പരിണാമം PARINAMAM EVOLUTION MALAYALAM
പരിണാമ വിഭ്രാന്തികൾ (EVOLUTION DELUSIONS) നാസ്തികർ വാദിക്കുന്നത് പോലെ, ഒരു ജീവി മറ്റൊരു ജീവിയായി മാറുന്നതിന് യാതൊരു വസ്തുനിഷ്ഠമായ, ശാസ്ത്രീയമായ തെളിവും ഇല്ല. പിന്നെ ഉള്ളത് നിരീശ്വരവാദികളുടെ കള്ളപ്രചരണം മാത്രമാണ്: 1. ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപുളള ജീവികളുടെ ഫോസിലുകൾ ഫോസിലുകൾ ഇന്നത്തെ അതേ ജീവികളുടെ പോലെ തന്നെയാണ് ഉളളത് ( താഴെ ലിങ്കിൽ ഉള്ള വീഡിയോ കാണുക); അവയെ തിരിച്ചറിയാനും സാധിക്കും. ഫോസിലുകളിൽ കാൽ ജീവിയോ, പകുതി ജീവിയോ, അപൂർണ ജീവിയോ ഒന്നും തന്നെ കാണപ്പെടുന്നില്ല. പൂർണ്ണ ജീവികൾ ( perfect creatures) തന്നെയാണ് അന്നും ഇന്നും ഭൂമിയിൽ ഉള്ളത്. 2. നമ്മുടെ ചുറ്റുപാടും നമ്മുടെ യുക്തി ഉപയോഗിച്ച് ശാസ്ത്രീയമായി നിരീക്ഷിക്കുക : ഇപ്പോൾ ലോകത്ത് ഏതെങ്കിലും കാൽ ജീവിയോ, അര ജീവിയോ മുക്കാൽ ജീവിയോ നാസ്തികർ വാദിക്കുന്ന രീതിയിലെ പരിണാമം നടന്നുകൊണ്ടിരിക്കുന്ന അപൂർണ്ണ ( imperfect) ജീവിയോ കാണപ്പെടുന്നുണ്ടോ? ഇല്ല. നിരീശ്വരവാദികൾ വാദിക്കുന്ന രീതിയിലെ പ്രകൃതിയിലെ പരിണാമം അവരോ, നമ്മളോ പ്രകൃതിയോ തന്നെയോ ഇപ്പോൾ മാത്രം നിർത്തി വെച്ചിട്ടില്ലല്ലോ? നിരീശ്വര...