യുക്തി vs യുക്തിവാദി
യുക്തി Vs. യുക്തിവാദി;
ചോദ്യം: ''ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ച് വശങ്ങളുണ്ട് എന്ന് വിശ്വസിക്കാന്‍ എനിക്കാവില്ല. സര്‍വജ്ഞനും സര്‍വശക്തനും സര്‍വോപരി നീതിമാനുമായ ഒരു സ്രഷ്ടാവ്, നരകം നിറക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കാനും എനിക്കാവില്ല. ആറാം ശതകത്തിലെ അറേബ്യന്‍ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢകഥകളും സമാഹരിച്ചുകൊണ്ട് ഒരു ശാശ്വത വ്യവസ്ഥ മനുഷ്യരാശിക്ക് നല്‍കാന്‍ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാന്‍ കരുതുന്നില്ല.''
ഈയിടെ പ്രസിദ്ധീകരിച്ച ഒരു യുക്തിവാദിയുടെ പുസ്തകത്തിലെ ഉദ്ധരണിയാണിത്.
എറിഞ്ഞുകൊല്ലല്‍, കൈവെട്ടല്‍, കണ്ണ് ചൂഴ്‌ന്നെടുക്കല്‍ തുടങ്ങിയ 'കിരാതവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ' ശിക്ഷാവിധികളെ തുടര്‍ന്ന് വിശദീകരിക്കുന്നു.
മുജീബ് എങ്ങനെ പ്രതികരിക്കുന്നു?
എ. അബ്ബാസ്, റോഡുവിള
മറുപടി: മനുഷ്യബുദ്ധിക്ക് സങ്കല്‍പിക്കാന്‍ കഴിയാത്തതിനപ്പുറം യുക്തിഭദ്രമായും കടുകിട തെറ്റാതെയും സമ്പൂര്‍ണവും സമഗ്രവും സുവ്യവസ്ഥിതവുമായി ഈ അനന്ത പ്രപഞ്ചത്തെ രൂപകല്‍പന ചെയ്ത് സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാ ശക്തി ഇല്ലെന്നും എല്ലാം യാദൃഛികമായി ഉണ്ടായതാണെന്നും യാദൃഛികമായി ചലിക്കുകയാണെന്നുമുള്ള വിശ്വാസത്തേക്കാള്‍ മൂഢമായ ഒന്നിനെ സങ്കല്‍പിക്കാനാവുമോ?
ആ മഹാശക്തി സര്‍വജ്ഞനും സര്‍വശക്തനും നീതിമാനുമല്ലെങ്കില്‍ കുഞ്ഞുറുമ്പ് തൊട്ട് ഗജരാജന്‍ വരെയുള്ള ജീവികള്‍ക്ക് വായുവും വെള്ളവും വെളിച്ചവും ആഹാരവും ലഭ്യമായി ജീവിക്കാന്‍ കഴിയുന്നുവെന്ന് ആര്‍ക്കെങ്കിലും വാദിക്കാനാവുമോ?
കരയിലും കടലിലും ആകാശങ്ങളിലുമായി കഴിയുന്ന കോടാനുകോടി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുകയും പരിരക്ഷിക്കുകയും ചെയ്യുന്ന ഒരുവന്‍ ഇല്ലെങ്കില്‍ നിമിഷാര്‍ധം കൊണ്ടത് തകര്‍ന്നുതരിപ്പണമാവുമായിരുന്നു എന്നോര്‍ക്കാന്‍ സാമാന്യബുദ്ധി പോരേ?
ഇത്രയും പച്ചയായ പ്രാഥമിക സത്യങ്ങള്‍ പോലും ധിക്കാരം കൊണ്ടുമാത്രം നിഷേധിക്കുന്ന അല്‍പന്മാരെ കൊണ്ട് നരകം നിറക്കുകയല്ലാതെ പിന്നെ സ്വര്‍ഗത്തില്‍ കടത്തണമെന്നതാണോ നീതിയുടെ താല്‍പര്യം?
പാപപങ്കിലമായ ജീവിതം മാത്രം നയിച്ച കൊടുംകുറ്റവാളിയായി കഴിഞ്ഞ മനുഷ്യനു പോലും തരിമ്പ് വിശ്വാസവും നന്മയുമുണ്ടെങ്കില്‍ ഒടുവില്‍ രക്ഷയുണ്ടെന്നറിയിച്ച പരമകാരുണികനേക്കാള്‍ ദയാനിധിയായി ഒരു ശക്തിയെ സങ്കല്‍പിക്കാനാവുമോ?
പ്രാകൃത അറബി ഗോത്രങ്ങളായാലും പരിഷ്‌കാരത്തിന്റെ പരാമ്യത പ്രാപിച്ച അത്യാധുനിക മനുഷ്യസമൂഹങ്ങളായാലും പ്രകൃതിയും മൗലിക വികാര വിചാരങ്ങളും ഒന്നായിരിക്കെ അവര്‍ക്കെല്ലാം വേണ്ടത് കുറ്റമറ്റ നീതിയിലധിഷ്ഠിതമായ നിയമങ്ങളും വ്യവസ്ഥകളുമാണെന്ന് മനസ്സിലാക്കാന്‍ വക്രബുദ്ധിയല്ലാത്ത ആര്‍ക്കാണ് കഴിയാതിരിക്കുക?
അന്യായമായി അപരന്റെ ജീവനെടുക്കുകയും ധനമപഹരിക്കുകയും മാനം കവരുകയും പിഞ്ചോമനകളെ പോലും മൃഗീയ പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്ന നരാധമന്മാര്‍ക്ക് ഉചിതമായ ശിക്ഷ വിധിക്കാനും നടപ്പാക്കാനും കഴിയാത്തതാണ് ഇന്ന് ലോകമാകെ കൊടുംക്രൂരതകളുടെ പിടിയിലമരാന്‍ കാരണമെന്ന് യുക്തിശൂന്യര്‍ക്കേ മനസ്സിലാതിരിക്കൂ.
മനുഷ്യവര്‍ഗത്തിന് നരകം തീര്‍ക്കുന്നവരെ യഥാസമയം ഉചിതമാംവിധം പിടികൂടാന്‍ സര്‍വജ്ഞനും സര്‍വശക്തനും നീതിമാനുമായ ഒരുവന്‍ ഉണ്ടായേ തീരൂ. അങ്ങനെയൊരാള്‍ ഉണ്ടെന്നതാണ് എക്കാലത്തെയും പരമസത്യം.
(Courtesy: http://www.prabodhanam.net/inner.php?isid=571&artid=1231)
ബ്ലോഗ് പരസ്യം:
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ