*പരിണാമം: ശാസ്ത്രവും ശാസ്ത്ര ദുര്‍വ്യാഖ്യാനങ്ങളും* *പരിണാമവാദം ജീവശാസ്ത്രത്തിന്റെ ഭാഗമാണെന്ന തെറ്റായ ധാരണ അഭ്യസ്തവിദ്യര്‍ക്കിടയിലുണ്ട്. ജീവശാസ്ത്രത്തിലെ തെളിയിക്കപ്പെട്ട നിരീക്ഷണങ്ങളേയും പരിണാമ സങ്കല്‍പങ്ങളെയും കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നതില്‍ നിന്നാണ് ഇങ്ങനെയൊരു അബദ്ധ ധാരണയുണ്ടായത്. ജീവശാസ്ത്രമേത് പരിണാമവാദമേത് എന്ന് വേര്‍തിരിച്ചു മനസ്സിലാക്കാന്‍ മിക്കവര്‍ക്കും സാധിക്കാതെ വരുന്നു. ജീവശാസ്ത്രത്തിന്റെ ഭാഗമാണ് പരിണാമവാദം എന്ന് വരുത്തിതീര്‍ക്കാന്‍ ഡാര്‍വിനിസ്റുകള്‍ അനുവര്‍ത്തിക്കുന്ന തന്ത്രം കൂടിയാണിത്. ഇവരുടെ തന്നെ രചനകള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ യഥാര്‍ഥ ശാസ്ത്രത്തെയും പരിണാമവാദ ദുര്‍വ്യാഖ്യാനങ്ങളെയും വേര്‍തിരിച്ചറിയാനാവും.* ⭕ഡാര്‍വിന്‍ സിദ്ധാന്തത്തെ പരിചയപ്പെടുത്തുന്ന പ്രൊഫ: കുഞ്ഞുണ്ണി വര്‍മ്മയുടെ ഈ വാചകങ്ങള്‍ നോക്കൂ: "ഡാര്‍വിന്‍ തന്റെ സിദ്ധാന്തത്തെ ഒരു ചെറുവാചകത്തില്‍ ഒതുക്കി നിര്‍ത്തിയിട്ടുള്ളത് ആദ്യം തന്നെ ഉദ്ധരിക്കാം. 'ജീവജാലങ്ങളുടെ അഭിവൃദ്ധിക്ക് വഴിവച്ച ഒരു പൊതുനിയമം പെരുകുക, വൈവിധ്യം കൈവരിക്കുക; *ശക്തന്‍മാര്‍ ജീവിക്കും, അശക്തന്‍മാര്‍ക്ക് മരണം എന്നതാണ്....