ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!
ലോകത്ത് ലക്ഷോപലക്ഷം ഗ്രന്ഥങ്ങളുണ്ട്; ധാരാളം ഭാഷകളും. പലതും ലോകഭാഷകള്‍. എല്ലാ ഭാഷകളിലും കണക്കറ്റ ഗ്രന്ഥങ്ങള്‍. ഈ ഗ്രന്ഥങ്ങളില്‍ ലോകവ്യാപകമായി ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. ഈ അറബിഗ്രന്ഥം എല്ലാ ഭാഷക്കാരും സകല നാട്ടുകാരും വായിക്കുന്നു. ബൈബിള്‍ പോലുള്ള വേദഗ്രന്ഥങ്ങളും ലോകത്തെങ്ങും വ്യാപകമായി വായിക്കപ്പെടുന്നുണ്ടെങ്കിലും ഓരോ നാട്ടുകാരും അവരവരുടെ ഭാഷയിലാണത് വായിക്കുന്നത്. ബൈബിളിന്റെ മൂലഭാഷ ഇന്ന് മൃതാവസ്ഥയിലാണ്. ഭൂഗോളത്തിന്റെ നാനാ മുക്കുകളില്‍ വസിക്കുന്ന വിവിധ സമൂഹങ്ങളില്‍ ഈ ഗ്രന്ഥം -ഖുര്‍ആന്‍- അറബിഭാഷയില്‍തന്നെ ഹൃദിസ്ഥമാക്കിയവര്‍ ആയിരക്കണക്കിലുണ്ട്. നിത്യവും പ്രഭാതപ്രദോഷങ്ങളില്‍ അവരത് ഉരുവിട്ടുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം ജനങ്ങളാല്‍ മനഃപാഠമാക്കപ്പെട്ട ഗ്രന്ഥവും ഇതുതന്നെ. ഏറ്റവുമധികം വാദകോലാഹലങ്ങള്‍ നടക്കുന്നതും ഇതിനെപ്പറ്റിത്തന്നെ. ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തെക്കുറിച്ച് കേള്‍ക്കാനിടയാവാത്ത ഒരു മനുഷ്യനെങ്കിലും ഭൂമുഖത്ത് ഉണ്ടാകാനിടയില്ല. ഒന്നുകില്‍ ഖുര്‍ആന്‍ നല്‍കുന്ന സുമോഹനസുന്ദരവാഗ്ദാനങ്ങളില്‍ വിസ്മയിച്ച് അവന്‍ നില്‍ക്കുന്നു; സ്വര്‍ഗീയാ...