച്ചിട്ടുള്ള ആയുസ്സ് ഒരുപക്ഷെ കുറേ വര്‍ഷങ്ങള്‍, കുറേ മാസങ്ങള്‍, കുറേ ആഴ്ച്ചകള്‍, ദിവസങ്ങള്‍, മണിക്കൂറുകള്‍, മിനുട്ടുകള്‍, സെക്കന്റുകള്‍ ഇങ്ങനെ വിഭജിക്കപ്പെടുകയാണെങ്കില്‍ ഓരോ ഹൃദയമിടിപ്പും, ഓരോ സെക്കന്റുകള്‍ അവസാനിച്ചു കൊണ്ടിരിക്കുന്നു എന്ന അറിയിപ്പാണ്.
ഇന്നത്തെ ലോകത്തില്‍ റോഡപകടങ്ങളും രോഗങ്ങളും പ്രകൃതിക്ഷോഭങ്ങളുമെല്ലാം നമ്മുടെ നാളെകളെക്കുറിച്ച് ഒരു ഉറപ്പും നല്കാത്ത അവസ്ഥാവിശേഷമുള്ളപ്പോള്‍ ഈ ദിവസത്തെ, ഈ നിമിഷത്തെ ഒരു ദാനമായി, നിധിയായി കണ്ടു വിനിയോഗിച്ചുകൂടേ? വാസ്തവത്തി ല്‍ നമുക്കുണ്ട് എന്നു പറയാവുന്നത് ഈ നിമിഷം മാത്രമാണ്. ഓരോ നിമിഷത്തിനും നാം നന്ദിയുള്ളവരായിരിക്കണം. നമുക്കുളളത് ഈ ശ്വാസം മാത്രം. അടുത്ത നിമിഷത്തില്‍ ശ്വസിക്കാനാകുമോ എന്ന് ഉറപ്പില്ല. ഇന്നലെകള്‍ കടന്നുപോയി നാളെയെക്കുറിച്ച് അടുത്ത നിമിഷത്തെക്കുറിച്ചു നമുക്ക് ഒരു ഉറപ്പുമില്ല. നമുക്കു സ്വന്തമായിട്ടുള്ളത് ഈ നിമിഷം മാത്രം!! ഇതിനെ ഒരു നിധിയെന്നപോലെ കരുതി പാഴാക്കാതെ ഉപയോഗിക്കുക.
യഥാർത്ഥത്തിൽ നാം സമയബോധമുള്ളവരായി മാറുന്നത്, ജീവിതത്തിന്‍റെ ഈ 3 രഹസ്യങ്ങൾ നാം കണ്ടെത്തുമ്പോഴാണ്:
1. നാം ഈ ലോകത്തേക്ക് എന്തിനാണ് വന്നത്?
2. നാം എന്താണിവിടെ ചെയ്യേണ്ടത് ?
3. മരിച്ചു കഴിഞ്ഞാൽ നാം എങ്ങോട്ടു പോകുന്നു?
(Credits: സമയത്തിന്റെ വിലയെ കുറിച്ചെഴുതിയ ഒരു കൂട്ടം മനുഷ്യർ)
Also Watch:
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ