സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ദിവസവും വരുന്ന വാർത്തകൾ ശ്രദ്ധിക്കുക: എത്രയെത്ര കൗമാരക്കാരാണ് ബൈക്കപകടത്തിൽ പെട്ട് റോഡിൽ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്നത്!
എത്രയെത്ര ചെറുപ്പക്കാരാണ് ബൈക്കപകടത്തിനു ശേഷം അരക്കു താഴെ തളർന്നു ജീവച്ഛവമായി ജീവിച്ചുകൊണ്ടിരിക്കുന്നത്!!
ഇതിൽ ഭൂരിഭാഗം അപകട മരണങ്ങളും അരക്കു താഴെ തളർന്നു കിടക്കേണ്ടി വരുന്ന അവസ്ഥയും വരുത്തി വയ്ക്കുന്നത് അമിത വേഗവും ഹെൽമറ്റ് ധരിക്കാത്തതു മൂലവും അപകട വേളയിൽ തലച്ചോറിനുണ്ടാകുന്ന മാരക ക്ഷതമാണ്.
നാടിനും കുടുംബത്തിനും അത്താണിയാവേണ്ട, മാതാപിതാക്കൾ കഷ്ടപ്പെട്ട് വളർത്തിയുണ്ടാക്കിയ വിലമതിക്കാനാവാത്ത ജീവനുകളാണ് ഇങ്ങനെ ലാഘവത്തോടെ, ഉത്തരവാദിത്ത ബോധം കാണിക്കാതെ നമ്മുടെ പ്രിയപ്പെട്ട ചെറുപ്പക്കാർ സ്വയം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്!
ചിന്തിക്കുക...! ഹെൽമെറ്റ് ധരിക്കാതെ അമിത വേഗത്തിൽ ജീവൻ പണയം വെച്ചുള്ള ഈ ഓട്ടം ആത്മഹത്യാപരമായ നടപടിയല്ലേ?
വല്ലതും സംഭവിച്ചാൽ തന്‍റെ വിധിയെയോ ദൈവത്തെയോ കുറ്റപ്പെടുത്തുന്നത് കൊണ്ട് ആർക്കാണ് പ്രയോജനം?
എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ എങ്കിലും ഡ്രൈവിങ്ങിൽ നമ്മുടെ കണക്കു കൂട്ടലുകൾ പിഴച്ചേക്കാം. അതുകൊണ്ട്‌ ഹെൽമറ്റ് ധരിക്കാതെ അമിത വേഗത്തിൽ സഞ്ചരിച്ച് വെറുതെ റിസ്ക് എടുക്കല്ലേ എന്‍റെ പ്രിയ സുഹൃത്തെ....... മരണത്തിലേക്കും നിർഭാഗ്യത്തിലേക്കും എടുത്തുചാടല്ലേ............
ഓർക്കുക...! നിന്നെ കുറച്ച് കാലം കൂടി കാണാൻ നിന്നെ സ്നേഹിക്കുന്നവർക്ക് ആഗ്രഹമുണ്ട്. അവരുടെ ജീവിതത്തിലെ സ്വപ്നങ്ങളും പ്രതീക്ഷയും നിന്നിലാണ്. അവരെ കരയിപ്പിക്കരുത്.
സ്വന്തത്തിനു വേണ്ടിയല്ലെങ്കിൽ അവർക്കു വേണ്ടിയെങ്കിലും നിനക്ക് ഹെൽമറ്റ് ധരിച്ചുകൂടെ? വേഗത കുറച്ചു കൂടെ?
ചിന്തിക്കൂ....പ്രിയ സുഹൃത്തെ..... വീണ്ടും ചിന്തിക്കൂ..... സൂക്ഷിച്ചാൽ നിനക്ക് ജീവിതത്തിൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല... ഉറപ്പ്.
ഈ മെസ്സേജ് പരമാവധി ഷെയർ ചെയ്യുക. നിങ്ങൾ കാരണം ഒരു ചെറുപ്പക്കാരനും അയാളുടെ കുടുംബവും രക്ഷപ്പെട്ടേക്കാം.

ബ്ലോഗ്  പരസ്യം: 

    ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ